നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒന്നിച്ചിരിക്കാം – ഒരിക്കൽ കൂടി
വളാഞ്ചേരി-ഓർമ്മകളിരുമ്പുന്ന വിദ്യാലയ തിരുമുറ്റത്ത് ഒന്നിച്ചിരുന്നു ഒരിക്കൽ കൂടി. വളാഞ്ചേരിഹൈസ്കൂളിൽ 1979- 80 വർഷത്തെ പത്താം ക്ലാസ്പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂളിൽ ജോലിചെയ്തു റിട്ടയേഡ് ചെയ്തുപോയ അധ്യാപകരെ ആദരിക്കലും വിദ്യാലയത്തിൽ ഒത്തു ചേരൽ അവസ്മരണീയമായി .പഴയകാല സ്മരണകൾ പങ്കുവെക്കൽ സ്നേഹവിരുന്ന്,കലാപരിപാടികൾവളാഞ്ചേരി ഹൈസ്ക്കൂളിൽ വച്ച്നടന്നു. ശ്രീ മോഹനൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടിശങ്കരൻ മാഷ് , വാസു മാഷ് , വേണുഗോപാൽ മാഷ് , മുഹമ്മദുകുട്ടി മാഷ് , മഹമ്മൂദ് മാഷ് , ശാരദ ടീച്ചർ, സുലോചന ടീച്ചർ, ഫാത്തിമക്കുട്ടി ടീച്ചർ എന്നിവരെ പൊന്നാട ചാർത്തി, മൊമൻന്റോ നൽകി ആദരിച്ചു. വിഭവസമൃദ്ധമായ സദ്യക്കു ശേഷം സുഹൃത്ത് സംഗമവുംകലാ പരിപാടികളും ഉണ്ടായി. മുരളി,ജാനകിക്കുട്ടി, ആമിനക്കുട്ടി,അഹമ്മദുകുട്ടി, സമദ്, കാലിദ് തൊട്ടിയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി.
എടപ്പാൾ സാന്ത്വനം ക്ലിനിക്കിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു
എടപ്പാൾ: സാന്ത്വനം പേഷ്യൻസ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ യൂണിറ്റ് എടപ്പാൾ ഡെ കെയർഅംഗങ്ങൾക്കായി ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. സാന്ത്വനം ക്ലിനിക്കിൽ വച്ച് നടന്നപരിപാടി ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. ഡോ. എ ഐ ഖമറുദ്ധീൻ സ്വാഗതവും ഇ എസ് സുകുമാരൻ നന്ദിയും പറഞ്ഞു.
ചരിത്രാന്വേഷണ പ്രതിഷേധ യാത്ര തുടങ്ങി
പൊന്നാനി: കേന്ദ്ര സർക്കാർ എൻ സി ഇ ആർ ടി മുഖേന നടത്തുന്ന ചരിത്ര തമസ്കരണത്തിനുംചരിത്ര അപനിർമിതിക്കുമെതിരെ കെ എസ് ടി യു (കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ) ജില്ലാ കമ്മറ്റിനടത്തുന്ന ചരിത്രാന്വേഷണ പ്രതിഷേധ യാത്ര വാരിയൻ കുന്നൻസ് മാരക ടൗൺ ഹാൾ പരിസരത്ത് സംസ്ഥാന ജനൽ സെക്രട്ടി പി.കെ.അസീസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ കോ ഓർഡിനേറ്റർ കോട്ടവീരാൻ കുട്ടി 'മജീദ് കാടേങ്ങൽ, കെ.ടി.ക്കു മാനുള്ള .ഫസൽ ഹഖ്, ഇ.പി.എ.ലത്തീഫ് ,ഇസ്മായിൽപൂതനാരി ,കെ ' എം.ഹനീഫ 'സഫ് തറലി വാളൻ, ബശീർ തൊട്ടി യൻ, മുനീർ, സക്കീർ ഹുസൈൻതുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകുന്നത്.
എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടമായി
വെളിയങ്കോട് : എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ്'കിസ്മത് 2k23" താവളക്കുളം ജി എൽ പി സ്കൂളിൽ തുടങ്ങി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ *എ കെ സുബൈർ* ക്യാമ്പ് ഉദ്ഘാടനം ചെയ്തു. "ഇത്തരം കൂടിച്ചേരലുകൾതിരിച്ചറിവിന്റെതു കൂടിയാകണമെന്നും, മനുഷ്യനാവുക എന്ന പരമപ്രധാനമായ ദൗത്യംആയിരിക്കണം യുവതയുടെ ലക്ഷ്യം എന്നും, സേവന സന്നദ്ധ നേടിയ എൻ എസ് എസ്വളണ്ടിയർമാരെ ഇക്കാലത്ത് രാജ്യത്തിന് ഏറെ ആവശ്യമായ സമയമാണ് എന്നും അദ്ദേഹം പറഞ്ഞു. എം ടി എം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സുമിതരതീഷ്, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും എൻ എസ് എസ് യുണിറ്റ് സെക്രട്ടറി ഐഷറുബ നന്ദിയും പറഞ്ഞു.
പുസ്തകം സമ്മാനിക്കും സാന്റ
എടപ്പാൾ: പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി വിദ്യാർഥികൾവായനോത്സവമൊരുക്കിയാണ് ഇത്തവണ ക്രിസ്മസിനെ വരവേറ്റത്. വീഡിയോ ഗെയിമുകൾക്കും, ഫോണുകൾക്കുമൊപ്പം സഞ്ചരിച്ച് വായനയെ മറക്കുന്ന കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലംസർഗാത്മകമാക്കാൻ സാന്റായുടെ സമ്മാനം. സാന്റാ അപ്പൂപ്പന്റെ കൈയ്യിൽ നിന്നും ലഭിക്കുന്ന സമ്മാനപ്പൊതി അഴിച്ചാൽ കഥകളും, കവിതകളും, നോവലുകളും ഉറങ്ങുന്ന പുസ്തകച്ചങ്ങാതിമാരെ കിട്ടും.
കുടുംബാരോഗ്യ കേന്ദ്രം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
എടപ്പാൾ: വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്ആഘോഷം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എം എച്ച് മുഹമ്മദ് ഫസൽ ഉദ്ഘാടനംചെയ്തു. എ പി ഷൻ മുഖദാസ് അധ്യക്ഷത വഹിച്ചു. ഡോ.പി.സുജിത്ര.ഡോ അന്ത്ജലി, അജാസ്മുഹമ്മദ്, ടി കെ രവികുമാർ , കെ. ശോഭന, എം.സുനിത, കെ.അലേഘ , എം.അജിത പ്രസംഗിച്ചു.
പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
പട്ടാമ്പി: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി പട്ടാമ്പിമീന്മാര്ക്കറ്റില് ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മാര്‍ക്കറ്റിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്നും 34 സാമ്പിളുകള്‍ പരിശോധിച്ചു. ചീഞ്ഞു തുടങ്ങിയതുംയഥാവിധി ഐസ് ഉപയോഗിച്ച് സൂക്ഷിക്കാത്തതുമായ ഉപയോഗയോഗ്യമല്ലാത്ത 100 കിലോയോളംമത്സ്യം കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഒന്നുംകണ്ടെത്താനായിട്ടില്ല. പട്ടാമ്പി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. സി.കെ അഞ്ജലി, ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ടി.എച്ച് ഹിഷാം അബ്ദുള്ള എന്നിവരുടെനേതൃത്വത്തില്‍ ജില്ലയിലെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയുടെ സഹായത്തോടെയാണ്പരിശോധന നടത്തിയത്.
പി എസ് സി പരിശീലനവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് ഒരുക്കുന്ന പി.എസ്.സി പരിശീലനപദ്ധതിയും ഓറിയന്റേഷൻ ക്ലാസും സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർചിത്രലേഖ കെ.എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സി പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് രാജൻവടകര ക്ലാസെടുത്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. ആർ. അനീഷ് ആശംസകളർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, ഉദ്യോഗാർഥികൾതുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജുമോൻ എസ് സ്വാഗതവും ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത നന്ദിയും പറഞ്ഞു.










