സ്വർണ കടത്ത് കമ്മീഷൻ പിടിച്ചുപറി കേസ്; പരപ്പനങ്ങാടിയിൽ നാലംഗ സംഘം പിടിയിൽ 

പരപ്പനങ്ങാടി: വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട്താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും കാറും തട്ടിയെടുത്തകേസിൽ പരപ്പനങ്ങാടിയിൽ നാലുപേർ അറസ്റ്റിൽ. താനൂർ സ്വദേശി ശമീറിന്റെ പരാതിയിൽപരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ വീട്ടിൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടിഅയ്യാപ്പേരി വീട്ടിൽ അസൈനാർ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടിൽറെനീസ് (35) , ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കൊങ്ങന്റെ ചെറുപുരക്കൽ വീട്ടിൽ ഷെബീർ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻകിട്ടിയില്ല എന്ന കാരണത്താൽ പരാതിക്കാരനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചുവരുത്തി അവിടെവച്ചും അരിയല്ലൂർ എൻസി ഗാർഡന്റെ പുറകുവശത്തുള്ള ബീച്ചിൽ വെച്ചുംമർദ്ദിക്കുകയും ഇയാളുടെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും15,000 രൂപയും തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂലൈ മാസം സൗദി അറേബ്യയിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണംതട്ടിയതിന്റെ കമ്മീഷൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവംഏൽപ്പിച്ച് കവർച്ച നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിയിലായപ്രതികളുടെ മൊബൈൽ ഫോണിലെ വാട്സാസാപ് ചാറ്റുകളും മൊഴികളും സൈബർ സെല്ലിൻ്റെസഹായത്തോടെ പരിശോധിച്ച് വരികയാണ്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ നാട്ടിലുള്ളതും ഇതിനകം വിദേശത്തേക്ക്കടന്നിട്ടുള്ളതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചനടത്തിയെന്ന് പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ള ഒട്ടുമ്മൽ ബീച്ച് സ്വദേശിയായ ആൾക്ക്വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ് ഐകുമാർ , എം വി സുരേഷ് , പോലിസുകാരായ സുധീഷ് , സനൽ ഡാൻസാഫ് ടീമംഗങ്ങൾ അയ പ്രദീപ്ആൽബിൻ , ജിനു , അഭിമന്യു , വിപിൻ , സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നുഅറസ്റ്റ് അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനം നിർവഹിച്ചു .

MES ഹയർ സെക്കന്ററി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന NSS സപ്തദിന സഹവാസക്യാമ്പിന്റെഭാഗമായി വോളന്റീർസ് വരച്ച freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനംനിർവഹിച്ചു.. അതോടൊപ്പം ചിങ്ങം 1 കർഷകദിനമായ ഇന്ന് സ്കൂളിലെ ഹരിത സേനഭൂമിത്രസേന,NSS വോളന്റീർസ് സംയുക്തമായി കർഷകരെ ആദരിച്ചു... കർഷകരായ സൈദലവി, സലീം വെണ്ടല്ലൂർ, ഫൈസൽ എന്നവരെ ആദരിച്ചു... സ്കൂൾ പ്രിൻസിപ്പൽ സി. എം ഫിറോസ്സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ സർ ,ക്ലസ്റ്റർ കൺവീനർ ഷാഹിനടീച്ചർ,അദ്ധ്യാപകരായ സുധീർ, ശറഫുദ്ധീൻ, വിദ്യാർഥികളായ റയാൻ, ആദിൽ ഇർഫാൻ, വൃന്ദതുടങ്ങിയവർ സംസാരിച്ചു.

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വിവിധ കർഷകരെ ആദരിച്ചു . 

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ് , പി ടി എകമ്മറ്റിയും, പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സ്കൂൾ പരിസരങ്ങളിലെ  വിവിധ കർഷകരെ ആദരിച്ചു.പ്രസിഡണ്ട് പി ടി മോഹൻദാസ്, ടി എ സമദ്, പ്രഥമധ്യാപകൻ എ സി എ നാസർ, കമ്മറ്റിഅംഗങ്ങളായ കെ പി മൊയ്തു, സി മുഹമ്മദ് അബദുൽ ജലീൽ, സൂധീർ എം, അഷ്റഫ് പി, ജയശ്രീആർ പ്രസംഗിച്ചു. സ്കൂളിലെ കുട്ടി കർഷകരെ അനുമോദിക്കൽ ചടങ്ങിന് എ സി നാസർ, എം.ഉണ്ണികൃഷ്ണൻ, പി മനോജ് കുമാർ, പി പി മനോഹരൻ, ജയശ്രീ ആർ , വിനീത കെ കെനേതൃത്വം നൽകി

കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ചകർഷകരെ  ആദരിക്കലും നടന്നു 

കുമരനെല്ലൂർ: കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ച കർഷകരെ  ആദരിക്കലും നടന്നു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽഉദ്ഘാടനം ചെയ്ത പരിപാടി മുതിർന്ന കർഷകൻ ശ്രീ മൊയ്തു ഹാജി പന്തലിങ്ങൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി, എസ് സി ബി ബാങ്ക് പ്രസിഡണ്ട്, അബ്ദുള്ള മാസ്റ്റർ, കനറാബാങ്ക് മാനേജർ ധനലക്ഷ്മി, സ്ഥിരം സമിതി ചെയർമാൻമാരായ പി.ജയൻ, വി.യു സുജിത, കെ.വിരവീന്ദ്രൻ, കെ.മൂസകുട്ടി, സി.എം അലി മാസ്റ്റർ, കെ.ടി അബ്ദുള്ള കുട്ടി, അബൂബക്കർ, ജയലക്ഷ്മിതുടങ്ങിയവർ കർഷകരെ ആദരിച്ചു. വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ എം.പി കൃഷ്ണൻ, പി.രാജീവ്, വൈശാഖ് കെ.വി, ഖാലിദ്എൻ, നാരായണൻ കുട്ടി, എം.ബാവ കർഷക പ്രതിനിധികളായ വി.വി നാരായണൻ, പത്തിൽമൊയ്തുണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്തിലെ പതിനാറോളം കർഷകരെ  ആദരിച്ചു. കൃഷി ഓഫീസർ സഹന ഹംസ എൻ എച്ച്  സ്വാഗതം പറഞ്ഞു. വാർഡ് അംഗം പി.ശിവൻനന്ദി രേഖപ്പെടുത്തി. 

വിദ്യാഭ്യാസ മികവിനൊപ്പം ധാർമിക സുരക്ഷ പ്രധാനം:പി നന്ദകുമാർ എം എൽ എ 

ചങ്ങരംകുളം: വിദ്യാഭ്യാസ മുന്നേറ്റത്തെപ്പോലെ  പ്രധാനമാണ് വിദ്യാർത്ഥികളുടെ ധാർമികസുരക്ഷയുമെന്ന് പി നന്ദകുമാർ എം എൽ എ .ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഇതര ക്യാമ്പസുകൾക്ക്മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദിൽ ഇരുപത്തിയൊന്നാം വർഷവും തുടർച്ചയായി സിബിഎസ്ഇ പത്ത്, പന്ത്രണ്ട്ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനംനിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവിഅയിലക്കാട് . വാരിയത്ത് മുഹമ്മദലി, എസ് ഐ കെ തങ്ങൾ മുതൂർ, അബു നജീബ മാണൂർ എം കെഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി , കെ പി എംബഷീർ സഖാഫി, പി ടി ശഹീർ . ടി കെ മുഹമ്മദ് ഇർശാദ് എ അഹമ്മദ് ബാഖവി, ടി സി അബ്ദുറഹ്മാൻഎഞ്ചി. അനീസ് ഹൈദരി പ്രസംഗിച്ചു. 

ചിങ്ങം 1 കർഷക ദിനത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിപുലമായപരിപാടികളോടുകൂടി കർഷക ദിന പരിപാടികൾ സംഘടിപ്പിച്ചു. 

എടയൂർ : ചിങ്ങം 1 കർഷക ദിനത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായിവിപുലമായ പരിപാടികളോടുകൂടി കർഷക ദിന പരിപാടികൾ സംഘടിപ്പിച്ചു. ഒൻപത് മേഖലകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെയാണ് ആദരിച്ചത്. പൂക്കട്ടിരി ജംഗ്ഷനിൽ നിന്നുംകൃഷിദർശൻ വിളംബരജാഥ സംഘടിപ്പിച്ചു. പൂക്കട്ടിരി വി പി ഓഡിറ്റോറിയത്തിൽവെച്ച് നടന്നപരിപാടികൾ M L A ആബിദ്ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന  ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷിഓഫീസർ സക്കിയ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്റ്‌ കെ പി വേലായുധൻ, ജില്ലാപഞ്ചായത്ത് മെമ്പർ എ പി സബാഹ്, ബ്ലോക്ക്‌ വികസനചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്‌, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലുബിറഷീദ്, ജാഫർ പുതുക്കുടി, റസീന തസ്‌നി, മെമ്പർമാരായ വിശ്വനാഥൻ, കെ ടി നൗഷാദ്, എംമുഹമ്മദ്‌, അയ്യൂബ് പി ടി, മനീഷ് എം എം, സൈനുദ്ധീൻ വള്ളൂരാൻ, എ ൻ ജോയി മാസ്റ്റർ, കെ കെമോഹനകൃഷ്ണൻ, പി എം മോഹന മാസ്റ്റർ, പി എം സുരേഷ് മാസ്റ്റർ, വിപിൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പടശേഖര കൺവീണർമാർ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് റസിയ നന്ദി അറിയിച്ചു.

കർഷക ദിനം ആചരിച്ചു 

എടയൂർ കെ.എം.യു പി സ്കൂളിൽ ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച്  ബോധവൽക്കരണക്ലാസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മൂർക്കനാട് കൃഷി അസിസ്റ്റൻ്റ് ഓഫീസർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എടയൂർപഞ്ചായത്തിലെ മികച്ച കർഷകനായ പോക്കർ മുളക്കലിനെ ആദരിച്ചു. സ്കൂളിൽ ആരംഭിക്കുന്ന ശലഭോദ്യാനം പദ്ധതി ഉദ്ഘാടനത്തിന് എം.പി.ടി.എ പ്രസിഡണ്ട്എൻ.റസിയ നേതൃത്വം നൽകി.  കെ.കെ.ഗിരിജ ടീച്ചർ  അധ്യക്ഷത വഹിച്ചു, മാനേജർ പി.പി പ്രേമജ ടീച്ചർ, അധ്യാപകരായ  പി.ഷെരീഫ് മാസ്റ്റർ, എം.പി ബാബു, സി പി ഷഹർബാൻ, ഐശ്വര്യ അനൂപ്, മരക്കാർ അലി,ഹഫീസ്മുഹമ്മദ് ചടങ്ങിൽ സംബന്ധിച്ചു. എസ്.രേവതി  സ്വാഗതവും, ബേബി രവി നന്ദിയും പറഞ്ഞു

സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്‌കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 22കാരന്ദാരുണാന്ത്യം 

മലപ്പുറം: സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്‌കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 22കാരന് ദാരുണാന്ത്യം. തിരൂര്‍ ചമ്രവട്ടം പാതയില്‍ പഞ്ഞംപടിയില്‍ ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ചു കൈനിക്കര സ്വദേശി തളിക പറമ്പില്‍ സൈതലവി – ഹഫ്‌സത്ത് ദമ്പതികളുടെ ഇളയ മകന്‍ ഇബ്രാഹിം ബാദുഷ (റാഹി) 22 ആണ് മരിച്ചത്,ചൊവ്വാഴ്ച രാത്രി…