*’വ്യാജ പ്രചരണം നടത്തി’: മാധ്യമപ്രവർത്തകന്‍ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ*  

*'വ്യാജ പ്രചരണം നടത്തി': മാധ്യമപ്രവർത്തകന്‍ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ*          മാധ്യമപ്രവർത്തകന്‍ ഹാഷ്മി താജ് ഇബ്രാഹീമിനെതിരെ നിയമ നടപടിയുമായി സി പി എം നേതാവ്കെ എസ് അരുണ്‍ കുമാർ. ചാനല്‍ ചർച്ചയ്ക്കിടയില്‍ അവതാരകനായ ഹഷ്മി നടത്തിയപരാമർശത്തിനിതിരെയാണ് അരുണ്‍ കുമാറിന്റെ നടപടി. വസ്തുതകളുമായി പുലബന്ധംപോലുമില്ലാത്ത വ്യാജ പ്രചാരണമാണ് അവതാരകന്‍ നടത്തിയതെന്നാണ് അരുണ്‍ കുമാറിന്റെ വാദം. ലെെവ് ചര്‍ച്ചയില്‍ ആങ്കറുടെ അതിരുകടന്ന ഇടപെടല്‍ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയവ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ആ സമയം ശ്രദ്ധയില്‍ പെട്ടില്ലെന്നും അരുണ്‍കുമാർ പറയുന്നു. 'മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെനടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലുംഅഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വലക്ഷ്യത്തോടെയാണ്.' എന്നും അരുണ്‍കുമാർ ഫേസ്ബുക്കില്‍ കുറിക്കുന്നു.

സ്റ്റുഡൻ്റ് പോലീസ് ജില്ലാതല സഹവാസ ക്യാമ്പിന് തുടക്കമായി

കണ്ണൂർ റൂറൽ ജില്ലാതല സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പ് ചെറുതാഴം ഗവ ഹയർസെക്കൻ്ററി സ്കൂളിൽ തുടങ്ങി.  കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പിഎസ് ഉദ്ഘാടനം ചെയ്തു.  കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു അധ്യക്ഷത വഹിച്ചചടങ്ങിൽ അഡീഷണൽ എസ് പി ടി പി രഞ്ജിത്ത് മുഖ്യാതിഥിയായി. എസ് പി സി ജില്ലാ നോഡൽഓഫീസറും ഡിവൈഎസ്പിയുമായ വി രമേശൻ, പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദൻ, ചെറുതാഴം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. എൻ രാജേഷ്, പ്രധാനധ്യാപിക എസ് വസന്ത, പി ടി എ പ്രസിഡൻ്റ്  അഡ്വ. കെ. പ്രമോദ്,  പരിയാരംപോലിസ് സ്റ്റേഷൻ എസ് എച്ച് ഒ  പി നളിനാക്ഷൻ, പയ്യന്നൂർ ഫയർ ഫോഴ്സ് ഓഫിസർ കെ വി പ്രഭാകരൻ , പ്രശാന്ത് മുട്ടത്ത് എസ് പിസി എ ഡി എൻ ഒ  കെ. പ്രസാദ്  എന്നിവർ സംസാരിച്ചു.

2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭ സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന പ്രവാസി സഭനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായികസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭ നടപ്പിലാക്കേണ്ട നിർദേഷങ്ങൽ പ്രവാസി സംഘടനകളുടെഭാരവാഹികളും,പൊതുപ്രവർത്തകരുമായ സലാം വളാഞ്ചേരി,ജാഫർനീറ്റുക്കാട്ടിൽ,മുഹമ്മദലി,മുസ്തഫ,ഷൈഖ് അബ്ദുള്ള,അബൂ ത്വാഹിർ, നൗഷാദ് കൊട്ടാരംഎന്നിവർ അവതരിപ്പിച്ചു.പ്രവാസം അവസാനിപ്പിച്ച് നാട്ടിൽസംരംഭം ആരംഭിക്കുന്നവർക്ക് നിരവധിസംരംഭങ്ങളെ കുറിച്ചും,സബ്സിഡി ലോണുകളെ സംബന്ധിച്ചും വ്യവസായ വകുപ്പിന്റെ ആർ.പിജിതിൻ ക്ലാസ്സ് എടുത്തു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജികളപ്പുലാൻ,ഹസീന വട്ടോളി, കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,സാജിത ടീച്ചർ എന്നിവർസംസാരിച്ചു.

എൻഡിഎ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ സമ്പ്രക്കയാത്രനടന്നു

ചങ്ങരംകുളം: എൻഡിഎ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശസമ്പ്രക്കയാത്ര നടന്നു.മൂക്കുതല ശാലോം മാർത്തോമ ക്രിസ്ത്യൻ പള്ളിയിൽ വിശ്വാസികൾക്കൊപ്പംകേക്ക് മുറിച്ചും,പ്രാർത്ഥനയിൽ പങ്കെടുത്തും,കഞ്ഞിയും പുഴുക്കും കഴിച്ചുകൊണ്ടാണ് ബിജെപിപ്രവർത്തകർ മടങ്ങിയത്.ഫാദർ റവറൻ സുനു ബേബി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.. ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് സ്നേഹ സമ്പർക്ക യജ്ഞം ഉദ്ഘാടനം ചെയ്തുസംസാരിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര  അധ്യക്ഷതവഹിച്ചു.കെ കെ സുരേന്ദ്രൻ,ജനാർദ്ദനൻപട്ടേരി,കെ അനീഷ്, എം വിനയകുമാർ,പി മുനീഷ്,എ കെരഞ്ജിത്ത്,രഞ്ജിത്ത് മാക്കാലി,മണികണ്ഠൻ കൊളഞ്ചേരി എന്നിവർ സംസാരിച്ചു.

ഒന്നിച്ചിരിക്കാം – ഒരിക്കൽ കൂടി

വളാഞ്ചേരി-ഓർമ്മകളിരുമ്പുന്ന വിദ്യാലയ തിരുമുറ്റത്ത് ഒന്നിച്ചിരുന്നു ഒരിക്കൽ കൂടി. വളാഞ്ചേരിഹൈസ്കൂളിൽ  1979- 80 വർഷത്തെ പത്താം ക്ലാസ്പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂളിൽ ജോലിചെയ്തു റിട്ടയേഡ് ചെയ്തുപോയ അധ്യാപകരെ ആദരിക്കലും  വിദ്യാലയത്തിൽ ഒത്തു ചേരൽ അവസ്മരണീയമായി .പഴയകാല സ്മരണകൾ പങ്കുവെക്കൽ സ്നേഹവിരുന്ന്,കലാപരിപാടികൾവളാഞ്ചേരി ഹൈസ്ക്കൂളിൽ വച്ച്നടന്നു.      ശ്രീ മോഹനൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടിശങ്കരൻ മാഷ് , വാസു മാഷ് , വേണുഗോപാൽ മാഷ് , മുഹമ്മദുകുട്ടി മാഷ് , മഹമ്മൂദ് മാഷ് , ശാരദ ടീച്ചർ, സുലോചന ടീച്ചർ, ഫാത്തിമക്കുട്ടി ടീച്ചർ എന്നിവരെ പൊന്നാട ചാർത്തി, മൊമൻന്റോ നൽകി ആദരിച്ചു. വിഭവസമൃദ്ധമായ സദ്യക്കു ശേഷം സുഹൃത്ത് സംഗമവുംകലാ പരിപാടികളും ഉണ്ടായി. മുരളി,ജാനകിക്കുട്ടി, ആമിനക്കുട്ടി,അഹമ്മദുകുട്ടി, സമദ്, കാലിദ് തൊട്ടിയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി.

എടപ്പാൾ സാന്ത്വനം ക്ലിനിക്കിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

എടപ്പാൾ: സാന്ത്വനം പേഷ്യൻസ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ യൂണിറ്റ് എടപ്പാൾ ഡെ കെയർഅംഗങ്ങൾക്കായി ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. സാന്ത്വനം ക്ലിനിക്കിൽ വച്ച് നടന്നപരിപാടി  ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സി. രാമകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. ഡോ. എ ഐ ഖമറുദ്ധീൻ സ്വാഗതവും ഇ എസ് സുകുമാരൻ നന്ദിയും പറഞ്ഞു.

ചരിത്രാന്വേഷണ പ്രതിഷേധ യാത്ര തുടങ്ങി

പൊന്നാനി: കേന്ദ്ര സർക്കാർ എൻ  സി ഇ ആർ ടി മുഖേന നടത്തുന്ന ചരിത്ര തമസ്കരണത്തിനുംചരിത്ര അപനിർമിതിക്കുമെതിരെ കെ എസ് ടി യു (കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ) ജില്ലാ കമ്മറ്റിനടത്തുന്ന ചരിത്രാന്വേഷണ പ്രതിഷേധ യാത്ര വാരിയൻ കുന്നൻസ് മാരക ടൗൺ ഹാൾ പരിസരത്ത്  സംസ്ഥാന ജനൽ സെക്രട്ടി പി.കെ.അസീസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ കോ ഓർഡിനേറ്റർ കോട്ടവീരാൻ കുട്ടി 'മജീദ് കാടേങ്ങൽ, കെ.ടി.ക്കു മാനുള്ള .ഫസൽ ഹഖ്, ഇ.പി.എ.ലത്തീഫ് ,ഇസ്മായിൽപൂതനാരി ,കെ ' എം.ഹനീഫ 'സഫ് തറലി വാളൻ, ബശീർ തൊട്ടി യൻ, മുനീർ, സക്കീർ ഹുസൈൻതുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകുന്നത്.

എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടമായി

വെളിയങ്കോട് : എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ്'കിസ്മത് 2k23" താവളക്കുളം ജി എൽ പി സ്കൂളിൽ തുടങ്ങി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ *എ കെ സുബൈർ* ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  "ഇത്തരം കൂടിച്ചേരലുകൾതിരിച്ചറിവിന്റെതു കൂടിയാകണമെന്നും, മനുഷ്യനാവുക എന്ന പരമപ്രധാനമായ ദൗത്യംആയിരിക്കണം യുവതയുടെ ലക്ഷ്യം എന്നും, സേവന സന്നദ്ധ നേടിയ  എൻ എസ് എസ്വളണ്ടിയർമാരെ ഇക്കാലത്ത് രാജ്യത്തിന് ഏറെ ആവശ്യമായ സമയമാണ് എന്നും അദ്ദേഹം പറഞ്ഞു. എം ടി എം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സുമിതരതീഷ്, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും എൻ എസ് എസ് യുണിറ്റ് സെക്രട്ടറി ഐഷറുബ നന്ദിയും പറഞ്ഞു.