മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
ദിശാ സൂചക ബോർഡ് സ്ഥാപിച്ചു.
വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി ദിശാ സൂചക ബോർഡ് സ്ഥാപിക്കുന്നതിന്റെ അൗപചാരിക ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലുമായി 56 - ഓളം ദിശാ ബോർഡുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്കും മറ്റും സഞ്ചരിക്കുന്നതിനു സഹായകരമാകും എന്ന ലക്ഷ്യത്തോടെയാണ് ഈ…
ജാഥക്ക് ഇരിമ്പിളിയത്ത് സമാപനം.
ജനവിരുദ്ധ ഭരണത്തിനെതിരെ , പൗരവി ചാരണ " എന്ന മുദ്രാവാക്യം ഉയത്തി കുറ്റിപ്പുറം ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടിന്റെ നേതൃത്വത്തിൽ നവമ്പർ 29, 30 ദിവസങ്ങളിലായി കുറ്റിപ്പുറം, വളാഞ്ചേരി, എടയൂർ, ഇരിമ്പിളിയം മേഘലകളിലെ 43 കേന്ദ്രങ്ങളിലെസ്വീകരണങ്ങൾക്കു ശേഷം വലിയ കുന്ന് ടൗണിൽ നടന്ന സമാപന പൊതുസമ്മേളനത്തോടെ ജാഥക്ക്പരിസമാപ്തിയായി. സമാപന പൊതുയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർഉദ്ഘാടനം ചെയ്തു. ഡി.സി. ജന: സെക്രട്ടറി അഡ്വ: സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷന്മാരായ പി.അബ്ദുൾ റഹ്മാൻ , കെ.മുരളീധരൻ ,എ.പി.നാരായണൻമാസ്റ്റർ, മഠത്തിൽ ശ്രീകുമാർ, സി.കരുണ കുമാർ , പി.സുരേഷ്, അഷ്റഫ് രാങ്ങാട്ടൂർ, കെ.ടി.സിദ്ദീഖ്, മുഹമ്മദലി കീഴേപാട്ട് അഹമ്മദ് കുട്ടി ചെമ്പിക്കൽ, മുഹമ്മദ് പാറയിൽ ശബാബ് വക്കരത്ത്, വിനുപുല്ലാനൂർ , പി ടി ഷഹനാസ് മാസ്റ്റർ,ബാവ മാസ്റ്റർ കാളിയത്ത്, എൻ. നൗഷാദ്, എ എ സുൽഫിക്കർ, ബിനേഷ് മങ്കേരി, ഗഫൂർ കൊടുമുടി എന്നിവർ പ്രസംഗിച്ചു. മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിപി.സി. മരക്കാർ അലി ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു സ്വീകരിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി : ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും പുറമണ്ണൂർ മജ്ലിസ് പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഐ എം എ ബ്ലഡ് സെന്ററുമായി സഹകരിച്ചു കോളേജ് ക്യാമ്പസ്സിൽ വച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 73 പേർ പങ്കെടുത്തു.53 പേർ…
സംഘാടക കമ്മിറ്റി രൂപീകരണ യോഗം ചേർന്നു.
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് 1,2,3,19 എന്നീ വാർഡുകൾ കേന്ദ്രീകരിച്ച തൊഴിൽ സഭഡിസംബർ 6 ന് തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടത്തുന്നതിൻ്റെ സംഘാടക കമ്മിറ്റിരൂപീകരണയോഗം തുയ്യം ജി എൽ പി സ്കൂളിൽ ചേർന്നു. ഷീന കെ.വി അദ്ധ്യക്ഷത വഹിച്ചു. സി.വി സുബൈദ ടീച്ചർയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ, അഡ്വ.കെ.വിജയൻ, ചുള്ളിയിൽ രവീന്ദ്രൻ തുടങ്ങിയവർസംസാരിച്ചു. വാർഡ് മെമ്പർ അച്ചുതനെ ചെയർമാനായി സംഘാടക കമ്മിറ്റി രൂപീകരിച്ചു.
ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോയും സംഘടിപ്പിച്ചു.
വട്ടംകുളം: ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ കേരളഅസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ IEC പ്രവർത്തനങ്ങളുടെഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പ്രശസ്ത കിറ്റി ഷോ അവതാരകൻ ശ്രീവിനോദ് നരനാട്ടിന്റെ അവതരണത്തോട് കൂടി ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോ യുംസംഘടിപ്പിച്ചു. കിറ്റി ഷോയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജി ജെ ബി സ്കൂൾ, വട്ടംകുളത്തെ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് കഴുങ്ങിൽ നിർവഹിച്ചു. പരിപാടിയിൽ സ്കൂളിലെ പ്രധാനാധ്യാപികശ്രീമതി ബിന്ധു അദ്ധ്യക്ഷത വഹിച്ചു. നിർവഹണ സഹായ ഏജൻസി പ്രൊജക്റ്റ് ജില്ലാകോർഡിനേറ്റർ പ്രവീൺ, വട്ടംകുളം പ്രൊജക്റ്റ് കോർഡിനേറ്റർ റുഫൈദ കെ.വി, മറ്റു അധ്യാപകർഎന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സി പി ൻ യു പി എസ് സ്കൂൾ വട്ടംകുളം, എടപ്പാൾഎച്ച് എസ് എസ് സ്കൂൾ, ശുകപുരം കവല, എടപ്പാൾ സെന്റർ എന്നീ സ്ഥലങ്ങളിലും പരിപാടിസംഘടിപ്പിച്ചു.
കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി
എടപ്പാൾ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലംകമ്മറ്റി പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.വി.ഇബ്രാഹീം സ്വാഗതം പറഞ്ഞു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു അഡ്വ: സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഹക്കീംപെരുമുക്ക്, ചുള്ളിയിൽ സിദ്ധിഖ്, അബ്ദു കിഴിക്കര, എ.അബ്ദുല്ല കുട്ടി, ഷക്കിർ, ബീരാൻ.കെ.വി എന്നിവർ സംസാരിച്ചു.
ചങ്ങരംകുളം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരണപ്പെട്ടു
ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പന്താവൂർകക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ അജിലാൻ(18)ആണ് മരിച്ചത്.ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം. അജ്ലാൻ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്നസ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റഅജ്ലാനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കടയിൽജീവനക്കാരനായിരുന്ന അജ്ലാൻ സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നുഅപകടം. മൃതദേഹം എടപാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിൻ്റെ പുതിയ മന്ദിരം പൊന്നാനിഎം.എൽ.എ .പി.നന്ദകുമാർ ഉത്ഘാടനം ചെയ്തു.സുരേഷ്.വി.വി.അധ്യക്ഷത വഹിച്ചു.നന്നംമുക്ക്പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയസൈഫുദ്ദീൻ,പി.എ.അർഷാദ്,വി.വി.കരുണാകരൻ,കെ.വി.അബ്ദുൾ കരീം,പി.അശോകൻഎന്നിവർ ആശംസകൾ നേർന്നു.വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ ചെയ്തു വരുന്ന നിഷടീച്ചർ,കുമാർ.പി.മൂക്കുതല,പി.കെ.ജയരാജൻ,എം.എ.ലത്തീഫ് ,ജനു മുക്കുതല എന്നിവരെആദരിച്ചു.തുടർന്ന് നടന്ന ഫുട്ബോൾ ഷൂട്ട്ഔട്ട് മൽസരത്തിൽ ജ്വാല ചങ്ങരംകുളം ജേതാക്കളായി.










