മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടംപദ്ധതി ആരംഭിച്ചു
ചങ്ങരംകുളം: കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽസ്കൂൾ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു .ഇതിനായി പച്ചക്കറി തൈകൾ ആലംകോട് പഞ്ചായത്ത്കൃഷി ഭവനിൽ നിന്നും ലഭ്യമാക്കി. കോക്കൂർ ടെക്‌നിക്കൽ ഹൈസ്കൂളിൽ ആലംകോട് പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫിന്റ പക്കൽ നിന്നും ടി.എച്ച്.എസ്സൂപ്രണ്ട് സുരേന്ദ്രൻ വി.കെ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ തൈകളുടെ നടീൽ ഉദ്‌ഘാടനം നടത്തി .ആലംകോട് കൃഷി ഭവൻ ഓഫീസർ മനോജ്,ടി.എച്ച്.എസ് ഹരിത ക്ലബ് കൺവീനർ അൻഷാദ് പി.വി ,നൂൺ മീൽ കമ്മിറ്റി അംഗങ്ങൾ,മറ്റ്അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍*
സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു മലപ്പുറം : സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന്കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതലസ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്നലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങുംവളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവപങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.
പരിയാപുരത്ത് സ്വാതന്ത്ര്യദിനാഘോഷം
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും ഫാത്തിമ യുപിസ്കൂളിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർഫാ.ജെയിംസ് വാമറ്റത്തിൽ പതാക ഉയർത്തി. പഞ്ചായത്ത് അംഗം അനിൽ പുലിപ്രസ്വാതന്ത്ര്യദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്, സൽമാൻഫാരിസ്, പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകരായ ജോജി വർഗീസ്, ഷീല ജോസഫ്, വിജയഭേരികോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു.
എടപ്പാൾ: ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു. തൃശ്ശൂർ റോഡിലെ ഒരു പറമ്പിൽനിന്നാണ് പൊന്നാനി സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്റ്റർ പി എം മുഹമ്മദ് റിയാസും സംഘവുംചേർന്ന് ഏട്ട് മാസത്തിലതികം പ്രായമായതും 310cm വലിപ്പമുള്ളതുമായ ഒരു കഞ്ചാവ് ചെടികണ്ടെടുത്തത്. ചെടി നട്ടുവളർത്തിയതെല്ലന്നാണ് പ്രാഥമിക നിഗമനം. പ്രിവന്റീവ് ഓഫിസർ മുരുകൻഎസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എംഎന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.
ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ആണ്അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശിഅൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക്വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തിമാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ പാലക്കാടും സമാനമായ സംഭവംനടന്നിരുന്നു.
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു.
ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലിൽ മജ്റൂഹിന്റെ മകൾ കെ പി നൂറുൽ ഹാദി (20) എന്നിവരാണ് മരിച്ചത്.
*സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദര്‍; സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി
മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന്ചികിത്സയിലിരിക്കെയാണ് വിയോഗം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയസംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ച, കാലഘട്ടങ്ങളെഅസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക്സമ്മാനിച്ചു സിദ്ദിഖ്. പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റ്. ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍നഗര്‍, റാംജി റാവു സ്പീക്കിങ്, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, നാടോടിക്കാറ്റ്അങ്ങനെയങ്ങനെ എത്രയെത്ര സിനിമകള്‍ അനശ്വരമാക്കിയ സംവിധാന മികവ്… സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ടപപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്സമ്മാനിച്ചു. എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ്എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ്അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.
പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ മാറ്റങ്ങളുണ്ട്; നിർബന്ധമായുംഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത്ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായഅനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്










