യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി

ചങ്ങരംകുളം: യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി.സംസ്ഥാനപ്രസിഡണ്ട് ആലംകോട് ലീലാകൃഷ് ണൻ പുരസ്കാര ദാനം നിർവ്വഹിച്ചു.ചങ്ങരംകുളത്തെ കലാസാഹിത്യ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായ സോമൻ ചെമ്പ്രേത്തിൻ്റെ ലാൽമൈതാൻ എന്ന കഥക്കാണ് പുരസ്കാരം ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതമാണ് കഥയുടെപ്രമേയം.

ഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു…

ഓണത്തിന് മുന്നോടിയായി ഇരിബിളിയം വെണ്ടല്ലൂർ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു... ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനുപ്പ മാസ്റ്റർ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തിവളാഞ്ചേരി മേഖല IMA പ്രസിഡണ്ട് മുഹമ്മദലിക്ക് നൽകി ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് യഥാക്രമം വെസ്റ്റേൺ പ്രഭാകരൻ,ഇരിബിളിയം പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിംങ്ങ്  കമ്മിറ്റി ചെയർമാർ വി.ടി. അമീർ വാർഡ് മെംപർമരായ ഷെഫീദബേബി,സുനിത, എം.ഇ.എസ്. ഹെയർസെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികളും NSS കോർഡിനേറ്റർ സൈനുദ്ദീനും ചേർന്ന് നിർവ്വഹിച്ചു.... അഗ്രോകേരള ചീഫ് അഡ്മിൻ അനിൽ മാനിയംകുന്നത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചുസൈതലവി പൂങ്ങോട്ടിൽ അധ്യക്ഷനായി...

കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടംപദ്ധതി ആരംഭിച്ചു

ചങ്ങരംകുളം: കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽസ്കൂൾ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു .ഇതിനായി  പച്ചക്കറി തൈകൾ ആലംകോട് പഞ്ചായത്ത്കൃഷി ഭവനിൽ നിന്നും ലഭ്യമാക്കി. കോക്കൂർ ടെക്‌നിക്കൽ  ഹൈസ്കൂളിൽ ആലംകോട് പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫിന്റ പക്കൽ നിന്നും ടി.എച്ച്.എസ്സൂപ്രണ്ട് സുരേന്ദ്രൻ വി.കെ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ തൈകളുടെ നടീൽ ഉദ്‌ഘാടനം നടത്തി .ആലംകോട് കൃഷി ഭവൻ ഓഫീസർ മനോജ്,ടി.എച്ച്.എസ്  ഹരിത ക്ലബ് കൺവീനർ അൻഷാദ് പി.വി ,നൂൺ മീൽ കമ്മിറ്റി അംഗങ്ങൾ,മറ്റ്അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍*

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു മലപ്പുറം : സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന്കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതലസ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്നലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു.  അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങുംവളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവപങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.

പരിയാപുരത്ത് സ്വാതന്ത്ര്യദിനാഘോഷം

അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും ഫാത്തിമ യുപിസ്കൂളിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർഫാ.ജെയിംസ് വാമറ്റത്തിൽ പതാക ഉയർത്തി. പഞ്ചായത്ത് അംഗം അനിൽ പുലിപ്രസ്വാതന്ത്ര്യദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്, സൽമാൻഫാരിസ്, പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകരായ ജോജി വർഗീസ്, ഷീല ജോസഫ്, വിജയഭേരികോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

എടപ്പാൾ ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു.

എടപ്പാൾ: ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു. തൃശ്ശൂർ റോഡിലെ ഒരു പറമ്പിൽനിന്നാണ് പൊന്നാനി സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്റ്റർ പി എം മുഹമ്മദ് റിയാസും സംഘവുംചേർന്ന് ഏട്ട് മാസത്തിലതികം പ്രായമായതും 310cm വലിപ്പമുള്ളതുമായ ഒരു കഞ്ചാവ് ചെടികണ്ടെടുത്തത്. ചെടി നട്ടുവളർത്തിയതെല്ലന്നാണ് പ്രാഥമിക നിഗമനം. പ്രിവന്റീവ് ഓഫിസർ മുരുകൻഎസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എംഎന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. 

ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ആണ്അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശിഅൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക്വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തിമാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ പാലക്കാടും സമാനമായ സംഭവംനടന്നിരുന്നു.

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. 

ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലിൽ മജ്റൂഹിന്റെ മകൾ കെ പി നൂറുൽ ഹാദി (20) എന്നിവരാണ് മരിച്ചത്.