എടപ്പാൾ : "ഏഴര പതിറ്റാണ്ടിന്റെ അഭിമാനം" എന്ന പ്രമേയത്തിൽ നടക്കുന്ന വട്ടംകുളം പഞ്ചായത്ത്മുസ്ലിം ലീഗ് സമ്മേളനത്തിന് വട്ടംകുളത്ത് പതാക ഉയർത്തിയതോട് കൂടി തുടക്കമായി. പതാക മുൻപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കൂത്താട്ടുകുളം കുഞ്ഞിപ്പ ഹാജിയിൽ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മാണൂർ ഏറ്റുവാങ്ങി. വട്ടംകുളത്തെ സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ.കെ ഹൈദ്രോസ് പതാക ഉയർത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ടി.പി ഹൈദരലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്, കഴുങ്കിൽ മജീദ്, സി.പിബാപ്പുട്ടി ഹാജി, എം കെ എം അലി, കെ.വി അബ്ദുള്ളക്കുട്ടി മാസ്റ്റർ, സുലൈമാൻ ചെറാല, എം.കെഹൈദർ, അബ്ദു പടിഞ്ഞാക്കര, പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി, അനീഷ് പി.എച്ച്, മൊയ്‌ദുബിൻ കുഞ്ഞുട്ടി, ഉമ്മർ ടി.യു, യു.വി സിദ്ധീഖ്, മുഹമ്മദലി, മുഹമ്മദലി കാരിയാട്ട്, മുസ്തഫകരിമ്പനക്കൽ, സക്കീർ കാഞ്ഞിരങ്ങാട്ട്, അഷ്‌റഫ് കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.
കുമരനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി
കുമരനെല്ലൂർ: സഖാവ് പി.വൈ ഫൗണ്ടേഷൻ പ്രവാസി കൂട്ടായ്മ മാരായംകുന്ന്, കുമരനെല്ലൂർ സബ്രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി. ഏറെ പ്രായമായവരെ താങ്ങിയെടുത്ത്കൊണ്ടുവന്ന് രജിസ്റ്റർ നടപടികൾ ചെയ്യുന്നതിലെ പ്രയാസം നേരിട്ടുകണ്ട പ്രവാസി കൂട്ടായ്മഭാരവാഹികൾ ഓഫീസറുമായി സംസാരിച്ചപ്പോഴാണ് വീൽചെയർ നല്കാൻ തീരുമാനമായത്. പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സബ് രജിസ്ട്രാർ മണികണ്ഠൻവി.കെ, രാജേഷ്, മണികണ്ഠൻ, സന്തോഷ്, നാരായണൻ എന്നിവരും പ്രവാസി കൂട്ടായ്മയുടെഭാരവാഹികളായ എൻ എം ഹസ്സൻ, സലാം, മജീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പികൃഷ്ണൻ, എം.ബാവക്കുട്ടി എന്നിവർ പങ്കെടുത്തു.
രചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എഴുത്തുകാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നരചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്അഡ്വക്കേറ്റ് ആർ ഗായത്രി, എൻ ആർ അനീഷ്, വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽതുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ രാമകൃഷ്ണൻ കുമരനെല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ശില്പശാലയുടെ ഒന്നാംസെക്ഷൻ ഡോ.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ, അക്ബർ എന്നിവർസംസാരിച്ചു. എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ ആരംഭിച്ച ക്യാമ്പിൽ ഒമ്പത് സെക്ഷനുകളിലായിവിവിധ എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കും. ക്യാമ്പ് നാളെ സമാപിക്കും.
ലോട്ടറി ചൂതാട്ട കേസ് പ്രതിയെ പിടി കൂടാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു.
മലപ്പുറം : അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ തിരൂർ മുസ്ലിയാരങ്ങാടിയിൽ വെച്ച് പ്രതിയും ബന്ധുക്കളും അക്രമിച്ചു. ലോട്ടറി ചൂതാട്ട കേസ് അന്വേഷിക്കുന്ന തിരൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ പ്രതിയായ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി(36)യും…
ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടി
കരിപ്പൂർ: ദുബായിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വന്ന വയനാട് സ്വദേശിയായ യുവതി ഉൾപ്പെടെ ഉള്ള സംഘത്തിന്റെ തലവനെ പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ചക്കരിക്കാട് പറമ്പ് വീട്ടിൽ ഷഹീർ ( 28 ) നെയാണ് ബാംഗ്ലൂരിലെ…
നാസ‘യുടെ കലണ്ടറിൽ പഴനിയിലെ ആറാംക്ലാസുകാരി വരച്ച ചിത്രം
പഴനി: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ്ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സംഘടിപ്പിച്ച ചിൽഡ്രൻസ് ആർട്ട് വർക്ക് കലണ്ടർമത്സരത്തിൽ രണ്ടാംസ്ഥാനം പഴനിയിലെ വിദ്യാർഥിനിക്ക്. 10 മുതൽ 12 വയസ്സുവരെയുള്ളകുട്ടികളുടെ മത്സരത്തിൽ പഴനി പുഷ്പത്തൂർ ശ്രീവിദ്യാമന്ദിർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിഎ. തിത്വികയാണ് (11) രണ്ടാംസ്ഥാനം നേടിയത്. തിത്വികയുടെ ചിത്രം 'നാസ'യുടെ കലണ്ടറിൽഇടംപിടിച്ചിട്ടുണ്ട്. 2023 മാർച്ചിലെ പേജിലാണ് ഈ ചിത്രമുള്ളത്. 'ഞാൻ ബഹിരാകാശയാത്രികയായാൽ' എന്നവിഷയത്തിലായിരുന്നു ചിത്രരചനാ മത്സരം. ഇതിൽ പങ്കെടുക്കാനായി ഇന്ത്യയിൽനിന്ന് 23,000 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒമ്പതുപേരെയാണ് തിരഞ്ഞെടുത്തത്.
13 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട്സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടംവയൽ എ.എം. ഹൗസിൽസജാസ് (35) ആണ് പിടിയിലായത്. പൊന്ന്യാകുർശി ബൈപ്പാസിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇൻസ്‌പെക്ടർ സി. അലവിയുടെനേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ.മാരായബൈജു, അനിത, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ.മാരായ സൽമാൻ, കെ.എസ്. ശാലു എന്നിവരുംപോലീസ് സംഘത്തിലുണ്ടായിരുന്നു.
പാന ആശാൻ ആലംകോട് ഗംഗാധരൻ നായർ ശ്രീകൃഷ്ണ സേവ സംഘ് പുരസ്‌കാരം ഏറ്റുവാങ്ങി
ചങ്ങരംകുളം: ശ്രീകൃഷ്ണ സേവ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒൻപതാമത് പുരസ്കാരം ആലംകോട്ഗംഗാധരൻ ആശാൻ ഏറ്റുവാങ്ങി. ആലംകോട് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽപ്രശസ്ത സാഹ്യത്തകാരൻ ആലംകോട് ലീലാകൃഷ്ണൻ പുരസ്‌കാരം കൈമാറി. ചെണ്ടയിലുംഅയ്യപ്പൻ വിളക്കിലും പാന - തിരിയുഴിച്ചിൽ ഉൾപ്പെടെ വിവിധ കലകളിൽ അൻപത്വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ആലംകോട് ഗംഗാധരനെ പോലെയുള്ള, യാതൊരുഅവകാശങ്ങളും അവകാശപ്പെടാത്ത നന്മ നിറഞ്ഞ കലാകാരന്മാർക്ക് പുരസ്കാരം നൽകുന്നതിലൂടെശ്രീകൃഷ്ണ സേവ സംഘ് എന്ന സംഘടനയുടെ ലക്ഷ്യം സാധൂകരിച്ചു എന്ന് ആലംകോട്ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ടി.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുരേഷ് ആലംകോട് ടി. കൃഷ്ണൻ നായർ ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
കാലടിത്തറ വടക്കേ മണലിയാർ കാവിൽ പൊങ്കാല ഉത്സവം നടന്നു.
എടപ്പാൾ: കാലടിത്തറ വടക്കേ മണലിയാർ കാവിലെ പൊങ്കാല ഉത്സവം ആഘോഷിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, പി.എം മനോജ് എമ്പ്രാന്തിരിഎന്നിവർ മുഖ്യാതിഥികളായിരുന്നു. തന്ത്രി കെ.ടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദീപക് നമ്പൂതിരി എന്നിവർ കാർമികത്വംവഹിക്കും. പൊങ്കാലയിടൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.
അബ്ദുൽ റസാക്കിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്.
എടപ്പാൾ: ചങ്ങരംകുളത്ത് നിന്നും വീണുകിട്ടിയ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായിതാനൂർ പനങ്ങാട്ടൂർ അബ്ദുൾ റസാഖ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ പണമടങ്ങിയപേഴ്സുമായി സ്റ്റേഷനിലെത്തിയത്. മാതൃകാ പ്രവർത്തനം നടത്തിയ അബ്ദുൽ റസാക്കിനെചങ്ങരംകുളം പോലീസ് അഭിനന്ദിച്ചു. കൂലിപ്പണിക്കാരനായ ഇയാൾ കാൽനടയായാണ് സ്‌റ്റേഷനിലെത്തിയത്. ചങ്ങരംകുളത്ത് നിന്ന് വീണ് കിട്ടിയ പണത്തിൻ്റെ വിവരം പോലീസ് അറിയിച്ചതോടെ ഉടമസ്റ്റേഷനിലെത്തി തുക കൈപ്പറ്റി.










