തൃത്താലയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണം; മന്ത്രി എം.ബി രാജേഷ്

തൃത്താല: തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു.  ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നപി.ഡബ്ല്യു.ഡി - കെ.ആര്‍.എഫ്.ബി റോഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി.

സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരമായ ദെജ്ജാല് പ്രകാശനം ചെയ്തു

ചങ്ങരംകുളം: പ്രമുഖ കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സോമൻ ചെമ്പ്രേത്തിൻ്റെഅഞ്ചാമത്തെകഥാസമാഹാരമായ ദെജ്ജാല് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻപൊയ്ത്തുംകടവ് കവയിത്രിയും നിരൂപകയുമായ ഡോ.ഇ എം സുരജയ്ക്ക് നൽകി പ്രകാശനംചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ വെച്ച് നടന്ന പ്രകാശനച്ചടങ്ങ് പി വിനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി പി മുകുന്ദൻസ്വാഗതം പറഞ്ഞു.ടി വി ശൂലപാണി കഥകൾ പരിചയപ്പെടുത്തി.വി ടി നന്ദൻ പി എസ്മനോഹരൻറഫീക് എടപ്പാൾ ഇസ്ഹാഖ് ഒതളൂർ അഡ്വ.കെ വിജയൻ എന്നിവർ സംസാരിച്ചു. സോമൻ ചെമ്പ്രേത്ത് മറുമൊഴിയും പി കെ ജയരാജൻ നന്ദിയും പ്രകാശിപ്പിച്ചു.രവി കല്ലൂർമ്മ കെ ബിമോഹൻ പണിക്കർ എന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.

ഞ്ചേരി യൂണിറ്റ് സംഘടിപ്പിക്കുന്ന വളാഞ്ചേരി ഷോപ്പിങ് ഫസ്റ്റ് വെല്ലി ന്റെ…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിക്കുന്ന വളാഞ്ചേരി ഷോപ്പിങ് ഫസ്റ്റ് വെല്ലി ന്റെ ഭാഗമായ വുമൺസ് മാളിന്റെ കൂപ്പൺ ഉദ്ഘാടനം കള്ളിയത്ത് മാനു ഹാജിക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു.

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം

കൊച്ചി: കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടുംതീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായി രണ്ട് അഗ്നിശമനയൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽകൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ആശങ്കവേണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാംഗങ്ങൾ  വ്യക്തമാക്കി.

ഡയറ്റ് സെമിനാറിൽ മികച്ച പ്രകടനം കാഴ്ചവെച്ച്  ആലംകോട് ജനത സ്കൂൾ

ചങ്ങരംകുളം: മലപ്പുറം ഡയറ്റ് തിരൂരിൽ സഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ ആലംകോട് ജനത എഎൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളാണ് സെമിനാറിൽ പങ്കെടുത്തത്. നിരവധിഅംഗീകാരങ്ങളും പുരസ്കാരങ്ങളും ഇതിനോടകം ജനത സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനധ്യാപിക എൻ.എസ് ബീനമോൾ , അധ്യാപകരായ എം.ആർ ഷൈനി, ഫസ്ന പി.എ , വിദ്യാർത്ഥികളായ കൃഷ്ണവേണി, കാവ്യ സംബന്ധിച്ചു. മുൻ വിഭ്യാഭ്യാസ മന്ത്രിപ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ജാമ്യത്തിലിറങ്ങി മുങ്ങിയ മങ്കടയിലെ പിടികിട്ടാപുള്ളി അറസ്റ്റിൽ

മങ്കട:* കവർച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. 2012 ൽ മങ്കട കരിമലയിലെ ക്വാറിയിൽ വെച്ച് കൈകോട്ട് തായ് കൊണ്ട് സ്ത്രീയുടെ തലക്കടിച്ച്കഴുത്തിലുണ്ടായിരുന്ന മാല കവർന്ന ഉച്ചാരക്കടവ് സ്വദേശി ബാബുവിനെ(49)യാണ് മങ്കട എസ് ഐഷിജോ സി തങ്കച്ചനും സംഘവുംഅറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാകാനുള്ള സമയംഅവസാനിച്ചിട്ടും രഹസ്യ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം*: ആതുര സേവന രംഗത്ത് പാവപ്പെട്ട പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസംപകർന്ന എസ് കെ എസ് എസ് എഫ് സഹചാരിയുടെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനംപാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡണ്ട് സയ്യിദ് നിയാസ് അലി ശിഹാബ്തങ്ങൾക്ക് തുക കൈമാറിക്കൊണ്ട് നിർവഹിച്ചു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, യൂനുസ്ഫൈസി വെട്ടുപാറ, സലിം യമാനി, ഹസൻ ദാരിമി തുടങ്ങിയവർ പങ്കെടുത്തു.

ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി

ചങ്ങരംകുളം: ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സിപുറത്തിറക്കി.സ്പോൺസർമാരായ YOLK കാർ AC സർവീസ് പ്രതിനിധിയായ ഷൗക്കത്ത് ജേഴ്‌സികൈമാറി. ബ്രദേഴ്‌സ് കോക്കൂർ ഫോർമാർ സ്റ്റാർ ഷരീഫ് കെവി ടീമിന് വേണ്ടി ജേഴ്‌സിഏറ്റുവാങ്ങി.അഡ്വൈസറി കമ്മറ്റി ചെയർമാൻ ഡോ എം കെ സലീം, പ്രസിഡന്റ്‌ മുഹമ്മദ്, സെക്രട്ടറിനാദിർ , ടീം മാനേജർ ഫാസിൽ , ടീം ക്യാപ്റ്റൻ ആതിഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .