*ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം.* 

എടപ്പാൾ: ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂർത്തി ക്ഷേത്രമായ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിൽ ദക്ഷിണാമൂർത്തിക്കും ശിവനും കർപ്പൂരാദി ദ്രവ്യകലശം ആഗസ്റ്റ് 26 മുതൽ 31 വരെയുള്ള ദിനങ്ങളിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.  കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാരും വേദജ്ഞരും മറ്റ് ആചാര്യൻമാരും പങ്കെടുക്കും. ലോക ക്ഷേമം കൈവരുത്തുക എന്നതാണ് ഈ കർമ്മങ്ങളിലൂടെയുള്ള ലക്ഷ്യം. ആഗസ്റ്റ് 26 ഒന്നാംദിനത്തിൽ മഹാഗണപതി ഹോമത്തോടെ തുടക്കമാവും. ക്ഷേത്രം  തന്ത്രി ബ്രഹ്മശ്രീ കാലടിപടിഞ്ഞാറേക്ക് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ പൂജകൾ നടക്കും.  കുളങ്കര ഭഗവതീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന വിശദീകരണ യോഗത്തിൽ ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി, യു.പിപുരുഷോത്തമൻ, നെഡഡം ഭവത്രാതൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി, ഭാസ്ക്കരൻവട്ടംകുളം, വേദപുരത്ത് സത്യനാരായണവാര്യർ, കരാട്ട് സദാനന്ദൻ, കുട്ടികൃഷ്ണൻ നായർ, ബാലൻവട്ടംകുളം, ബാലാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

മതപഠന സ്ഥാപനത്തിൽ പീഡനം ; വാവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. 

തിരുമിറ്റക്കോട് : കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന  മതപഠന   സ്ഥാപനത്തിലെ  വിദ്യാർത്ഥികളെ  ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന പരാതിയിൽ രണ്ട് അധ്യാപകരെ ചാലിശ്ശേരി പോലീസ്അറസ്റ്റ് ചെയ്തു. വാവന്നൂർ സ്വദേശി മുഹമ്മദ് ഫസൽ (23) എന്ന അധ്യാപകനെ ഫോക്സോ കേസ് പ്രകാരംചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.നീലഗിരി സ്വദേശി ഇർഷാദ് അലി (21) യെ ഇന്നലെ അറസ്റ്റ്ചെയ്തിരുന്നു. ഒരു വിദ്യാർത്ഥിയുടെ  മാനസികമായ പെരുമാറ്റം മോശമായതിനെ  സ്ഥാപനം രക്ഷിതാക്കളെഅറിയിക്കുകയും തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ്  ലൈംഗിക ചൂഷണ വിവരം അറിയുന്നത്. പിന്നീട് മറ്റൊരു വിദ്യാർത്ഥി കൂടി മറ്റൊരു അധ്യാപകനെതിരെ ലൈംഗിക ആരോപണം നടത്തുകയുംചെയ്തു.  തുടർന്ന് പ്രസ്തുത സ്ഥാപനവും മാതാപിതാക്കളും കൊടുത്ത പരാതിയിൽ  ചാലിശ്ശേരി പോലീസ്ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥാപനാധികാരികൾ  പീഡന വിവരം  അറിറഞ്ഞതിനെ തുടർന്ന്   ഇരുവരെയും പുറത്താക്കുകയുംആവശ്യമായ നിയമനടപകൾ സ്വീകരിക്കുകയും ചെയ്തു.    മറ്റു വിദ്യാർത്ഥികൾക്കും ഈ തരത്തിൽ  ഇവരിൽനിന്ന് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽപ്രതികളുടെ മേൽ  വീണ്ടും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും  സ്ഥാപന ഭാരവാഹികൾഅറിയിച്ചു.

മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത .

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 113.50 മീറ്റര്‍എത്തുന്ന മുറക്ക് സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചുഓഗസ്റ്റ് 22 ന് മൂന്ന് മണിക്കുള്ള ജലനിരപ്പ് 113.28 മീറ്ററാണ്. ഓഗസ്റ്റ് 21 മുതല്‍ 31 വരെയുള്ള അപ്പര്‍റൂള്‍ കര്‍വ് ലെവല്‍ 113.91 ആണ്.  മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത്താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നുംഎക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വീണ്ടും ദുബായ് വിസ്മയം; ‘മോതിര’മണിയാൻ ബുർജ് ഖലീഫ! 

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു.  'ഡൗൺ ടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണ് വിഭാവനംചെയ്യുന്നത്. ഇവിടെനിന്നാൽ ചുറ്റുമുള്ള നഗരകാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൗൺ ടൗണിനു മുകളിൽ മറ്റൊരുഅദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.

തിരുമിറ്റക്കോട് സ്വദേശി തലക്കടിയേറ്റ് മരിച്ചു. 

കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് തർക്കം; തിരുമിറ്റക്കോട് സ്വദേശിതലക്കടിയേറ്റ് മരിച്ചു ഷൊർണൂർ കോഴിപ്പാറയിൽ കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായതർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു. തലക്കടിയേറ്റ് തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. 

പതിനാല്കാരന് പീഡനം; മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ്  അറസ്റ്റ് ചെയ്തു 

ചാലിശ്ശേരി: പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസഅധ്യാപകനെ തമിഴ്‌നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി നാലകോട്ട സ്വദേശി ഇരുപത്തിയൊന്‍പത് വയസുള്ള ഇര്‍ഷാദ് അലിയാണ്ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. യുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി. വി.സുരേഷിന്റെയും, ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ കെ.ജെ.പ്രവീണിന്റെയുംനിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതിസ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടുകൂടി, പ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെലൊക്കേഷൻ  ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചുമണിയോടുകൂടി ഇർഷാദ് അലിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഷോർണൂർ ഡി.വൈ.എസ്.പി. സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ,പി.അബ്ദുൾറഷീദ്,ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ശ്രീകുമാർ,പി. ആർ.രാജേഷ്,സി. പി.ഒ.വി.യു.പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. നീലഗിരിക്കുന്നുകളിലെ കൊടും വനാന്താരങ്ങളിലൂടെ യാത്ര ചെയ്ത്, അതിസാഹസികമായിപ്രതിയെ കണ്ടെത്തിയ പോലീസ്  സംഘാംഗങ്ങളെ ഡി.വൈ. എസ്.പി.വി. സുരേഷും,ചാലിശ്ശേരിസ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ.പ്രവീണും പ്രത്യേകം അഭിനന്ദിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതപഠനശാലയില്‍ പഠനത്തിനെത്തിയ പതിന്നാലുകാരനെ ഇയാള്‍നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നു. പെരുമാറ്റത്തില്‍ മാറ്റംകണ്ടതോടെവീട്ടുകാര്‍ കുട്ടിയെ മനശാത്ര വിദഗ്ദന് മുന്‍പില്‍ കൗണ്‍സിലിങ്ങിന്വിധേയനക്കുയായിരുന്നു.  ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരംപുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍. ഇയാള്‍ക്ക്വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.

പൊന്നാനിയിൽ ബോട്ട് കത്തി നശിച്ചു  

പൊന്നാനി: പൊന്നാനിയിൽ മൽസ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നിർത്തിയിട്ട ബോട്ട്കത്തിനശിച്ചു. പൊന്നാനി സ്വദേശി എ. കെ. അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥയിൽ ഉള്ള ഭാരത് എന്ന ഫിഷിംഗ്ബോട്ടാണ് കത്തി നശിച്ചത്.ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർഫോഴ്സും, നാട്ടുകാരും ,കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല.  ബോട്ടിൽ വെച്ച് തൊഴിലാളികൾ  പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ബോട്ടുടമഅറിയിച്ചു.

ചാലിശ്ശേരി ആലിക്കര സ്വദേശി അജ്മാനിൽ ട്രെയിലർ തട്ടി മരിച്ചു. 

അജ്മാൻ: ചാലിശ്ശേരി ആലിക്കര സ്വദേശി പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി എന്നഹംസ(37)അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചു. വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. രണ്ടുമാസം  മുമ്പായിരുന്നുയുവാവ് നാട്ടിൽ വന്നു പോയത്.  ഇന്ന് വൈകിട്ട് മൃതദേഹം  നാട്ടിലെത്തും.ഭാര്യ :ഹസീന.മക്കൾ:നാജിയ, സഫ്‌വാൻ,യാസിം.

മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ 

തൃശൂർ: തൃശൂർ ടൗണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെകസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന്പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

എരിമയൂർ തോട്ടുപാലത്ത് വാഹനാപകടം:ബൈക്ക് യാത്രക്കാരനായിരുന്ന യുവാവിന് ദാരുണാന്ത്യം 

ആ​ല​ത്തൂ​ര്‍: എ​രി​മ​യൂ​ര്‍ തോ​ട്ടു​പാ​ല​ത്ത് ഫ്ളൈ​ഓ​വ​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക്യാ​ത്ര​ക്കാ​ര​നാ​യയു​വാ​വ് മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചു​മൂ​ര്‍​ത്തി​മം​ഗ​ലം നൊ​ച്ചി പ​റ​ന്പ്ജ​യ​ന്‍റെ മ​ക​ന്‍ സു​ധീ​ഷ് (20) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ര്‍ അ​തേ ദി​ശ​യി​ല്‍പോ​യി​രു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ സു​ധീ​ഷി​നു മീ​തെ ക​ണ്ടെ​യ്ന​ര്‍ ലോ​റിക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. കാ​റും ക​ണ്ട​യ്ന​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രിമോ​ര്‍​ച്ച​റി​യി​ല്‍. അ​മ്മ: സാ​വി​ത്രി. സ​ഹോ​ദ​രി: സു​ധി.