/കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.

കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.

കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം ഡി എം എ യും , 1 ,97, 000 രൂപയും പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. പിടിയിലായ ഷാഫിക്ക്, മഞ്ചേരി, തിരൂർ, , തേഞ്ഞിപ്പാലം, തിരൂരങ്ങാടി സ്റ്റേഷനുകളിൽ ആയി 4 ഓളം കവർച്ചാ കേസുകൾ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം കരിപ്പൂർ ഇൻസ്പക്ടർ ഷിബു , എസ് ഐ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.