/മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ 

മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ 

തൃശൂർതൃശൂർ ടൗണിൽ പൊലീസ് മിന്നൽ പരിശോധനമദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെകസ്റ്റഡിയിലെടുത്തുഅഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന്പൊലീസ് പരിശോധനയിൽ കണ്ടെത്തിഎല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്മാറ്റിതൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻവടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു.

ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടുജയ്ഗുരുഎടക്കളത്തൂർഹോളി മരിയഭരത്ശ്രീറാം ട്രാവൽസ്കൃപാൽമൗനം എന്നീ സ്വകാര്യബസുകളാണ് പിടിച്ചിട്ടത്മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർചെയ്യുമെന്ന് പൊലീസ് അറിയിച്ചു