കോഴിക്കോട് :നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ്മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ്കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. മയ്യിത്ത് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി . ദീനീപ്രവർതനത്തിൽ സജീവമായിരുന്നു
ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും സംയുക്തമായിസന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*
എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും DHOHSS പൂക്കരത്തറ NSS , സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി തൃശൂർ; അമല മെഡിക്കൽകോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 52 പേർ രക്തദാനം നിർവ്വഹിച്ച ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ 26 പേരാണ് തങ്ങളുടെ ആദ്യരക്തദാനം നിർവ്വഹിച്ച് സന്നദ്ധ രക്തദാന രംഗത്തേക്ക് കടന്നുവന്നത്. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും JCI എടപ്പാൾ ഭാരവാഹികളും NSS, സ്കൗട്ട് & ഗൈഡ് അംഗങ്ങളും നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ പൂക്കരത്തറ DHOHSS ലെ NSS, സ്കൗട്ട് & ഗൈഡ്യൂണിറ്റുകൾക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ച് പമ്പ് ജീവനക്കാരെ കബളിപ്പിച്ച് കാറുടമ മുങ്ങി
ചങ്ങരംകുളം: പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെയാണ്സംഭവം. ചങ്ങരംകുളം തൃശ്ശൂർ റോഡിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസൽ അടിക്കുകയായിരുന്നു ഡീസൽ അടിച്ച് കഴിഞ്ഞ ഉടനെ വാഹനം അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു.പമ്പ് ജീവനക്കാരൻപുറകെ ഓടിയെങ്കിലും എങ്കിലും കാർ നിർത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത് കാറിന്റെ നമ്പർ മാറ്റം വരുത്തിയ നിലയിലാണ്.പമ്പുടമ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.
വർഗീയ ചിന്തകൾക്കെതിരേ സഹവർതിത്വം ശക്തിപ്പെടുത്തണം: പി.സുരേന്ദ്രൻ
എടപ്പാൾ: വർഗീയ ചിന്തകളെ പ്രതിരോധികന്നതിന് സ്നേഹവും സഹവർതിത്വവുംശക്തിപ്പെടുത്തണമെന്നും കാലുഷ്യത്തിന്റെ കാലത്തിനു നിലനില്പില്ലെന്നും സൗഹൃദത്തിന്റെപഴമയിലേക്കു നാട് മടങ്ങിവരുമെന്നും സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി അണ്ണക്കമ്പാട് കായലോരത്ത് മാനിപുരത്ത്വസതിയിൽ നടന്ന സൗഹൃദമുറ്റത്തിൽ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്മെമ്പർ അഡ്വ.പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ, കേശവൻ മന്ദാരത്ത്, കെ. മെയ്തീൻ ഹാജി, സനൽ കുമാർ , ജഅഫർ മാസ്റ്റർ, ബേബി രാജു , ആമിന കുട്ടി ടീച്ചർ, വാരിയത്ത്മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരിപ്രസംഗിച്ചു. ചെറുപ്രായത്തിൽ യൂണിഫോം തുന്നി മാതൃകയായ എട്ടുവയസ്സുകാരി അനാമികക്ക് ഇർശാദ്ഉപഹാരം നിയുക്ത കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി ബാബു നൽകി.
ലഹരി സംഘത്തിന്റെ ആക്രമത്തിൽ യുവാക്കൾക്ക് പരിക്ക്
ചങ്ങരംകുളം: ലഹരിസംഘത്തിന്റെ ആക്രമണത്തിൽ യുവാക്കൾക് പരിക്ക്. കോക്കൂർ തെക്കേകരയിൽ മുഹമ്മദലി (49)മുതുകാട് ഇളംമ്പനങ്ങാട്ടിൽ ഹിഷാം(22)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്ക് പറ്റിയത്.ഡ്രൈവറായ മുഹമ്മദലി ജോലിചെയ്യുന്നചങ്ങരംകുളം ഐനിചോട് സെന്ററിൽ ഉള്ള ചപ്പാത്തി കമ്പനിക്ക് മുന്നിൽ വെച്ച് ഒരു സംഘo പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദലി പറഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹിഷാമിന് പരിക്ക് പറ്റിയത്.അക്രമത്തിൽ തലക്കും, നാവിക്കുംമുഹമ്മദ്ലിക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഹിഷാമിന്റെ പല്ല് പൊട്ടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 3.30 നാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസിൽപരാതി നൽകിയിട്ടുണ്ട്.
സാക്ഷരതാ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
മലപ്പുറം*: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാക്ഷരതാ വാരാചരണത്തിന്റെജില്ലാതല ഉദ്ഘാടനം ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര ട്രെയിനിങ് ഹാളിൽ പി. ഉബൈദുള്ളഎം.എൽ.എ നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു. മൂസ, കെ.എം. അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ പ്രസിഡന്റുമായ കെ.വി മുഹമ്മദലി, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി മുസ്തഫ കുന്നതാടി, എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷബീബ തസ്‌നി പാണ്ടിക്കാട്, ഷഹ്ന എം കാരക്കുന്ന് എന്നിവരെചടങ്ങിൽ അനുമോദിച്ചു. പ്രേരക് ശ്രീദേവി നന്ദി പറഞ്ഞു.
ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു
ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങൾപുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങിരക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെതുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺഎന്നിവരെയാണ് കാണാതായെന്നായിരുന്നു പരാതി. പിന്നാലെ നടത്തിയ തെരച്ചിലിൽ നാല്പേരെയും കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരുംപ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷംകരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു.
ചങ്ങരംകുളത്ത് യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു
ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂർ കിഴക്ക് മുറിയിൽ യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു.ചിറവല്ലൂർ സ്വദേശിതിയ്യത്തേതിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് സുബൈർ(29)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി10 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം പ്രദേശത്തെ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയ സോഡാ കുപ്പിയെടുത്ത് സുബൈറിന്റെ തലക്കടിക്കുകയുമായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിന്റെ നെറ്റിയിൽ എട്ടോളം തുന്നലുണ്ട്.
കെട്ടിട നിർമാണ ഫണ്ടിലേക്ക് ; പേപ്പറുകളും പാഴ് വസ്തുക്കളും ശേഖരിച്ചു
ചങ്ങരംകുളം: കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ കെട്ടിട നിർമാണഫണ്ടിന്റെ ഭാഗമായിപഴയ ന്യൂസ് പേപ്പറുകളുടെയും പാഴ് വസ്തുക്കളുടെയും ശേഖരണത്തിന്റെ ആലങ്കോട് പഞ്ചായത്ത്തല ഉദ്ഘാടനം ചങ്ങരംകുളം കൈതവളപ്പിൽ പ്രേമലതയുടെ കയ്യിൽ നിന്നും സിപിഐ എം എടപ്പാൾഏരിയ കമ്മിറ്റിയംഗം പി വിജയൻ ഏറ്റുവാങ്ങി. കെഎസ്കെടിയു ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്കെ പി സുകുമാരൻ അധ്യക്ഷനായി. ഒ സി പ്രഭാത്, എം സി കുഞ്ഞുമോൻ, ടി കെ രതീഷ്, കെ വിഹാരിസ് വി ഹരിദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി എം രാമചന്ദ്രൻ സ്വാഗതംപറഞ്ഞു.
ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.
വളാഞ്ചേരി :എസ് എൻ ഡി പി യോഗം തിരൂർ യൂണിയൻ വളാഞ്ചേരി മേഖല ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് റോഡിലെ വട്ടപ്പാറ നാരായണഗിരിഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം തിരൂർ യൂണിയൻ പ്രസിഡൻറ് ശ്രീ.കെ. ആർ. ബാലൻഉദ്ഘാടനം ചെയ്തു. ശ്രീ.കെ.വി. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷിജു വൈക്കത്തൂർ സ്വാഗതം പറഞ്ഞു. അഡ്വ: എം.രാജൻ , റഫീഖ് അഹമ്മദ്, വിജീഷ് മണി, മുനീർ ഹുദവി, ശ്രീ. യു. ജയരാജ്, മണി കാടാമ്പുഴ,കെ.സുരേഷ്, ശ്രീമതി ഇവി, മാധവി, ശ്രീമതി ബിന്ദു മണികണ്ഠൻ , ശ്രീമതി ശ്യാമളശശി, പി. സുഭാഷ്, എന്നിവർ പ്രസംഗിച്ചു. ഉണ്ണിതിരുനിലം നന്ദി പറഞ്ഞു. തുടർന്ന് പിറന്നാൾ സദ്യയും കുട്ടികളുടെ കലാപരിപാടികളും നടന്നു.










