/ചങ്ങരംകുളം വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്

ചങ്ങരംകുളം വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്

ചങ്ങരംകുളം : വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ്ഇടിച്ചുഇടിയുടെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി കാലിലേക്ക് ഇടിച്ച് കയറിയ കാറിലെയാത്രക്കാർക്ക് പരിക്കേറ്റുനടുവട്ടം സ്വദേശികളായ മിഷാൽ(33), നിസാർ (33) എന്നിവർക്കാണ്പരിക്കേറ്റത്ഇവരെ അപകട സ്ഥലത്ത് എത്തിയവർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചുകുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ വളയംകുളം എംവിഎം സ്കൂളിന് മുൻവശത്ത്ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം

തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ സെമിഹമ്പിന് സമീപത്ത് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിൽവന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നുഇടിയുടെ ആഘാതത്തിൽ കാർ ഭാഗിമായി തകർന്നെങ്കിലുംയാത്രക്കാർ തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്പാതയോരങ്ങളിൽവെളിച്ചമില്ലാത്തതും അപകട മേഖലയായ പ്രദേശത്ത് മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതുംഅപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്ചിയ്യാനൂർ പാടത്തും വളയംകുളത്തും സ്ഥാപിച്ച സെമിഹമ്പുകളിൽ രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവായിട്ടും ഹമ്പ് തിരിച്ചറിയാനുള്ളസംവിധാനങ്ങൾ ഒരുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്തിരക്കേറിയ പാതയിൽ ഒരുതെരുവ് വിളക്ക് പോലും ഇല്ലെന്നും ദിനംപ്രതി ഹമ്പിന് സമീപത്ത് ദീർഘ ദൂര വാഹനങ്ങൾഅപകടത്തിൽ പെടുന്ന അവസ്ഥയാണെന്നും അധികൃതർ പുറം തിരിഞ്ഞ് നിൽകുകയാണെന്നുംനാട്ടുകാർ ആരോപിക്കുന്നുസെമിഹമ്പിന് സമീപത്തെ അപകട സാധ്യതകൾ കണ്ടില്ലെന്ന് നടിച്ച്വലിയ ദുരന്തങ്ങൾക്ക് കാത്തിരിക്കുകയാണ് അധികൃതർ എന്നാണ് നാട്ടുകാരുടെ ആരോപണം