മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
*പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം; അഞ്ചുപേർക്ക് പരിക്ക്.
പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിടെ പൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെൻ്റ്ആറ്റണി എന്ന ബോട്ടിൽ കുടുങ്ങി ബാക്കിയ ബോട്ടിലെ ഇരുമ്പ് പൈപ്പ് മുറിഞ്ഞ് തൊഴിലാളികളുടെശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ്ബംഗാൾ സ്വദേശികളായ പ്രസാദ് (35), ഷാജഹാൻ (35), ബൽറാം (35), സെഫുവാൻ (32), എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെല്ലിശ്ശേരി എ യു പി എസ് ചാമ്പ്യന്മാരായി
എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ യുപി വിഭാഗത്തിൽ നെല്ലിശ്ശേരി എയുപി സ്കൂൾ ചാമ്പ്യന്മാരായി. എടപ്പാൾ ഉപജില്ലയിലെ മുഴുവൻഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്, സ്കൂളുകൾ പങ്കെടുത്തമത്സരത്തിൽ യുപി വിഭാഗത്തിലാണ് നെല്ലിശ്ശേരി യുപി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കിയത്.
*ദേവികയെ ആദരിച്ചു*
കപ്പൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. ദേവികയെ ബിജെപി കാഞ്ഞിരത്താണി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിജെപി മണ്ഡലംപ്രസിഡന്റ് ദിനേശൻ എറവക്കാട് ആദരിച്ചു. രതീഷ് തണ്ണീർക്കോട്, നാരായണൻ വി വി,മണികണ്ഠൻ പി രാധാകൃഷ്ണൻ പി, സുരേന്ദ്രൻ ടി വി, പ്രേമൻ കാഞ്ഞിരത്താണി, ബാലചന്ദ്രൻ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി;കട ഉടമ പിടിയിൽ*
പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി. തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്നപതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. പടിഞ്ഞാറങ്ങാടി ന്യൂ മലബാർ ബേക്കറിയിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കടക്കുള്ളിൽരണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെതൃത്താല പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് തൃത്താല പോലീസിന് മൊഴി നൽകി. തൃത്താലമേഖലയിൽ ഹാൻസ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്ത് എന്ന് തൃത്താല പോലീസ് പറഞ്ഞു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും കേരള അഗ്രോ മിഷനറി കോർപ്പറേഷനും ചേർന്ന് കാർഷിക യന്ത്രങ്ങൾക്ക് 50% മുതൽ 80 % വരെ സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സൗജന്യ ഓൺലൈനിൻ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദർശനവും ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ്പ്രൈസ്
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായകോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച്കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കുംപങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽപങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾപ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍വീടിന്റെഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്നനാലുവയസ്സുകാരന്‍ മരിച്ചു
മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ്ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു.മലപ്പുറം തലക്കടത്തൂരിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ്സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പംഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗൈറ്റ് മറിഞ്ഞ് വീണതോടെസയാന്‍അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട്എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍. വിദേശത്തായിരുന്ന പിതാവ് അഷ്റഫ്അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേസൂപ്പര്‍മാര്‍ക്കറ്റ്) ഷഹനഷെറിന്‍ , അര്‍ഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറിഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂര്‍ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅരീക്കാട് സ്‌കൂള്‍ ),
കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി
എടപ്പാൾ: പഞ്ചായത്തിലെ കോലത്തുപാടം കോൾ പടവിലേക്ക് കൃഷിഭവൻ മുഖേന സൗജന്യ വിത്ത് വിതരണം നടത്തി. വാർഡ് മെമ്പർ സിവി ദേവൻ ഉദ്ഘാടനം ചെയ്തു. കോൾ പടവ്പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് മെമ്പറും കോൾപടവ് സെക്രട്ടറിയുമായ പി.കരുണാകരൻ, കൃഷി ഓഫീസർ സുരേന്ദ്രൻ, എടപ്പാൾ വില്ലേജ്‌ഓഫീസർലാവണ്യ സാനി, കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. കോലത്ത് ശേഖരത്ത് വത്സലന്റെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.










