എടയൂർ :- പൂക്കാട്ടിയൂർ ശ്രീമഹാദേവ – മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്നഇരുപത്തി ഒന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഭഗവാന് സമർപ്പണം നടത്തി. ജൂലായ് 31 ന്ഞായറാഴ്ച വൈകീട്ട് ആരംഭിച്ച യജ്ഞം ഏഴാം ദിവസമായ ഇന്നലെ 7/8/22 ന് ഞായറാഴ്ച രാവിലെ10.30 ന് താലപ്പൊലിയും വാദ്യമേളങ്ങളോടും കൂടി ഭഗവാന്റെ ആറാട്ട് ഉൽസവമാ ഘോഷിച്ചു. ശേഷംയജ്ഞ സമർപ്പണം നടത്തി. ഉദ്ധവോപദേശം, സ്വർഗ്ഗാരോഹണം, കൽക്യാവതാരം, പരീക്ഷിത്തിന്റെമുക്തി , മാർക്കണ്ഡേയ ചരിത്രം, ഭാഗവത സംഗ്രഹം എന്നീ ഭാഗങ്ങൾ പാരായണം ചെയ്തുകഥാകഥനം നടത്തി. മനശാന്തി, ജീവിത വിജയം എന്നിവയാണ് ശ്രവണ ഫലം.
തേൻ മധുര പലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി ഭക്തജനങ്ങൾ ഭഗവാന് സമർപ്പിച്ചു. ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായി…. ബ്രഹ്മശ്രീ വയപ്രം വാസുദേവപ്രസാദ് നമ്പൂതിരിയായിരുന്നുയജ്ഞാചാര്യൻ.










