നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ് 

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സാധാരണക്കാരിയായ വീട്ടമ്മയായനഞ്ചിയമ്മ ജീവിതവുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടുത്തിഎടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിമര്‍ശനം ഉണ്ടായാലുംസാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ സംഗീതത്തിന് കഴിഞ്ഞുവെന്നത് വലിയകാര്യമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെഅടപ്പാടിയിലെ നക്കുപതി ഊരിലുള്ള വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടിപൊന്നാടയണിയിച്ച് ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേള്‍ക്കുന്നതിന് ഇമ്പം കൊടുക്കുന്ന സ്വര വിന്യാസത്തെയാണ് സംഗീതം എന്നു പറയുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും സംഗീതമുണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളുംഅത്തരത്തില്‍ താളാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ താളം എവിടെയെങ്കിലുംമുറിഞ്ഞു കഴിഞ്ഞാല്‍ ആ സംഗീതം എവിടെയെങ്കിലും ഒന്ന് പതറി പോയാല്‍ ശരീരം തന്നെനിലക്കുന്ന അവസ്ഥയിലേക്ക് പോകും. പ്രപഞ്ചത്തെ തന്നെ താളാത്മകമായി ചലിപ്പിക്കുന്നത്സംഗീതത്തിലൂടെയാണ്. ചുറ്റുപാടുകളില്‍ നിന്നും മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും പ്രകൃതിയുടെതാളത്തില്‍ നിന്നും ഉള്ളിലേക്ക് എടുക്കാന്‍ കഴിയുന്നതാണ് സംഗീതം. അട്ടപ്പാടിയിലെ ജനതയുടെയുംമൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷലതാദികളുടെയും ജീവിതത്തിന്റെ താളക്രമത്തെ നഞ്ചിയമ്മഉള്ളിലേറ്റുന്നതുകൊണ്ട് ഏത് ലോകത്ത് നിന്നാലും നഞ്ചിയമ്മയുടെ പാട്ടിനും സംഗീതത്തിനുംമനുഷ്യമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചിന്നം വിളിയും മഴക്കാലത്തെ തവളയുടെ കരച്ചിലും കൗഞ്ച പക്ഷികളുടെ കരച്ചിലുംആടിന്റെയും കാളയുടെയും കരച്ചിലും കുയിലിന്റെ നാദവും മയിലിന്റെ സ്വരവുമാണ്സരിഗമപധനിസയിലെ ഓരോ സ്വരങ്ങളും അടയാളപെടുത്തുന്നത്. ഇതറിയാന്‍ നഞ്ചിയമ്മക്ക് ഏത്സര്‍വകലാശാലയിലും പോവേണ്ട കാര്യമില്ലെന്നും ഏറ്റവും വലിയ സര്‍വകലാശാല അട്ടപ്പാടിയുടെമണ്ണാണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടിയുടെ മണ്ണില്‍കണ്ണും കാതും കൂര്‍പ്പിച്ച് ആടും മാടും മേച്ച മലകളെല്ലാം പഠിപ്പിച്ചിട്ടുണ്ട് സപ്തസ്വരങ്ങള്‍. അത്അവരുടെ സ്വരത്തിന്റെയും സംഗീതത്തിന്റെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ മനസ്സിലാക്കണം. ഈമണ്ണ് പഠിപ്പിച്ച് വിട്ടതിനേക്കാള്‍ വലിയൊരു സംഗീതം മറ്റെവിടേയുമില്ല. സാധാരണക്കാരന്മനസ്സിലാകുന്ന രീതിയില്‍ സംഗീതത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞതാണ്നഞ്ചിയമ്മയുടെ പ്രത്യേകത. അതിന് ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത് ചെറിയകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിഹിതം ലഭിച്ചില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ്പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ചെലവാക്കിയ തുക പോലും ഇതുവരെലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ 126 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതൽപ്രതിസന്ധിയിലാവും. സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെനൽകിയിട്ടില്ല.

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു .

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസ്സുകൾ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.ഇന്ന് ട്രയൽഅലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽവരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടിപരിഗണിച്ചായിരിക്കും ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾഅവസാനിപ്പിക്കും.സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനുംഅവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ളഅപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്‌കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന്പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്ററിഅലോട്ട്‌മെന്റിനുള്ള അപേക്ഷ ഓഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന്പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്‌മെൻറ്ക്വാട്ടയിൽ ഓഗസ്റ്റ് ആറ്മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതൽ 20 വരെനടത്താം.

മലപ്പുറം ജില്ലയിൽ എലിപ്പനി കൂടുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം 

മലപ്പുറം: ജില്ലയില്‍ കടുത്ത ഭീഷണി ഉയര്‍ത്തി എലിപ്പനി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച്‌രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുവ്വൂര്‍,​ വെട്ടത്തൂര്‍,​ മുതുവല്ലൂര്‍,​ പൂക്കോട്ടൂര്‍,​ ഓമാനൂര്‍,​ കാവന്നൂര്‍എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുന്‍മാസങ്ങളെ അപേക്ഷിച്ച്‌ എലിപ്പനി ബാധിതരുടെഎണ്ണം ജില്ലയില്‍ കൂടിയിട്ടുണ്ട്. മണ്‍സൂണ്‍ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി,​ ഡെങ്കിപ്പനിരോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെവിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഴയൂര്‍,​ വണ്ടൂര്‍ എന്നിവിടങ്ങളില്‍ ഓരോ ‌ഡെങ്കികേസുകളും സ്ഥിരീകരിച്ചു. മുന്‍മാസങ്ങളില്‍ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയുംവെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. പരിസരശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്ന്ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജലസ്രോതസ്സുകള്‍ മലിനമാകാനുള്ള സാഹചര്യംകൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദിവസം ശരാശരി 400 പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്. ഒരാഴ്ചക്കിടെ 2,​478 പേര്‍ക്കാണ് അതിസാരം ബാധിച്ചത്. കുറയാതെ വൈറല്‍ പനി വൈറല്‍ പനി ബാധിതരുടെ എണ്ണം കുറയുന്നില്ല. സര്‍ക്കാര്‍,​ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെവലിയ തിരക്കാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസം ശരാശരി 2,​500ന് മുകളില്‍ പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്. ഇന്നലെ 2,​467 പേര്‍ക്കാണ് പനി ബാധിച്ചത്. ഒരാഴ്ചക്കിടെ 18,​068 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പനി ബാധിതര്‍ സ്വയംചികിത്സ നടത്തുന്നത് എലിപ്പനി,​ ഡെങ്കിപ്പനിപോലുള്ളവ കൃത്യസമയത്ത് തിരിച്ചറിയുന്നത് വൈകിക്കുമെന്നും ഇത് രോഗിയുടെ ജീവന്‍ വരെഅപകടത്തിലാക്കാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസമെത്തുന്ന രോഗികള്‍ - 2,​500ന് മുകളില്‍ ഇന്നലെ പനി ബാധിച്ചത് - 2,​467 പേര്‍ക്ക് ഒരാഴ്ചക്കിടെ പനി ബാധിച്ചത് - 18,​068 പേര്‍ക്ക്.

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം 

ആനക്കര: റോഡുകളുടെ തകർച്ചകാരണം ആനക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ആനക്കര എൻജിനീയർ റോഡിൽ സ്കൈലാബിന്സമീപത്താണ് അപകടമുണ്ടായത്. ആനക്കര ഭാഗത്തുനിന്ന്പാടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്നകാറും പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കടകളിൽ വിതരണത്തിന്കൊണ്ടുവരുന്ന അരിയാണ് ലോറിയിലുണ്ടായിരുന്നത്. ഈ റോഡിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിനായി റോഡിന്റെ രണ്ടുവശവും ചാൽ കീറിയിട്ട്മൂടിക്കിടക്കയാണ്. അതിനാലുണ്ടായ റോഡിന്റെ വീതിക്കുറവും റോഡിലേക്ക് മണ്ണ്തള്ളിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ കാറിന്റെ ഒരുഭാഗം പൂർണമായും തകർന്നു. പടിഞ്ഞാറങ്ങാടി മേഖലയിലെഎല്ലാറോഡിലും പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി ജെ.സി.ബി. ഉപയോഗിച്ച് ചാൽകീറിയിരിക്കുന്നതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. 

കൂറ്റനാട് പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ .

കൂറ്റനാട്:  2021ലെ  പോക്സോ കേസില്‍ പ്രതിയായ വ്യക്തി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട്കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ്  സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടവീട്ടുകാര്‍  ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐഅനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്‍റെപോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു 

17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

ന്യൂഡൽഹി: 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാസംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി. വർഷത്തിൽ നാലു തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ18 വയസ്സ് തികയുന്നയാൾക്ക് ഇതു സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെഅടിസ്ഥാനത്തിലാണ് തീരുമാനം .

മൂർക്കനാട് ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് U D Fധർണ്ണ നടത്തി.  

ഒരു ദിവസം 500 ൽ പരം രോഗികൾ എത്തുന്ന  ഫാമിലി ഹെൽത്ത് സെന്ററിൽ  ഡോക്ടർമാരെഅധികം നിയമിക്കുക. മരുന്ന് കുറവ് പരിഹരിക്കുക. എന്നീ  ആവശ്യങ്ങൾക്ക് ഉന്നയിച്ച് .UDF മൂർക്കനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  28-07-2022 വ്യാഴം രാവിലെ 10 മണിക്ക്  ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് ധർണ്ണ നടത്തി.  മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ഷഫീഖ്. കൊളത്തൂരിന്റെ അധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് ഉത്ഘാടനം ചെയ്തു.  മുസ്ലിം ലീഗ് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ്   സയ്യിദ് സഹൽ തങ്ങൾ  കെ.പി. ഹംസ മാസ്റ്റർ സി.പി. സെയ്ദ് (RSP) റഹ്മത്തുന്നീസ. ബ്ലോക്ക് മെമ്പർ മൂർക്കനാട് പഞ്ചായത്ത് മെമ്പർമാരായ സക്കീർ കളത്തിങ്ങൽ ,കലമ്പൻ ബാപ്പു  ജമീല. VK.അബ്ബാസ്,നഫല ടീച്ചർ എന്നിവർ പ്രസംഗിച്ചു.  സൈഫു കളത്തിങ്ങൽ   അബു കാത്തിരപ്പാലൻ, ജോർജ്, സൈനു സാഹിബ് കളത്തിങ്ങൽ,  കെ.അറഫ ഉസൈസ്. കെ.വീരാൻ . M.T. ഹംസ മാസ്റ്റർ . നബീൽ . തങ്ങൾ മാനു എന്നിവർനേതൃത്ത്വം നൽകി.. ധർണ്ണക്ക് പഞ്ചായത്ത്  UDF കൺവീനർ കെ.ടി.എ.മജീദ് സ്വാഗതവും MP. മുജീബ് നന്ദിയും പറഞ്ഞു.

തകർന്ന റോഡുകൾ അറ്റക്കുറ്റപ്പണി നടത്തണം. 

 കൊളത്തൂർ -പെരിന്തൽമണ്ണ വളാഞ്ചേരി റോഡും മറ്റും അടിയന്തിരാമായി അറ്റകുറ്റപ്പണി നടത്തിനവീകരിക്കണമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ(ഏഒഡിഎ) ആവശ്യപ്പെട്ടു പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള ആoബുലൻസുകൾക്ക് റോഡിൻ്റെ ശോചനീയവസ്ഥകാരണം ബുദ്ധിമുട്ടും ഗതാഗത തടസ്സവുംസൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻപ്രസിഡണ്ട് ഷബീർ കൊളത്തൂർ ആവശ്യപ്പെട്ടു.

സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ അവാർഡ് ഫെസ്റ്റ് .

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിൽ പഠനം പൂർത്തിയാക്കിയവിദ്യാർത്ഥികളിൽ നിന്നും ഉന്നത നിലവാരത്തിലെത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടിയുംവ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി. സി ഐ ഇ ആർ മദ്രസ്സാ പൊതു പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് അവാർഡും ക്യാഷ് പ്രൈസുംനൽകി. അവാർഡ് ഫെസ്റ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശംലൂലത്ത് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഫസൽകൊടിയത്തൂർ, കെ എൻ എം പരീക്ഷാ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ട, സി ഐ ഇആർ ഓർഗനൈസിങ് സെക്രട്ടറി കെ അബ്ദുൽ വഹാബ്, മഹല്ല് പ്രസിഡന്റ്‌ കെ സി സി മുഹമ്മദ്അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി പി സിഅബ്ദുറഹിമാൻ, പ്രവാസി പ്രതിനിധികളായ ശിഹാബ് കുറുവൻകടവത്ത്, എൻ മുജീബ്റഹ്‌മാൻ സിപി അബ്ബാസ് സാഹിബ്‌, ഇ മൊയിൻ മാസ്റ്റർ, എം പി ടി എ പ്രതിനിധി ഉമൈബാൻ ടീച്ചർ, കെ സിതസ്‌നിബാനു, വി എ റഷീദ് മാസ്റ്റർ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറികെ ടി ഹബീബുറഹ്‌മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഗുൽഫറാസ് മുഹമ്മദ്,റനമോൾ. ഇ എന്നിവർസംസാരിച്ചു. കമ്മിറ്റി അംഗങ്ങളും പി ടി എ പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വംനൽകി