/മലപ്പുറം ജില്ലയിൽ എലിപ്പനി കൂടുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം 

മലപ്പുറം ജില്ലയിൽ എലിപ്പനി കൂടുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം 

മലപ്പുറംജില്ലയില്‍ കടുത്ത ഭീഷണി ഉയര്‍ത്തി എലിപ്പനികഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച്‌രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുആറ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുതുവ്വൂര്‍,​ വെട്ടത്തൂര്‍,​ മുതുവല്ലൂര്‍,​ പൂക്കോട്ടൂര്‍,​ ഓമാനൂര്‍,​ കാവന്നൂര്‍എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്മുന്‍മാസങ്ങളെ അപേക്ഷിച്ച്‌ എലിപ്പനി ബാധിതരുടെഎണ്ണം ജില്ലയില്‍ കൂടിയിട്ടുണ്ട്മണ്‍സൂണ്‍ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി,​ ഡെങ്കിപ്പനിരോഗ ബാധിതരുടെ എണ്ണം കൂടിയത്ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെവിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവാഴയൂര്‍,​ വണ്ടൂര്‍ എന്നിവിടങ്ങളില്‍ ഓരോ ‌ഡെങ്കികേസുകളും സ്ഥിരീകരിച്ചുമുന്‍മാസങ്ങളില്‍ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നുമഴയുംവെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്പരിസരശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്ന്ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്കനത്ത മഴയില്‍ ജലസ്രോതസ്സുകള്‍ മലിനമാകാനുള്ള സാഹചര്യംകൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്ഒരുദിവസം ശരാശരി 400 പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്ഒരാഴ്ചക്കിടെ 2,​478 പേര്‍ക്കാണ് അതിസാരം ബാധിച്ചത്.

കുറയാതെ വൈറല്‍ പനി

വൈറല്‍ പനി ബാധിതരുടെ എണ്ണം കുറയുന്നില്ലസര്‍ക്കാര്‍,​ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെവലിയ തിരക്കാണ്ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസം ശരാശരി 2,​500ന് മുകളില്‍ പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്ഇന്നലെ 2,​467 പേര്‍ക്കാണ് പനി ബാധിച്ചത്ഒരാഴ്ചക്കിടെ 18,​068 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്പനി ബാധിതര്‍ സ്വയംചികിത്സ നടത്തുന്നത് എലിപ്പനി,​ ഡെങ്കിപ്പനിപോലുള്ളവ കൃത്യസമയത്ത് തിരിച്ചറിയുന്നത് വൈകിക്കുമെന്നും ഇത് രോഗിയുടെ ജീവന്‍ വരെഅപകടത്തിലാക്കാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസമെത്തുന്ന രോഗികള്‍ – 2,​500ന് മുകളില്‍

ഇന്നലെ പനി ബാധിച്ചത് – 2,​467 പേര്‍ക്ക്

ഒരാഴ്ചക്കിടെ പനി ബാധിച്ചത് –

18,​068 പേര്‍ക്ക്.