ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിഭാഗം ദേശീയ ഹരിത സേന, ഭൂമിത്രസേന, നാഷണൽ സർവീസ് സ്കീം, റേഞ്ചർറോവർ തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കർക്കിടകകഞ്ഞി വിദ്യാർഥികൾ വെച്ചു വിതരണം നടത്തി…വേണ്ടല്ലൂരിലെ യുവകർഷകൻ സലീം ന് സ്കൂൾ പ്രിൻസിപ്പൽ സി. എം. ഫിറോസ് കഞ്ഞി നൽകി ഉൽഘാടനം നിർവഹിച്ചു…പ്രസ്തുത ചടങ്ങിൽ വിദ്യാർഥികളായ ഷംന, റെന തുടങ്ങിയവർ കർക്കിടകമാസത്തെ കഞ്ഞിയെ കുറിച്ചുള്ള പ്രാധാന്യവും അതിൽ അടങ്ങിയിയിട്ടുള്ള 24 ഇനം മരുന്നുകളെ കുറിച്ചും അത് ഉണ്ടാക്കുന്ന രീതിയെ കുറിച്ചും സ്കൂളിലെ എല്ലാ കുട്ടികൾക്കും അവബോധം നൽകി… കർഷകനായ സൈദലവി, HM അഷ്‌റഫലി, ഹരിത സേന കൺവീനർ ഷാഹിന. എം. വി. തുടങ്ങിയവർ സംസാരിച്ചു… അദ്ധ്യാപകരായ സുധീർ. വി., സൈനുദ്ധീൻ, അബ്ദുള്ള, ശ്രീവിദ്യ തുടങ്ങിയവർ നേതൃത്വം നൽകി…
CultureAugust 7, 2022










