1988 ജൂൺ 6 ന് കൊളത്തൂർ നേഷനൽ ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച C V ജോർജ് വിദ്യാഭ്യാസ, രാഷ്ടീയ , സാമൂഹിക, പ്രവർത്തനങ്ങളിൽ മുഴുകി.UPSA യിൽ ജോലിതുടങ്ങി , HSA പ്രമോഷൻ, ഹയർ സെക്കന്ററി വന്നപ്പോൾ പ്രമോഷൻ കിട്ടി HSST ആയും ജോലിചെയ്തു. 2017 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. വിരമിച്ചാൽ നാട്ടിൽ പോകാതെ , അങ്ങാടിപ്പുറത്തെവീട്ടിൽ തന്നെ ശിഷ്ടകാലം കഴിച്ചു കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ നിർബന്ധം മൂലംപിറന്ന ഗ്രാമത്തിലേക്ക് തന്നെ താമസം മാറ്റാൻ തീരുമാനിച്ചിരിക്കയാണ് ജോർജ്കൊളത്തൂർ..................... കൊളത്തൂരിൽ ജോലി ആവശ്യാർ ത്ഥം മറ്റു ജില്ലകളിൽ നിന്നും ധാരാളംഅധ്യാപകർ വന്നിട്ടുണ്ട്. കൊളത്തൂരിന്റെ പേരിൽ അവർ ആരും തന്നെ അറിയപ്പെട്ടിട്ടില്ല. സംസ്ഥാനമൊട്ടുക്കും അറിയപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയ നേതാവാണ് ജോർജ്ജ് കൊളത്തൂർഎന്ന പാലാക്കാരൻ.*
കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ്വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ്ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്ഗുണഭോക്താവ്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ്. സജിഷ, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സജിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദേവകി, അജീഷ്, വി.ഡി. ശോഭനാകുമാരി, എ. പ്രേമ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വനജ, സെക്രട്ടറികെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു.
പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം
പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെപൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ്. സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഭിയാന്‍പദ്ധതിയില്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്നഅമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പോഷണ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. പഞ്ചായത്തില്‍വാര്‍ഡ് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുമെന്നും അധികൃതര്‍പറഞ്ഞു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വിജയകുമാര്‍, വാര്‍ഡ് അംഗം പി.സി. രാഹുല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, അംഗന്‍വാടി പ്രവര്‍ത്തകര്‍, അമ്മമാര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റിന് തുടക്കമായി
ഓണം ഭിന്നശേഷിക്കാര്‍ക്കൊപ്പം എന്ന ആശയത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ ഓണംഫെസ്റ്റിന് തുടക്കമായി. ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. വി.പി. റജീനഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. ചാലിശേരി സി.എച്ച്.സിയിലെസെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിലെ ഭിന്നശേഷിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബ്ലേക്ക്പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഒന്നിച്ചാണ് ഓണാഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഓണപ്പുടവ നല്‍കുകയും കലാ-കായിക പരിപാടികള്‍സംഘടിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെയും സ്വയംതൊഴില്‍ സംരംഭങ്ങളുടെയുംഉത്പന്നങ്ങള്‍ക്ക് വിപണി എന്ന ലക്ഷ്യത്തോടെ ഇന്നു (സെപ്റ്റംബര്‍ 4) മുതല്‍ ഓണം ഫെസ്റ്റ്വിപണനമേളയും സംഘടിപ്പിക്കുന്നുണ്ട്. കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, ബി.ഡി.ഒ. എസ്. വിനു, ബ്ലോക്ക് അംഗങ്ങളായ പ്രിയ, പി.വി. ഷെറീന, വി.കെ. റവാഫ്, എം. മുഹമ്മദ്, പി. സ്‌നേഹ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ഹുസൈന്‍ പങ്കെടുത്തു.
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചു.
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു. കാർ നിർത്താനുള്ളശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച്, കാറിന്സാരമായ കേടുപറ്റി. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്. പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപംവെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്സംഭവം. കോട്ടായിലെ ഭാര്യവീട്ടിൽ പോയിവരികയായിരുന്നു ബാബുരാജ്. വണ്ടിയിൽ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവർ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം.
പെരുമാട്ടി ഉത്സവ് 2K22 പ്രദര്‍ശന വിപണന മേള ഇന്നു മുതല്‍
പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍പെരുമാട്ടി ഉത്സവ് 2k22 പ്രദര്‍ശന- വിപണന മേള സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളുടെഏകോപനത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) വൈകീട്ട് മൂന്നിന്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാപ്രേംകുമാര്‍ അധ്യക്ഷയാകും. പരിപാടിയുടെ ഭാഗമായി വണ്ടിത്താവളം മുതല്‍ പഞ്ചായത്ത് ഓഫീസ്വരെ വിളംബരജാഥ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ജാഥ ഫ്‌ളാഗ് ഓഫ്ചെയ്തു.
ഇരുചക്ര വാഹനത്തില്‍ വിദേശ മദ്യക്കച്ചവടം.കുമ്പിടി സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : ഇരുചക്ര വാഹനത്തില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയ കുമ്പിടി ഉമ്മത്തൂര്‍ സ്വദേശിഅയ്യരുകുന്നത്ത് ഷാജിയെ (40) കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം തങ്ങള്‍പ്പടിയില്‍ വെച്ച് വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഇയാളുടെ സ്കൂട്ടറില്‍ നിന്നും അഞ്ച് ലിറ്റര്‍വിദേശ മദ്യം പിടികൂടിയത്.
ഓണത്തിന് ഒരു വട്ടി പൂവും, ഒരു മുറം പച്ചക്കറിയും വിളവെടുപ്പ് നടന്നു
ആനക്കര: ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഞങ്ങളും കൃഷിയിലേക്ക്, ഹോർട്ടിക്കൾച്ചർമിഷൻ, പദ്ധതികൾ ചേർന്ന് വരട്ടിപ്പള്ളിയാൽ ജനനി വനിത കൂട്ടായ്മ നടപ്പിലാക്കിയ ‘ഓണത്തിന് ഒരുവട്ടി പൂവും ഒരു മുറം പച്ചക്കറിയും” പ്രവർത്തന ഭാഗമായ് നടത്തിയ പൂ – പച്ചക്കറി കൃഷികളുടെവിളവെടുപ്പ് ഉദ്ഘാടനം നടന്നു. പൂ-പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെമുഹമ്മദ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.പി ബീന അധ്യക്ഷയായ്. സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് അയിലക്കാട് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ചെയർപേഴ്സൺ ലീനരവി, ജിത, സിനി, അഞ്ജു, ജ്യോതി, ഗിരിജ, ഷിംന തുടങ്ങിയവർസംബന്ധിച്ചു.
വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയുടെ മാറ്റം വരുത്താനാകില്ല; ദേശീയപാതാ അതോറിറ്റി
വെളിയങ്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വെളിയങ്കോട് അങ്ങാടിയിലെഅടിപ്പാതയുടെ നിർമാണത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി. അങ്ങാടിയെവിഭജിക്കുന്ന തരത്തിൽ പാലം നിർമിക്കുന്നതായി നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധംഉയർന്ന സാഹചര്യത്തിൽ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരാണ് അലൈൻമെന്റ് പ്രകാരം നിർമിച്ചുകൊണ്ടിരിക്കുന്ന അടിപ്പാതയിൽ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചത്. ദേശീയപാത ലെയ്സൻ ഓഫിസർ പി.പി.എം.അഷറഫ്, പൊന്നാനി തഹസിൽദാർ കെ.ഷംസുദ്ദീൻഎന്നിവർ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിലുമായി നടത്തിയ ചർച്ചയിലാണ്ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധക്കാരും പരാതിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. വെളിയങ്കോട്ടുംഅയ്യോട്ടിച്ചിറയിലും 25 മീറ്റർ വീതിയിൽ 250 മീറ്റർ നീളത്തിലുള്ള അടിപ്പാതയുടെ നിർമാണമാണ്പുരോഗമിക്കുന്നത്. ഇരുവശത്തുമുള്ള സർവീസ് റോഡ് വഴിയാകും പഞ്ചായത്ത് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുക. നേരിട്ട് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും സർവീസ് റോഡിലേക്ക് കൂടുതൽകവാടങ്ങൾ ആവശ്യമെങ്കിൽ പഞ്ചായത്തിന്റെ ശുപാർശ ലഭിച്ചാൽ സർക്കാരിന്റെ തീരുമാനംലഭിക്കുന്നതിനനുസരിച്ച് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.കവാടങ്ങളുടെ കണക്ക്അടുത്ത ദിവസം എടുക്കുമെന്നും പഞ്ചായത്ത് ബോർഡ് ഉടൻ ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ്ഷംസു കല്ലാട്ടായിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, എ.വി.ഉമ്മർ, ഇബ്രാഹിം കുട്ടി വെളിയങ്കോട്, കെ.കെ.ബീരാൻകുട്ടി, പി.വി.ഫൈസൽ, പി.ആർ.കെ.റസാഖ്എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ബിയ്യം കായല്‍ വള്ളംകളി മത്സരം സെപ്റ്റംബർ 9 ന് നടക്കും
എടപ്പാൾ : മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരവും ടൂറിസംവാരാഘോഷത്തിൻ്റെ ഭാഗമായുള്ള മറ്റു ഓണാഘോഷ പരിപാടികളും ഇത്തവണ വിപുലമായിനടത്താൻ തീരുമാനമായി. ഇതിനായി സംഘാടക സമിതി കമ്മറ്റികൾ തീരുമാനിച്ചു. വള്ളംകളിക്ക്പുറമെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കാറുള്ള പൂക്കള മത്സരം, ക്രോസ് കൺട്രി, നീന്തൽമത്സരം, ഉറിയടി, തീറ്റ മത്സരം എന്നിവ ഉൾപ്പെടെ നടത്താനാണ് ധാരണയായത്. മത്സരക്രമങ്ങൾ പ്രോഗ്രാം കമ്മറ്റി അടുത്ത ദിവസം തന്നെ തയ്യാറാക്കും. കൂടാതെ തവനൂരിലുംഓണാഘോഷ പരിപാടികൾ നടത്താൻ യോഗത്തിൽ തീരുമാനമായി. എം.എൽ.എ ചെയർമാനായുള്ളസംഘാടക സമിതിക്കാണ് രൂപം നൽകിയത്. മത്സര വിജയികൾക്കുള്ള സമ്മാനത്തുക സംബന്ധിച്ചുംവിവിധ കമ്മറ്റികൾ യോഗം ചേർന്ന് തീരുമാനമെടുക്കും. ജലോത്സവ നടത്തിപ്പിനാവശ്യമായ തുകകണ്ടെത്താനുള്ള പ്രയാസം മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും, സ്വകാര്യ ഫണ്ടുംകണ്ടെത്താനും ധാരണയായി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളം കളി മത്സരംനടക്കുന്നത്. വള്ളംകളി മത്സരത്തിനായുള്ള പരിശീലനം നേരത്തെ തന്നെ ടീമുകൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സംഘാടക സമിതിരൂപീകരണ യോഗത്തിൽ ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ ഷാജി, ദേശീയപാത വിഭാഗംതഹസിൽദാർ ഷംസുദ്ദീൻ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഇ.സിന്ധു, മറ്റു തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

