/കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.

കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.

കരിപ്പൂർജിദ്ദയിൽനിന്നും ഗൾഫ് എയർ വിമാനത്തിൽ  കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറംസ്വദേശിയിൽനിന്നും സ്വർണം പിടിച്ചു.  മുത്തീരി സ്വദേശിയായ  ചേനാട്ടുകുഴിയാൻ  അൻവർസാദിക്കിൽ (40 ) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച  55  ലക്ഷം രൂപ വിലവരുന്ന  1061  ഗ്രാം സ്വർണ മിശ്രിതമാണ്  എയർ കസ്റ്റംസ്  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടിച്ചത്സ്വർണമിശ്രിതം നിറച്ച നാല് കാപ്സ്യുളുകൾ സാദിഖ് മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.