മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
എടയൂർ മലബാർ ദേവസ്വം ബോർഡ് ഋഷിപുത്തൂർ വിഷ്ണു ശിവ ക്ഷേത്ര ത്തിലെ 34 മത്അഖണ്ഡനാമയജ്ജം മതസൗഹാർദ്ദത്തിൻറെ നേർകാഴ്ച്ചയായ്.
മലബാർ ദേവസ്വം ബോർഡിന് കീഴിലുളള എടയൂർ ഋഷി പുത്തൂർ ക്ഷേത്രം മതമൈെ ത്രിക്ക് മഹനീയമാതൃക കാണിച്ചു കൊടുക്കുകയായിരുന്നു ഈ മണ്ഡലക്കാലത്ത് . ക്ഷേത്രത്തിലെ 34 )- മത് അഖണ്ഡനാമയജ്ഞവേദിയാണ് മാതൃകാപരമായ മത മൈത്രീ സൗഹൃദ സദസ്സിന് സാക്ഷ്യംവഹിച്ചത്. എടയൂർ പീടികപ്പടി ജുമാ മസ്ജിദ് ഖത്തീബ് നാസർ റഹ്മാനി , മഹല്ല് വൈസ് പ്രസിഡണ്ട്കാസീം കോയ തങ്ങൾ, ജോയിൻ സെക്രട്ടറിമാരായ സി.എം. വാപ്പുട്ടി, കെ.പി.ഉമ്മർ , മുൻ മഹല്ല്ഭാരവാഹി ടി.ടി.മുഹമ്മദ് കുട്ടി ഹാജി, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കെ.പി. ഗോപിനാഥൻ, ചെയർമാൻകെ. ഉണ്ണികൃഷ്ണൻ , ക്ഷേത്രം മേൽശാന്തി രാമൻ എമ്പ്രാന്തിരി, ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട്ഷാജി, സെക്രട്ടറി ശിവദാസൻ , എക്സിക്യുട്ടീവ് മെമ്പർമാരായ ബി. വേണുഗോപാൽ, കെ.പി. വിശ്വനാഥൻ, ഏ കെ . ബാബു ,ടി.പി. മോഹനൻ , തുടങ്ങിയ ക്ഷേത്ര ഭാരവാഹികളും മാതൃസമിതിഅംഗങ്ങളുൾപെടെ വൻ ജനാവലി ഈ സൗഹ്യദ സദസിന് സാക്ഷികളായി. അഖണ്ഡനാമത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിന് സഹോദര സമൂദായക്കാരായ നിരവധിപേർ പ്രത്യേക ക്ഷണി താക്കളായി പങ്കെടുത്തു. കാലം ആവശ്യപെടുന്ന ഇത്തരം കൂട്ടായ്മകൾ നാടിന്റെഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ഉതകട്ടെയെന്ന് പങ്കെടുത്തവർ പ്രത്യാശ പ്രകടിപിച്ചു.
ദിശാ സൂചക ബോർഡ് സ്ഥാപിച്ചു.
വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി ദിശാ സൂചക ബോർഡ് സ്ഥാപിക്കുന്നതിന്റെ അൗപചാരിക ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലുമായി 56 - ഓളം ദിശാ ബോർഡുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്കും മറ്റും സഞ്ചരിക്കുന്നതിനു സഹായകരമാകും എന്ന ലക്ഷ്യത്തോടെയാണ് ഈ…
ജാഥക്ക് ഇരിമ്പിളിയത്ത് സമാപനം.
ജനവിരുദ്ധ ഭരണത്തിനെതിരെ , പൗരവി ചാരണ " എന്ന മുദ്രാവാക്യം ഉയത്തി കുറ്റിപ്പുറം ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടിന്റെ നേതൃത്വത്തിൽ നവമ്പർ 29, 30 ദിവസങ്ങളിലായി കുറ്റിപ്പുറം, വളാഞ്ചേരി, എടയൂർ, ഇരിമ്പിളിയം മേഘലകളിലെ 43 കേന്ദ്രങ്ങളിലെസ്വീകരണങ്ങൾക്കു ശേഷം വലിയ കുന്ന് ടൗണിൽ നടന്ന സമാപന പൊതുസമ്മേളനത്തോടെ ജാഥക്ക്പരിസമാപ്തിയായി. സമാപന പൊതുയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർഉദ്ഘാടനം ചെയ്തു. ഡി.സി. ജന: സെക്രട്ടറി അഡ്വ: സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷന്മാരായ പി.അബ്ദുൾ റഹ്മാൻ , കെ.മുരളീധരൻ ,എ.പി.നാരായണൻമാസ്റ്റർ, മഠത്തിൽ ശ്രീകുമാർ, സി.കരുണ കുമാർ , പി.സുരേഷ്, അഷ്റഫ് രാങ്ങാട്ടൂർ, കെ.ടി.സിദ്ദീഖ്, മുഹമ്മദലി കീഴേപാട്ട് അഹമ്മദ് കുട്ടി ചെമ്പിക്കൽ, മുഹമ്മദ് പാറയിൽ ശബാബ് വക്കരത്ത്, വിനുപുല്ലാനൂർ , പി ടി ഷഹനാസ് മാസ്റ്റർ,ബാവ മാസ്റ്റർ കാളിയത്ത്, എൻ. നൗഷാദ്, എ എ സുൽഫിക്കർ, ബിനേഷ് മങ്കേരി, ഗഫൂർ കൊടുമുടി എന്നിവർ പ്രസംഗിച്ചു. മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിപി.സി. മരക്കാർ അലി ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു സ്വീകരിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി : ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും പുറമണ്ണൂർ മജ്ലിസ് പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഐ എം എ ബ്ലഡ് സെന്ററുമായി സഹകരിച്ചു കോളേജ് ക്യാമ്പസ്സിൽ വച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 73 പേർ പങ്കെടുത്തു.53 പേർ…
സംഘാടക കമ്മിറ്റി രൂപീകരണ യോഗം ചേർന്നു.
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് 1,2,3,19 എന്നീ വാർഡുകൾ കേന്ദ്രീകരിച്ച തൊഴിൽ സഭഡിസംബർ 6 ന് തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടത്തുന്നതിൻ്റെ സംഘാടക കമ്മിറ്റിരൂപീകരണയോഗം തുയ്യം ജി എൽ പി സ്കൂളിൽ ചേർന്നു. ഷീന കെ.വി അദ്ധ്യക്ഷത വഹിച്ചു. സി.വി സുബൈദ ടീച്ചർയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ, അഡ്വ.കെ.വിജയൻ, ചുള്ളിയിൽ രവീന്ദ്രൻ തുടങ്ങിയവർസംസാരിച്ചു. വാർഡ് മെമ്പർ അച്ചുതനെ ചെയർമാനായി സംഘാടക കമ്മിറ്റി രൂപീകരിച്ചു.
ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോയും സംഘടിപ്പിച്ചു.
വട്ടംകുളം: ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ കേരളഅസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ IEC പ്രവർത്തനങ്ങളുടെഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പ്രശസ്ത കിറ്റി ഷോ അവതാരകൻ ശ്രീവിനോദ് നരനാട്ടിന്റെ അവതരണത്തോട് കൂടി ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോ യുംസംഘടിപ്പിച്ചു. കിറ്റി ഷോയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ജി ജെ ബി സ്കൂൾ, വട്ടംകുളത്തെ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് കഴുങ്ങിൽ നിർവഹിച്ചു. പരിപാടിയിൽ സ്കൂളിലെ പ്രധാനാധ്യാപികശ്രീമതി ബിന്ധു അദ്ധ്യക്ഷത വഹിച്ചു. നിർവഹണ സഹായ ഏജൻസി പ്രൊജക്റ്റ് ജില്ലാകോർഡിനേറ്റർ പ്രവീൺ, വട്ടംകുളം പ്രൊജക്റ്റ് കോർഡിനേറ്റർ റുഫൈദ കെ.വി, മറ്റു അധ്യാപകർഎന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സി പി ൻ യു പി എസ് സ്കൂൾ വട്ടംകുളം, എടപ്പാൾഎച്ച് എസ് എസ് സ്കൂൾ, ശുകപുരം കവല, എടപ്പാൾ സെന്റർ എന്നീ സ്ഥലങ്ങളിലും പരിപാടിസംഘടിപ്പിച്ചു.
കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി
എടപ്പാൾ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലംകമ്മറ്റി പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.വി.ഇബ്രാഹീം സ്വാഗതം പറഞ്ഞു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു അഡ്വ: സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഹക്കീംപെരുമുക്ക്, ചുള്ളിയിൽ സിദ്ധിഖ്, അബ്ദു കിഴിക്കര, എ.അബ്ദുല്ല കുട്ടി, ഷക്കിർ, ബീരാൻ.കെ.വി എന്നിവർ സംസാരിച്ചു.
ചങ്ങരംകുളം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരണപ്പെട്ടു
ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പന്താവൂർകക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ അജിലാൻ(18)ആണ് മരിച്ചത്.ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം. അജ്ലാൻ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്നസ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റഅജ്ലാനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കടയിൽജീവനക്കാരനായിരുന്ന അജ്ലാൻ സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നുഅപകടം. മൃതദേഹം എടപാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.










