/പതിനാല്കാരന് പീഡനം; മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ്  അറസ്റ്റ് ചെയ്തു 

പതിനാല്കാരന് പീഡനം; മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ്  അറസ്റ്റ് ചെയ്തു 

ചാലിശ്ശേരിപതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസഅധ്യാപകനെ തമിഴ്‌നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി.

തമിഴ്‌നാട് നീലഗിരി നാലകോട്ട സ്വദേശി ഇരുപത്തിയൊന്‍പത് വയസുള്ള ഇര്‍ഷാദ് അലിയാണ്ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്.പിവി.സുരേഷിന്റെയുംചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ കെ.ജെ.പ്രവീണിന്റെയുംനിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതിസ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടുകൂടിപ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെലൊക്കേഷൻ  ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചുമണിയോടുകൂടി ഇർഷാദ് അലിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ഷോർണൂർ ഡി.വൈ.എസ്.പിസ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ,പി.അബ്ദുൾറഷീദ്,ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ .ശ്രീകുമാർ,പിആർ.രാജേഷ്,സിപി..വി.യു.പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

നീലഗിരിക്കുന്നുകളിലെ കൊടും വനാന്താരങ്ങളിലൂടെ യാത്ര ചെയ്ത്അതിസാഹസികമായിപ്രതിയെ കണ്ടെത്തിയ പോലീസ്  സംഘാംഗങ്ങളെ ഡി.വൈഎസ്.പി.വിസുരേഷും,ചാലിശ്ശേരിസ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ.പ്രവീണും പ്രത്യേകം അഭിനന്ദിച്ചു.

തിരുമിറ്റക്കോട് പഞ്ചായത്തിലെ മതപഠനശാലയില്‍ പഠനത്തിനെത്തിയ പതിന്നാലുകാരനെ ഇയാള്‍നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നുപെരുമാറ്റത്തില്‍ മാറ്റംകണ്ടതോടെവീട്ടുകാര്‍ കുട്ടിയെ മനശാത്ര വിദഗ്ദന് മുന്‍പില്‍ കൗണ്‍സിലിങ്ങിന്വിധേയനക്കുയായിരുന്നു

ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരംപുറത്തറിയുന്നത്തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍ഇയാള്‍ക്ക്വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.