താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്
എടപ്പാൾ: സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്. 4 K ശബ്ദ സംവിധാനവും 70 എം.എം. സ്ക്രീനുമൊക്കെയായി മലപ്പുറം ജില്ലയിലെ തന്നെ പ്രധാനതീയറ്ററുകളിലൊന്നായ എടപ്പാൾ ഗോവിന്ദാ സിലാണ് ഫുട്ബോൾ പ്രേമികൾക്ക് സൗജന്യമായിലോകകപ്പ് കാണാനുളള സംവിധാനമൊരുക്കിയത്. മാനേജർ ഹരിയും ജീവനക്കാരും ബിഗ് സ്ക്രീനിൽകളി കാണാൻ ഒരു പരീക്ഷണം നടത്തി. സംഭവം ഗംഭീരം. പത്തോ പതിനഞ്ചോ ആളുകളായി കളി കാണാൻ ഹരമില്ല. ഏതായാലും തീയറ്റർപ്രവർത്തിക്കുകയാണ്, ജനങ്ങളെല്ലാവരും വരട്ടെ എന്ന തീരുമാനത്തിലെത്തിയത് അങ്ങിനെയാണ്. ഇഷ്ട ടീമുകളായ അർജന്റീനയുടെയും ബ്രസീലിന്റെയും കളികൾ സൗജന്യമായി കാണിച്ചു തുടങ്ങിയതോടെ തീയറ്റർഹൗസ് ഫുൾ. നിലത്തിരിക്കാൻ പോലും സ്ഥലമില്ലാതായതോടെ ആരവങ്ങളും ആർപ്പു വിളികളുമായിപലർക്കും ഖത്തറിലെത്തിയ പ്രതീതി. സമൂഹ മാധ്യമങ്ങളിലും തിയറ്ററിലെ കളികാണൽ സൗകര്യം വൈറലായിരിക്കുകയാണിപ്പോൾ. എ.സി.യും വൈദ്യുതി വിളക്കുകളുമെല്ലാം കൂടി ഓരോ ഷോക്കും ആയിരങ്ങൾ ചെലവു വരുമെങ്കിലുംഫുട്ബോൾ കളിക്കായി അതു കാര്യമാക്കേണ്ടെന്ന ഉടമകളുടെ സപ്പോർട്ടും സൗജന്യ കളിപ്രദർശനത്തിന് ധൈര്യം നൽകിയതായി മാനേജർ ഹരി പറയുന്നു.
നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.
എടപ്പാള്‍ : നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.സംസ്ഥാന പാതയിലെഅണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് രാവിലെ 7.10-ന്ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും
മലപ്പുറം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും ഇടം നേടുന്നു. വനിതാ ക്രിക്കറ്റില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു താരം ദേശീയ ടീമില്‍ ഇടം നേടുന്ന ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിത ട്വന്റി 20 ടീമില്‍ ഇന്ത്യക്ക് വേണ്ടി നജ്ല ജഴ്സി അണിയുമ്പോള്‍…
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ സെമിനാർ നടത്തി
എടപ്പാൾ : വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെമഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും,അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരുംഅജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി ഡോ: ചാത്തനാത്ത്അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽഎടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പി.സി.ഡബ്ലിയു.എഫ്. ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. അടാട്ട് വാസുദേവൻ, ഐവി ടീച്ചർ, സുബൈദപോത്തനൂർ, മുരളി മേലേപ്പാട്ട് , അഷറഫ് നെയ്തല്ലൂർ, റീജ ടീച്ചർ, കോളേജ് യൂണിയൻ ചെയർമാൻഷിയാസ് എന്നിവർ പ്രസംഗിച്ചു.
മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23
മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാംഅർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ കൊളത്തൂർ സ്റ്റേഷൻപ്പടിജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു. തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്, ശിബിത, ബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾവിലയിരുത്തി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ തൊഴിൽ സംബന്ധിച്ചകാര്യങ്ങളും ബുദ്ധിമുട്ടുകളും ഓഡിറ്റർമാരെ അറിയിച്ചു. വാർഡ് മെമ്പർ കലമ്പൻ ബാപ്പു സ്വാഗതവും തൊഴിലുറപ്പ് മേറ്റ് പ്രിയ പറമ്പുക്കാട്ടിൽ നന്ദിയുംഅറിയിച്ചു സംസാരിച്ചു.
എടപ്പാൾ ഉപജില്ലാ അക്കാദമിക് കൗൺസിൽ ആരംഭിച്ചു
എടപ്പാൾ : എടപ്പാൾ ഉപജില്ലാ അറബിക്ക് അക്കാദമിക്ക് കോംപ്ലക്സ് അധ്യാപക പരിശീലനം എടപ്പാൾബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. ഉപജില്ലയിലെ എഴുപതോളം അധ്യാപകർ പരിശീലനത്തിൽപങ്കെടുത്തു. പരിശീലനം എടപ്പാൾ എ ഇ ഒ ചാർജ് സി. സുരേഷ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ബി പി സി ടി.പിബിനീഷ് മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി ഷൗക്കലി, കെ. ടി മിന്നത്ത് ടീച്ചർ, സി. കെസൈനുദ്ധീൻ മാസ്റ്റർ, കെ എ അനീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിവിധ സെഷനുകൾസംസ്ഥാന ടെക്സ്റ്റ് ബുക്ക് സമിതി അംഗം എം. ടി അബ്ദുൾ റഷീദ് മാസ്റ്റർ, ജാഫർ മാസ്റ്റർ, ഷറഫുദീൽമാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കൂടാതെ അധ്യപക കലാ മത്സരങ്ങളും സംഘടിപ്പിച്ചു.
അവരും പറക്കട്ടെ
ബഡ്സ് സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികൾ ഇരിമ്പിളിയം : ഡിസംബർ 3 മുതൽ 10 വരെ നടത്തുന്ന ഭിന്നശേഷി ദിനവാരാചരണത്തോടനുബന്ധിച്ചു എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്സ്കീം വളണ്ടിയേഴ്സ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പ്രതീക്ഷ ബഡ്സ് സ്കൂൾസന്ദർശിച്ചു.അവരും പറക്കട്ടെ എന്ന പേരിൽ സംഘടിപ്പിച്ച പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്കെ .മാനുപ്പ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും .ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ , വികസന സ്റ്റാൻഡിങ്കമ്മിറ്റി ചെയർ മാൻ വി ടി അമീർ,വാർഡ് മെമ്പർ റംല AP ,GLPS പ്രധാന അധ്യാപിക അംബിക,ബഡ്സ് സ്കൂൾ ടീച്ചർ രമ്യ VP ,MES HSS അധ്യാപിക ശ്രീവിദ്യ ടിപി,എന്നിവർ ആശംസകൾഅറിയിച്ചു സംസാരിച്ചു.MES ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഫിറോസ് CM പ്രോഗ്രാമിന് നേതൃത്വം നൽകുകയും പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി സ്വാഗതവും വളണ്ടിയർആയിഷ ദിൽഫ നന്ദിയും പറഞ്ഞു.
സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ് സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി
എടപ്പാൾ :സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽപ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം യു.ഷറഫലി നിർവഹിച്ചു ചെയർമാൻ യു.പി.പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽകൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജി, കെ പ്രഭാകരൻ, ഇബ്രാഹിം മുതൂർ, സുരേഷ് പൊല്പകര അസ്ലം തിരുത്തി, ഈ പ്രകാശ്, ഇ പി രാജീവ്, ഷബീർ, സന്തോഷ് പാലട്ട് , ഉമ്മർ, ലിജോ, ദാറുൽ ഹിദായ സ്കൂൾ എച്ച്എം ഹമീദ് മാസ്റ്റർ, അഷ്റഫ് കരിമ്പനക്കൽ, നജീബ് വട്ടകുളം, സുമേഷ് ഐശ്വര്യ, അൻവർതറക്കൽ, പി ബിജോയ്, ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു.










