എടപ്പാൾ: പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി വിദ്യാർഥികൾവായനോത്സവമൊരുക്കിയാണ് ഇത്തവണ ക്രിസ്മസിനെ വരവേറ്റത്. വീഡിയോ ഗെയിമുകൾക്കും, ഫോണുകൾക്കുമൊപ്പം സഞ്ചരിച്ച് വായനയെ മറക്കുന്ന കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലംസർഗാത്മകമാക്കാൻ സാന്റായുടെ സമ്മാനം.
സാന്റാ അപ്പൂപ്പന്റെ കൈയ്യിൽ നിന്നും ലഭിക്കുന്ന സമ്മാനപ്പൊതി അഴിച്ചാൽ കഥകളും, കവിതകളും, നോവലുകളും ഉറങ്ങുന്ന പുസ്തകച്ചങ്ങാതിമാരെ കിട്ടും.










