ചങ്ങരംകുളം: കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ ഇനി മുതൽ ഇന്ത്യയിലെപ്രൊഫഷണൽ ക്ളബ്ബുകളിൽ ഒന്നായ എഫ് സി കേരളയുടെ ഐ ലീഗ് ടീമിൽബുട്ടണിയും,ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ അണ്ടർ (14) വിഭാഗത്തിലും,സഹോദരൻ ഷഹസാദ് അണ്ടർ(13) വിഭാഗത്തിലുമാണ് എഫ് സി കേരളക്ക് വേണ്ടിസെലക്ഷൻ നേടിയത്.ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഈ ബാലതാരങ്ങൾ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ സെലക്ഷനിൽ ആണ് ടീമിലേക്ക്തിരഞ്ഞെടുക്കപ്പെട്ടത്.ഷഹബാസ് ചാലിശ്ശേരി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയും,ഷഹസാദ്പെരുമുക്ക് ബിടിഎം സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്.ചിയാനൂർ സ്വദേശിയായപുത്തൻവീട്ടിൽ യാക്കൂബ് മിസിരിയ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ.










