ചാലിശ്ശേരി : മയക്കുമരുന്ന് മാഫിയയുടെ അക്രമണത്തിൽ ചാലിശ്ശേരി കുന്നത്തേരി സി പി എംബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ നിമേഷ് ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അക്രമണം ഉണ്ടായത്.സംഭവത്തിൽ സി പി എം പ്രതിഷേധിച്ചു.
ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്.
ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ്ഓണത്തിന്റെ സന്ദേശമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്പറഞ്ഞു. ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പാലക്കാട്പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കൽപ്പം മനോഹരമാണ്. അതു കൊണ്ടാണ് അത് ഇന്നുംനിലനിൽക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന രീതിയിൽ ആഘോഷങ്ങൾ പ്രധാനമാണ്. ആഘോഷങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാവരുതെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഡി.ടി.പി.സി. സെകട്ടറി സിൽബർട്ട്ജോർജ്ജ്, എ.ഡി.എം. കെ. മണികണ്ഠന്‍, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍പങ്കെടുത്തു.
എടപ്പാളിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് റോഡിൽ വീണു
എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി റോഡിൽ വീണുതൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് എടപ്പാളിൽ നിന്ന് പുറപ്പെട്ട ഉടനെയാണ്ടയർ ഊരി വീണത്. ഉരുണ്ടു നീങ്ങിയ ടയർ പിന്നിലുണ്ടായിരുന്ന കാറിൽ തട്ടി മറിഞ്ഞു വീണതിനാൽ മറ്റു വാഹനങ്ങളിൽഇടിക്കാതെ അപകടം ഒഴിവായി. വിവരമറിയാതെ അൽപ ദൂരം പിന്നിട്ട ബസ് നാട്ടുകാർ തടഞ്ഞു നിർത്തി വിവരംഅറിയിക്കുകയായിരുന്നു.
എടയൂരിൽ സീതി സാഹിബ് അക്കാദമി പാഠശാലക്ക് തുടക്കമായി
എടയൂർ :മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽആരംഭിക്കുന്ന സീതി സാഹിബ് പാഠശാലക്ക് എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു.മുസ്‌ലീം ലീഗ്പാർട്ടിയെ കുറിച്ച് പുതുതലമുറക്ക് അറിവു പകർന്നു നൽകുന്നതോടൊപ്പം, സമൂഹ നന്മയ്ക്ക്ഉപകാരപ്പെടുന്ന യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്,സീതിസാഹിബ് പാഠശലക്ക്തുടക്കം കുറിച്ചത്. വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെപഠിതാക്കളായി ഉൾപ്പെടുത്തിയാണ് രണ്ടുവിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചത്.എടയൂർബേങ്കുംപടി SVALP സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ്പ്രസിഡൻ്റ് മൊയ്തു സാഹിബ് എടയൂർ ഉദ്ഘടനം നിർവഹിച്ചു. യൂത്ത് ലിഗ് സെക്രട്ടറി മുനീർസി.സി.സ്വാഗതവും പ്രസിഡന്റ് റിയാസ് വി.പി. അധ്യക്ഷതയും വഹിച്ചു.അബ്ദുൽ ഖാദർ അത്തിപ്പറ്റഖിറാഅത്തും ബാസിത് വാഫി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. "അഭിമാനകരമായ അസ്തിത്വം" എന്ന വിഷയത്തിൽ മുഹമ്മദാലി സാഹിബ് നരിക്കുന്നനും "മുസ്ലിംലീഗും വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ സി.എച്ച്.ആശിഖും ക്ലാസ്സെടുത്തു.പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി അസീസ് കോടിയിൽ,ജാഫർ പുതുക്കുടി,എൻ.ടി.ഷിഹാബ്,ജംഷിദ് ടി.കെ,സമീർഎടയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കബീർമാവണ്ടിയൂർ,റഫീഖ് പീടികപ്പടി,ഹാരിസ് വട്ടപ്പറമ്പ്,അൻവർ മൂന്നാക്കൽ,ഹാരിസ് പുന്നാംചോലഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഠിതാക്കൾക്ക് വേണ്ടി കെ.എം.സി.സി.പഞ്ചായത്ത്കമ്മിറ്റി സ്പോൻസർ ചെയ്ത ഹാൻഡ് ബുക്ക് വിതരണവും നടന്നു.
ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക്പരിക്ക്.
കൂടല്ലൂർ ഗവ: ഹൈസ്കൂളിന് സമീപം തൃത്താല - കുമ്പിടി റോഡിൽ ബൈക്കും കാറുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക് പരിക്ക്. വൈകിട്ട് മൂന്ന് മണിക്ക് നടന്ന അപകടത്തിൽ പരിക്കേറ്റ കൂടല്ലൂർ സ്വദേശിയെ കുന്ദംകുളം സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു തൃത്താല ഭാഗത്തേക്ക് പോകുന്ന കാർ എതിർ ദിശയിൽ വന്നിരുന്ന ബൈക്കുമായികൂടിയിടിക്കുകയായിരുന്നു.
അമിതവേഗത്തിലെത്തിയ ബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെ ആദരിച്ചു.
കപ്പൂർ : അമിതവേഗത്തിൽ പോയ സ്വകാര്യബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെബി.ജെ.പി. കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . ശോചനീയവസ്ഥയിലുള്ള റോഡുകളിലൂടെ യാത്ര ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്.അതിലൂടെ മത്സരഓട്ടം കൂടിയായാൽ.. സ്വകാര്യ ബസ്സുകൾ മാത്രമല്ല മത്സരിച്ച് ഓടി നിരന്തരം അപകടങ്ങൾവരുത്തിവക്കുന്ന ഏവർക്കും ഇതൊരു സൂചനയാണ്. കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, മണ്ഡലം ജന. സെക്രട്ടറി കെ. നാരായണൻ കുട്ടി, മണ്ഡലം ട്രെഷറർ കെസി കുഞ്ഞൻ, അപ്പു പെരുമണ്ണൂർ പെരുമണ്ണൂർ ബൂത്തിലെ പ്രവർത്തകരുംപങ്കെടുത്തു.
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വില്‍പന; കോഴിക്കോട് ജ്യൂസ് കടയ്‌ക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ്നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കിമില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകംപിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ്എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതല്‍സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘംനിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച്ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെഅടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട്എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെനേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നാടോടി നൃത്തത്തിൽ ഒന്നാംസ്ഥാനം; പി.എസ്.അസിൻ നേടിയത് പതിനായിരം രൂപ
തൃശൂർ ശോഭ സിറ്റി മാളിൽ സംഘടിപ്പിച്ച 'ഓണനിറവ്' നാടോടിനൃത്ത മൽസരത്തിൽ പരിയാപുരംസെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്.അസിൻ (X.F) ഒന്നാമതെത്തി.* *10000 രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനം.* *ഷാർജയിൽ ബിസിനസുകാരനായ പെരിന്തൽമണ്ണ ഒലിങ്കര പൂവത്തിങ്കൽ അബ്ദുൽസലാമിൻ്റെയും പി.എസ്.ജെസീദയുടെയും ഏക മകളാണ്.*
മലപ്പുറം ജില്ലക്ക് പുതിയ അസിസ്റ്റന്റ് കലക്ടർ*
മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴിസ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ്പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്നുംമെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ബംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. മാതാപിതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനില്‍ എത്തിയ അസിസ്റ്റന്റ് കലക്ടര്‍ മീരയെ എ.ഡി.എംഎന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എം.സി റെജില്‍, ഹുസൂര്‍ശിരസ്തദാര്‍ കെ.അലി എന്നിവര്‍ സ്വീകരിച്ചു.
ദേശീയ അധ്യാപക ദിനത്തിൽ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്സ്കീം വിദ്യാർത്ഥികൾ ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെ ആദരിച്ചു.
Valanchery എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ കേരളസംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറിസ്കൂളിലെ മുൻ പ്രിൻസിപ്പലും ആയിട്ടുള്ള ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം പൊന്നാട അണിയിക്കുകയും ചെയ്തു. പുതുതലമുയിലെ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തിൽ ഊന്നി വേണം പഠന പ്രവർത്തനങ്ങൾമുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും മത ജാതി വിവേചനങ്ങൾ ക്കതീതമായി എല്ലാവരെയുംഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യനായി തീരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അധ്യാപക ദിനസന്ദേശത്തിൽ പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി, ഷാഹിന എംവി.സുധീർ വി , ത്വയ്യിബ് കെ എ ,ശരീഫ് എ ,അബ്ദുനാസർ യു , ആബിദ് എൻ,ശ്രീവിദ്യ ടി പിഎൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ സന്നിദ്ധരായി.

