പരിരക്ഷ വളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാലടി: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിരക്ഷവളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ രജിത അധ്യക്ഷത വഹിച്ച പരിപാടിപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെ. ജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പരിധിയിൽ ഉള്ള നിരവധിവളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. മംഗലം പഞ്ചായത്തിലെ പരിരക്ഷ ഫാക്കൾട്ടിഅബ്ദുൾ മജീദ്  പരിശീലന ക്ലാസുകൾ അവതരിപ്പിച്ചു.സാമൂഹികമായ പങ്കാളിതത്തോടെഗുരുതരമായ രോഗം ബാധിച്ചവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുക എന്നതായിരുന്നു ഈട്രെയിനിങ് പരിപാടിയുടെ ലക്ഷ്യം.. മെഡിക്കൽ ഓഫീസർ ഡോക്ടർ സാജിദാ പൈകാടൻ, ഹെൽത്ത്‌ഇൻസ്‌പെക്ടർ ആൻഡ്രൂ.ടി, പരിരക്ഷ നേഴ്സ് സൗദാമിനി, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർപരിശീലന പരിപാടിയിൽ പങ്കെടുത്തു.

ബിരിയാണി ചലഞ്ചിലൂടേ സ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍കൈമാറി ഉദ്ഘാടനം ചെയ്തു .

മാടമ്പത്ത് പള്ളിയായിൽ സൈഫുദ്ധീന് മജ്ജ മാറ്റിവെക്കാൻ വേണ്ടി എടയൂര്‍ മണ്ണത്ത്പറമ്പ് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗ് ചിറക് യൂത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ചിലൂടേസ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി ഉദ്ഘാടനംചെയ്തു .പരിപാടിയിൽ  അത്തിപറ്റ വാഹിദ് മുസ്ല്യാർ പ്രാർത്ഥന സദസിന് നേതൃത്വം നല്‍കി . കരീം കെപി ,ഫൈസല്‍ വാഫി കാടാമ്പുഴ ,റഷീദ് കീശ്ശേരി ,മുസ്തഫ നദ്‌വി എടയൂര്‍ ,റിയാസ് മാസ്റ്റര്‍,അബുബക്കര്‍ ബാഖവി ,ശിഹാബ് വാതുക്കാട്ടിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു . മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം സെക്രട്ടറിമാരായ പി .ശരീഫ് മാസ്റ്റര്‍ ,മജീദ് കെടി ,മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എകെ .മുസ്തഫ, സെക്രട്ടറി ഷാഫി വെള്ളൂരാന് ,യൂത്ത് ലീഗ് മണ്ഡലംസെക്രട്ടറി ശിഹാബ് എടയൂർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി മുനീര്‍ മാസ്റ്റര്‍ ,ബദരിയ്യ ജുമാമസ്ജിദ് പ്രസിഡന്റ് സയ്യിദ് സൈനുദ്ദീന്‍ കോയ തങ്ങള്‍ ,സെക്രട്ടറി എം .സി മൊയ്തു ഹാജി .എടയൂർമഹല്ല് വൈസ് പ്രസിഡന്റ് എംസി ,കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

തൃശ്ശൂർ: കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ മീറ്റിന് ദീപശിഖ തെളിയിച്ചു ഫ്‌ളാഗ് ഓഫ് കര്‍മ്മംനിര്‍വഹിച്ചു. സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തെ ഡയറക്ടര്‍ ജനറല്‍അഭിനന്ദിച്ചു. 5 മേഖലകളില്‍ നിന്നുള്ള സേനാംഗങ്ങളുടെ പരേഡും നടന്നു.  ആറു മേഖലകളില്‍ നിന്നായി വിജയം കൈവരിച്ച 250 ഓളം സിവില്‍ ഡിഫന്‍സ്വോളണ്ടിയര്‍മാരാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തത്. 28 ഇനങ്ങളിലാണ് മത്സരങ്ങള്‍നടന്നത്. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ടെക്കനിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, സിവില്‍ ഡിഫന്‍സ് റീജ്യണല്‍ ഫയര്‍ ഓഫീസര്‍സിദ്ധകുമാര്‍, അക്കാദമി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ്, ജലസുരക്ഷാ പരിശീലനകേന്ദ്രം ഫോര്‍ട്ട് കൊച്ചി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി. ദിലീപന്‍, പാലക്കാട് റീജ്യണല്‍ ഫയര്‍ഓഫീസര്‍ കെ.കെ. ഷിജു, സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍മാരായ റെനി ലൂക്കോസ്, എസ്.എല്‍. ദിലീപ്, എ.എസ് ജോഗിതുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര  അറബി ഭാഷാ ദിനം ആചരിച്ചു

എടപ്പാൾ:അന്താരാഷ്ട്ര അറബിക് ഭാഷ ദിനം  വട്ടംകുളം സി.പി.എൻ യു. പി. സ്കൂളിൽ വിപുലമായി  ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചുദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മാഗസിന്റെ പ്രകാശനംസ്റ്റാഫ് സെക്രട്ടറി സി സജി നിർവഹിച്ചു. ജില്ലാ അറബി കലോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫി വിതരണം എച്ച് എം ഇൻ ചാർജ് കെ വിനസീമ നടത്തി. സി കെ സൈനുദ്ദീൻ, എം. കെ.അർഷിന, കെ. ഷാലി,കെ വി ഷാനിബ, ലില്ലി എ, ശ്രീലജ എന്നിവർ പ്രസംഗിച്ചു.

ഗതകാലസ്മരണകൾ വീണ്ടെടുത്ത് കോക്കൂർ ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

ചങ്ങരംകുളം: ഓർമകളുടെ ലോകത്തേക്ക് തിരിഞ്ഞുനടന്ന് അധ്യാപക വിദ്യാർത്ഥി കുടുബ സംഗമം  കോക്കൂർ ഗവ:ഹൈസ്ക്കൂളിൽ 1992- 93 ബാച്ച്‌ എസ്‌ എസ്‌ എൽ സി വിദ്യാർത്ഥികളുംഅധ്യാപകരുമാണ്‌ ഓട്ടോഗ്രാഫ് 93 എന്ന പേരിൽ സ്ക്കൂൾ ക്യാമ്പസിൽ സംഗമിച്ചത്. മുപ്പത്വർഷങ്ങൾക്ക്  ശേഷം  സൗഹൃദം പുതുക്കി സ്മരണകൾ പങ്കുവെച്ചത് ഏവർക്കും പുതിയഅനുഭവമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാസി ബിസിനസുകാർ,ഉന്നതഉദ്യോഗസ്ഥർ,എഞ്ചിനീയർമാർ,അധ്യാപകർ,ഐ.ടി. വിദഗ്ദർ, സ്വകാര്യ പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർ,വ്യാപരികൾ, സംരംഭകർ  തുടങ്ങി വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുടെ ഒരു വലിയ നിര ഈ ഒത്തുചേരലിൽ പങ്കാളികളായി.  മരണപ്പെട്ടുപോയ അധ്യാപകരെയും  വിദ്യാർത്ഥികളും ചടങ്ങിൽ  അനുസ്മരിച്ചു.സംഗമത്തിൽആദരവ്,ഉപഹാര സമർപ്പണം,കലാപരിപാടികൾ എന്നിവ നടന്നു. പി ടി എ പ്രസിഡന്റ് മുജീബ്കോക്കൂർ ഉദ്ഘാടനം ചെയ്തു.  അഷറഫ് കൊഴിക്കര അധ്യക്ഷത വഹിച്ചു.കെ.വി.  സൈഫുദ്ധീൻ,ഹുറൈർ കൊടക്കാട്ട്,ജലീൽ വൈരങ്കോട്,രൂപേഷ് ചങ്ങരംകുളം,പി.ഇ  ജലീൽ,റഫീഖ്എറവറാംകുന്ന്,ഇ.വി. മുജീബ്,റസാക്ക് നെല്ലറ,കെ. വി ഹനീഫ,ഹാബിറ ചാലിശ്ശേരി,മുജീബ്കൊഴിക്കര,റസിയ അബ്ബാസ്,കെ. സുഹറാബി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്... _തിരുവനന്തപുരം : തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍അടച്ചത്._  _തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ്പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.

ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ 10000 വാഴ തൈകളാണ് വിതരണം ചെയ്യുന്നത്. 2ലക്ഷം രൂപയാണ് വാഴതൈകൾ…

അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ് ഇന്നായിരുന്നു; വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻഅനുവദിക്കാതെ വിധി ഇന്നലെതന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി

മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽമജീദ്യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ._ ഇന്നാണ് അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ്. എന്നാൽ, വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻവിധി അദ്ദേഹത്തെ അനുവദിച്ചില്ല. മകളുടെ വിവാഹത്തിന്റെ തിരക്കിൽ നിൽക്കുമ്പോഴുംപരിചയക്കാർ ഓട്ടം വിളിച്ചപ്പോൾ പോകാൻ തയ്യാറായാത് മരണത്തിലേക്കായിരുന്നു. ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മകളുടെ നിക്കാഹ്സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുൽ മജീദ്. പരിചയക്കാർ ഓട്ടത്തിന്വിളിച്ചതുകൊണ്ടാണ് ഒന്നുംനോക്കാതെ പുറപ്പെട്ടത്. പൊതു- ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസജീവമായിരുന്ന ഇദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. മകളുടെ വിവാഹം നടത്താൻ പോലുംഅനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ‌. അന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക്പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. കർണാടകയിൽ നിന്നെത്തിയ ശബരിമലതീർത്ഥാടകരുടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിനെകൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായമോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്.