ചങ്ങരംകുളം ചിയ്യാനൂരിൽ വീട് തകർന്നു വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് 

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു.കിഴക്കെ ചിയ്യാനൂർ താമസിക്കുന്ന കൈപ്രവളപ്പിൽ താമിയുടെ ഓടിട്ട വീട് ആണ് പൂർണ്ണമായുംതകർന്ന് വീണത്.ഞായറാഴ്ച ഉച്ചയോടെ വീട്ടുകാർ പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്താഴേക്ക് പതിച്ചത്.താമിയുടെ ഭാര്യയും മകളും പേരക്കുട്ടികളും പുറത്തായിരുന്നതിനാൽ വലിയദുരന്തമാണ് ഒഴിവായത്. 

നാലമ്പലം” ബ്രോഷർ ബി. സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു .

പൊന്നാനി: രാമായണവും ഭക്തിയും കർക്കിടവും അനശ്വരമാക്കുന്ന കാലഘട്ടത്തിന്റെസവിശേഷതകൾ കൊണ്ട് സമ്പന്നമായ പ്രഗിലേഷ് ശോഭ രചിച്ച് ഈണമിട്ട് സുബൈർ ഗിന്നസ് ആലപിച്ച നാലമ്പലം എന്ന ഭക്തി ഗാന വീഡിയോയുടെ ബ്രോഷർ കേരള സംസ്ഥാന ഫയർറസ്ക്യൂ ഡി.ജി.പി ഡോക്ടർ ബി.സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു. EX എം.പി. സി. ഹരിദാസ് ബ്രോഷർ കൈമാറി.പൊന്നാനി കണ്ടു കുറുമ്പ കാവ് ക്ഷേത്രത്തിൽ ഇന്ന് രാമായണ പ്രഭാഷണം നടത്തിയത് ബി.സന്ധ്യ ആയിരുന്നു.മോഹനൻ നായർ, ഉദയൻ കാട്ടിലത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ബക്കർക്രിയേറ്റീവ് സംഗീതം നൽകിയ നാലമ്പലത്തിന്റെ എഡിറ്റിംഗ് ഷുഹൈബ് എൻ.വിയാണ് .ആർ എം ക്രിയേഷൻസിലൂടെ ആൽബം ജനങ്ങളിലെത്തും.

സ്വാതന്ത്ര്യസമര സ്മരണയിൽ പൊന്നാനി എവി സ്കൂൾ 

പൊന്നാനി: ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഗംഭീര ചരിത്രമുള്ള നാടാണ് പൊന്നാനി. അതിൽത്തന്നെ പ്രത്യേകം പരാമർശിക്കേണ്ട സ്ഥാപനമാണ് പൊന്നാനി എവി ഹയർസെക്കൻഡറിസ്കൂൾ, പൊന്നാനി എവി സ്കൂൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളഗാന്ധികെ.കേളപ്പന്റെ വരവോടെയാണ്. 1919ൽ എവി സ്കൂളിൽ ഫിസിക്സ് അധ്യാപകനായികേളപ്പനെത്തിയതോടെ പൊന്നാനിയിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടുതൽ ഗതികോർജംലഭിച്ചു എന്നു പറയാം. അദ്ദേഹത്തിന്റെ വരവോടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഒരിടത്താവളമായി പൊന്നാനി മാറി. കേളപ്പൻ അധ്യാപകനായെത്തുന്ന കാലത്ത് ദ് ഹൈസ്കൂൾ, പൊന്നാനി എന്നായിരുന്നു എവിസ്കൂളിന്റെ പേര്. ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള അധ്യാപകരും വിദ്യാർഥികളുമായിരുന്നുസ്കൂളിൽ ഉണ്ടായിരുന്നത്. എവി സ്കൂളിൽ പഠിച്ച ഒട്ടേറെപ്പേർ പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെമുന്നണിയിലേക്കു വന്നു. അവരുടെ നിര എണ്ണിയാൽത്തീരില്ല. 1935ൽ അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പൊന്നാനി എവിഹൈസ്കൂളിലെത്തിയിരുന്നു. പിന്നീട്, രാഷ്ട്രപതിയായ ശേഷം രാജേന്ദ്രപ്രസാദ് ദുരിതാശ്വാസ ഫണ്ട്സ്വരൂപിക്കാനായി വീണ്ടും എത്തി. എവി സ്കൂളിലായിരുന്നു ഫണ്ട് സ്വരൂപണം. അന്നവിടെവിദ്യാർഥിയായിരുന്ന ഇ.കെ.ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്നു സ്വരൂപിച്ചതുകയും ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. 

കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ എഫ് സി കേരളയുടെ ഐ ലീഗ് ടീമിലേക്ക് .

ചങ്ങരംകുളം: കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ ഇനി മുതൽ ഇന്ത്യയിലെപ്രൊഫഷണൽ ക്ളബ്ബുകളിൽ ഒന്നായ എഫ് സി കേരളയുടെ ഐ ലീഗ് ടീമിൽബുട്ടണിയും,ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ അണ്ടർ (14) വിഭാഗത്തിലും,സഹോദരൻ ഷഹസാദ് അണ്ടർ(13) വിഭാഗത്തിലുമാണ് എഫ് സി കേരളക്ക് വേണ്ടിസെലക്ഷൻ നേടിയത്.ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഈ ബാലതാരങ്ങൾ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ സെലക്ഷനിൽ ആണ് ടീമിലേക്ക്തിരഞ്ഞെടുക്കപ്പെട്ടത്.ഷഹബാസ് ചാലിശ്ശേരി സ്കൂളിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും,ഷഹസാദ്പെരുമുക്ക് ബിടിഎം സ്കൂളിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമാണ്.ചിയാനൂർ സ്വദേശിയായപുത്തൻവീട്ടിൽ യാക്കൂബ് മിസിരിയ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ.

“ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ ഇടം നേടി ഇർശാദിയ്യ വിദ്യാർഥിനി ഹയ ഫാത്വിമ* 

കൊളത്തൂർ: ഒരു മിനിറ്റും 40 സെക്കൻഡും കൊണ്ട് 3 റൂബിക്സ് ക്യൂബുകൾ വാൾ സിറ്റ് മാതൃകയിൽഇരുന്ന് പൂർത്തിയാക്കി ദേശിയ തലത്തിൽ ഒന്നാമതെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹയ ഫാത്വിമ. പുലാമന്തോൾ ചെമ്മലസ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഖാലിദിൻ്റെ മകൾ ഹയ ഫാത്വിമയാണ് ഇന്ത്യാ ബുക്ക് ഓഫ്റെക്കോര്‍ഡ്‌സ് നിറവില്‍ എത്തിയത്. പഠന,പാഠ്യേതര വിഷയങ്ങളിൽ ഇതിനകം മികവ് തെളിയിച്ചഹയ ഫാത്വിമ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്ഗേൾ സ്ഥാനം വഹിക്കുന്നു.  അഭിമാന നേട്ടം കൈവരിച്ച ഹയ ഫാത്വിമയെ സ്കൂൾ സ്റ്റാഫ് കൗൺസിലും ഇർശാദിയ്യ മാനേജ്മെൻ്റ് കമ്മിറ്റിയും അഭിനന്ദിച്ചു.

ശ്രീമദ്‌ ഭാഗവത സപ്താഹ യജ്ഞം : സമർപ്പിച്ചു. 

എടയൂർ :- പൂക്കാട്ടിയൂർ ശ്രീമഹാദേവ - മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ  നടന്നു വരുന്നഇരുപത്തി ഒന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഭഗവാന് സമർപ്പണം നടത്തി. ജൂലായ് 31 ന്ഞായറാഴ്ച വൈകീട്ട് ആരംഭിച്ച യജ്ഞം ഏഴാം  ദിവസമായ ഇന്നലെ  7/8/22 ന് ഞായറാഴ്ച രാവിലെ10.30 ന് താലപ്പൊലിയും വാദ്യമേളങ്ങളോടും കൂടി ഭഗവാന്റെ ആറാട്ട് ഉൽസവമാ ഘോഷിച്ചു. ശേഷംയജ്ഞ സമർപ്പണം നടത്തി. ഉദ്ധവോപദേശം, സ്വർഗ്ഗാരോഹണം, കൽക്യാവതാരം, പരീക്ഷിത്തിന്റെമുക്തി , മാർക്കണ്ഡേയ ചരിത്രം, ഭാഗവത സംഗ്രഹം എന്നീ ഭാഗങ്ങൾ പാരായണം ചെയ്തുകഥാകഥനം നടത്തി. മനശാന്തി, ജീവിത വിജയം എന്നിവയാണ് ശ്രവണ ഫലം.  തേൻ മധുര പലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി ഭക്തജനങ്ങൾ ഭഗവാന് സമർപ്പിച്ചു. ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായി....   ബ്രഹ്മശ്രീ വയപ്രം വാസുദേവപ്രസാദ് നമ്പൂതിരിയായിരുന്നുയജ്ഞാചാര്യൻ.

ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.

എടപ്പാൾ: ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം എടപ്പാൾബിആർസിയിൽ നടന്നു. സാൻ്റ് ആർട്ടിസ്റ്റും ചിത്രകാരനും സിനിമാ കലാ സംവിധായകനുമായഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി സി.എസ് മോഹൻദാസ്അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടേയും വിദ്യാരംഗം കൺവീനർമാരുടേയും ഗസൽ ഗാനങ്ങൾഅരങ്ങേറി. ചിത്രകാരൻ ടി.കെ മുരളിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രകലാ ശില്പശാലനടത്തി. ഉപജില്ലാ കൺവീനർ സുബീന സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു. 

എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമം  

എടയൂർ ഋഷി പുത്തൂർ വിഷ്ണു - ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമംമേൽശാന്തി രാമൻ ഏമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ 07.08.2022 ഞായർ കാലത്ത് 7 മണിക്ക് നടന്നു .... 300 പേർ പങ്കെടുത്ത വിശേഷാൽ പൂജക്ക് ശേഷം പ്രസാദ വിതരണം, പ്രഭാതഭക്ഷണം എന്നിവ ഉണ്ടായിരുന്നു. ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ , ട്രസ്റ്റി . കെ.പി ഗോപിനാഥൻ, ക്ഷേത്ര സേവാ സമിതി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർനേതൃത്വം നൽകി. വൈകീട്ട് 6.30 ന് ഭഗവത് സേവയും ഉണ്ടായിരിക്കും .... ഭക്തജനങ്ങളുടെനിറസാന്നിധ്യം കൊണ്ട് ക്ഷേത്രാങ്കണം നിറഞ്ഞിരുന്നു ....

കർക്കിടകകഞ്ഞി വിദ്യാർഥികൾ വെച്ചു വിതരണം നടത്തി. 

ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിഭാഗം ദേശീയ ഹരിത സേന, ഭൂമിത്രസേന, നാഷണൽ സർവീസ് സ്കീം, റേഞ്ചർറോവർ തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കർക്കിടകകഞ്ഞി വിദ്യാർഥികൾ വെച്ചു വിതരണം നടത്തി…വേണ്ടല്ലൂരിലെ യുവകർഷകൻ സലീം ന് സ്കൂൾ പ്രിൻസിപ്പൽ സി. എം. ഫിറോസ്…

കരിപ്പൂർ വിമാനാപകടത്തിന്‌ ഇന്ന് 2 വർഷം

2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മറയില്ല. കൊവിഡിന്‍റെഅടച്ച്‌ പൂട്ടലുകള്‍ക്കിടെ അന്ന് രാത്രി അണമുറിയാതെ തോര്‍ന്ന പെരുമഴയത്ത് ആകാശത്ത് നിന്നുംകരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനം. 21 ജീവനുകള്‍ അന്നില്ലാതായി. 150 ല്‍ പരം പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍. അവരില്‍ പലരും ഇന്ന് പാതിജീവിതം ജീവിക്കുന്നു. മരണമടഞ്ഞവരില്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരുന്നു. നിരവധി പ്രവാസി കുടുംബങ്ങളുടെ അത്താണിയാണ് അന്ന്ഊരിത്തെറിച്ചത്.രാത്രി 7.40-ന് മഴ തിമര്‍ത്ത് പെയ്യുന്നതിനിടെയായിരുന്നു ദുരന്തം. കൊവിഡ്വ്യാപനത്തെത്തുടര്‍ന്ന് ലോകം മൊത്തം അടച്ച്‌ തുടങ്ങിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെനാട്ടിലെത്തിക്കാനായുളള ' വന്ദേ ഭാരത് ദൗത്യ'ത്തിന്‍റെ ഭാഗമായി ദുബായില്‍ നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ എഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ്അപകടത്തില്‍പ്പെട്ടു.റണ്‍വേയില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട വിമാനം ടേബിള്‍‌ ടോപ്പ്റണ്‍വേയില്‍ നിന്നും തെന്നി എയര്‍പോര്‍ട്ട് മതിലിലിടിക്കുകയും തുടര്‍ന്ന് ചരിഞ്ഞ് ഒരു ഭാഗത്തേക്ക്വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയുമായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  വിമാനം റണ്‍വേയില്‍താഴ്ന്നിറക്കുന്നതിലുണ്ടായ പിഴവാണ് അപകടകാരണമെന്ന് അന്ന് പ്രചരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഡി.വി. സാഥേ, കോ പൈലറ്റ് അഖിലേഷ് കുമാര്‍ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.