1988 ജൂൺ 6 ന് കൊളത്തൂർ നേഷനൽ ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച C V ജോർജ് വിദ്യാഭ്യാസ, രാഷ്ടീയ , സാമൂഹിക, പ്രവർത്തനങ്ങളിൽ മുഴുകി.UPSA യിൽ ജോലിതുടങ്ങി , HSA പ്രമോഷൻ, ഹയർ സെക്കന്ററി വന്നപ്പോൾ പ്രമോഷൻ കിട്ടി HSST ആയും ജോലിചെയ്തു. 2017 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. വിരമിച്ചാൽ നാട്ടിൽ പോകാതെ , അങ്ങാടിപ്പുറത്തെവീട്ടിൽ തന്നെ ശിഷ്ടകാലം കഴിച്ചു കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ നിർബന്ധം മൂലംപിറന്ന ഗ്രാമത്തിലേക്ക് തന്നെ താമസം മാറ്റാൻ തീരുമാനിച്ചിരിക്കയാണ് ജോർജ്കൊളത്തൂർ………………… കൊളത്തൂരിൽ ജോലി ആവശ്യാർ ത്ഥം മറ്റു ജില്ലകളിൽ നിന്നും ധാരാളംഅധ്യാപകർ വന്നിട്ടുണ്ട്. കൊളത്തൂരിന്റെ പേരിൽ അവർ ആരും തന്നെ അറിയപ്പെട്ടിട്ടില്ല. സംസ്ഥാനമൊട്ടുക്കും അറിയപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയ നേതാവാണ് ജോർജ്ജ് കൊളത്തൂർഎന്ന പാലാക്കാരൻ.*
CultureSeptember 4, 2022










