കൊളത്തൂർ –പെരിന്തൽമണ്ണ വളാഞ്ചേരി റോഡും മറ്റും അടിയന്തിരാമായി അറ്റകുറ്റപ്പണി നടത്തിനവീകരിക്കണമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ(ഏഒഡിഎ) ആവശ്യപ്പെട്ടു പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള ആoബുലൻസുകൾക്ക് റോഡിൻ്റെ ശോചനീയവസ്ഥകാരണം ബുദ്ധിമുട്ടും ഗതാഗത തടസ്സവുംസൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻപ്രസിഡണ്ട് ഷബീർ കൊളത്തൂർ ആവശ്യപ്പെട്ടു.










