നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാലക്കാട് നഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ്മോഷണം പോയത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശിസാലുവാണ് ബസിന്റെ ഉടമസ്ഥൻ. ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക്ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. പെട്രോൾ പമ്പിലെസിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി.
വളയംകുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് അപകടം; .യാത്രക്കാർഅത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം: വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായിമറിഞ്ഞു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന്മണിയോടെയാണ് അപകടം. കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ വൈദ്യുതികാലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർനിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചരിത്രം എഴുത്തിലെ രാഷ്ട്രീയം”സെമിനാറും സംവാദവും പന്താവൂരിൽ നടന്നു.പരിപാടി പൊന്നാനിഎംഎൽഎ – പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം: പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിന്റെ ആഭിമുഖ്യത്തിൽ "ചരിത്രം എഴുത്തിലെരാഷ്ട്രീയം" എന്ന വിഷയത്തിൽ നടത്തിയ സെമിനാറും സംവാദവും പന്താവൂർ ക്രിയേറ്റ് ഹിൽസിൽവച്ച് നടന്നും . പരിപാടി പൊന്നാനി എംഎൽഎ - പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ്കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.തുടർന്ന് പ്രൊഫസർ എം. എം നാരായണന്റെ "മാറ്റി എഴുതപ്പെട്ടചരിത്രം"പ്രൊഫസർ റിഹാസ് പൂലാമന്തോളിന്റെ "അരികിലേക്ക് മാറ്റപ്പെട്ടവരുടെ ചരിത്രം,ദേശചരിത്രകാരൻ സി അഷറഫിന്റെ "പൊന്നാനിയുടെ ചരിതം,കെ. പി. രാജന്റെ "മാറഞ്ചേരിയുടെചരിതം" എന്നീ വിഷയങ്ങളും സെമിനാറിൽ അവതരിപ്പിച്ചു.അടാട്ട് വാസുദേവൻ, മണികണ്ഠൻപൂഴിക്കുന്നത്ത്,കെ.മാധവൻ,എം.ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.എസ്.ടി.എ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു.
എടപ്പാൾ: കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസജില്ലാ പരിധിയിലുള്ള എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, തിരൂർ ഉപജില്ലകളിലെ അധ്യാപകരെപങ്കെടുപ്പിച്ച് കൊണ്ട് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ സെവൻസ് ഫുട്ബോൾടൂർണമെന്റിൽ പൊന്നാനി ഉപജില്ല ജേതാക്കളായപ്പോൾ തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. അധ്യാപികമാർക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ലവിജയികളായി. തിരൂർ ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങൾ കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ്ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ അജിത് കുമാർ സമ്മാന ദാനം നിർവഹിച്ചു. ടി.വി രഘുനാഥ്, റവന്യു ജില്ലാ പ്രസിഡന്റ് സി.പി മോഹനൻ, ട്രഷറർ മനോജ് കുമാർ, സിബിതോമസ്, ഷഫീഖ്, എം.പി മുഹമ്മദ്, എം.കെ.എം അബ്ദുൽ ഫൈസൽ, സി.പി ഷറഫുദ്ധീൻ, സി.എസ് മനോജ്, ബെന്നി തോമസ്, രാമകൃഷ്ണൻ, സജീവ് പി.ജി, ദീപ ലാസർ, നൂറുൽ അമീൻഎന്നിവർ പ്രസംഗിച്ചു.
മാലിന്യം കത്തിക്കുന്നതിനിടെ കുമരനെല്ലൂർ സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു
കുമരനെല്ലൂർ: സ്കൂൾ പരിസരം വുത്തിയാക്കി തീയിട്ടു കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക്ഗുരുതരമായി പൊള്ളലേറ്റു. കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വെള്ളാളൂർ സ്വദേശിഅഭിനവിനാണ് പൊള്ളലേറ്റത്. മാലിന്യം കത്തിക്കുന്നതിനിടെ അതിൽ നിന്ന് പൊട്ടിത്തെറി ഉണ്ടാവുകയും സമീപത്തുണ്ടായിരുന്നഅഭിനവിൻ്റെ ശരീരത്തിലേക്ക് തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു.
ചങ്ങരംകുളം വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്
ചങ്ങരംകുളം : വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ്ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി കാലിലേക്ക് ഇടിച്ച് കയറിയ കാറിലെയാത്രക്കാർക്ക് പരിക്കേറ്റു. നടുവട്ടം സ്വദേശികളായ മിഷാൽ(33), നിസാർ (33) എന്നിവർക്കാണ്പരിക്കേറ്റത്. ഇവരെ അപകട സ്ഥലത്ത് എത്തിയവർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ വളയംകുളം എംവിഎം സ്കൂളിന് മുൻവശത്ത്ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ സെമിഹമ്പിന് സമീപത്ത് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിൽവന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗിമായി തകർന്നെങ്കിലുംയാത്രക്കാർ തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാതയോരങ്ങളിൽവെളിച്ചമില്ലാത്തതും അപകട മേഖലയായ പ്രദേശത്ത് മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതുംഅപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ചിയ്യാനൂർ പാടത്തും വളയംകുളത്തും സ്ഥാപിച്ച സെമിഹമ്പുകളിൽ രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവായിട്ടും ഹമ്പ് തിരിച്ചറിയാനുള്ളസംവിധാനങ്ങൾ ഒരുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. തിരക്കേറിയ പാതയിൽ ഒരുതെരുവ് വിളക്ക് പോലും ഇല്ലെന്നും ദിനംപ്രതി ഹമ്പിന് സമീപത്ത് ദീർഘ ദൂര വാഹനങ്ങൾഅപകടത്തിൽ പെടുന്ന അവസ്ഥയാണെന്നും അധികൃതർ പുറം തിരിഞ്ഞ് നിൽകുകയാണെന്നുംനാട്ടുകാർ ആരോപിക്കുന്നു. സെമിഹമ്പിന് സമീപത്തെ അപകട സാധ്യതകൾ കണ്ടില്ലെന്ന് നടിച്ച്വലിയ ദുരന്തങ്ങൾക്ക് കാത്തിരിക്കുകയാണ് അധികൃതർ എന്നാണ് നാട്ടുകാരുടെ ആരോപണം.
മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെതാക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
എടപ്പാൾ: പരസഹായം ദൈവീക ദൗത്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എടപ്പാളിനടുത്ത് മാണൂരിൽ മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മവും തുടർന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനംനിർവഹിച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചിലർ ദൈവീക ദൗത്യത്തിന് വിധേയരാണ്നിരാലമ്പരും നിരാശയവുമായവർക്ക് സഹായമെത്തിക്കുക എന്ന ദൗത്യം മനുഷ്യരാശിക്ക്അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾസമുഹം പ്രോത്സാഹിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഡോ. സി പി അലി ബാവഹാജി അധ്യക്ഷനായിരുന്നു. മുൻ എൽഎൽഎമാരായ കെഎൻ എ ഖാദർ ,എം ഉമ്മർ, ജില്ലാ പഞ്ചായത്ത അംഗങ്ങളായ അഡ്വ.പി പി മോഹൻദാസ്, വി കെഎംഷാഫി, ബിജെപി ദേശീയ നിർവഹണ സമിതി അംഗം അഡ്വ.സി കെ പത്മനാഭൻ ,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ, സിപി തുഫൈൽ മുഹമ്മദ്, നൗഷാദ് യൂനസ് ,എക്സ് എം പി സി ഹരിദാസ്,അഡ്വ.ശിഹാബ് മേച്ചേരി, കെ വി ആഷിർ ,എന്നിവർ പ്രസംഗിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് ; എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതി തുടക്കമായി
എറവക്കാട്: കപ്പൂർ ഗ്രാമപഞ്ചായത്തിലെ എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതിക്ക്തുടക്കമായി. കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ടി അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായി. പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എം അലി മാസ്റ്റർ, മുൻ വാർഡ് മെമ്പർ കെ.ശിഹാബ്, പാടശേഖര സമിതി അംഗം പത്തിൽ മൊയ്തുണ്ണി, കർഷകരായ അബ്ദുള്ള കുട്ടി മാസ്റ്റർ, മുഹമ്മദ്ആലി, അഹമ്മദുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ശ്രീമതി ശാലിനി പദ്ധതി വിശദീകരണം ചെയ്തു. NREGS ഓവർസിയർ രഞ്ജിത്ത് നന്ദി പറഞ്ഞു. കർഷക പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന്എറവക്കാട് തോട് നീർത്തട നടത്തവും നടന്നു.










