/കാറും ലോറിയും കൂട്ടിയിടിച്ച് അപകടം 

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം 

ആനക്കരറോഡുകളുടെ തകർച്ചകാരണം

ആനക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുആനക്കര എൻജിനീയർ റോഡിൽ സ്കൈലാബിന്സമീപത്താണ് അപകടമുണ്ടായത്ആനക്കര ഭാഗത്തുനിന്ന്പാടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്നകാറും പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

കാറിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലകടകളിൽ വിതരണത്തിന്കൊണ്ടുവരുന്ന അരിയാണ് ലോറിയിലുണ്ടായിരുന്നത്.

 റോഡിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിനായി റോഡിന്റെ രണ്ടുവശവും ചാൽ കീറിയിട്ട്മൂടിക്കിടക്കയാണ്അതിനാലുണ്ടായ റോഡിന്റെ വീതിക്കുറവും റോഡിലേക്ക് മണ്ണ്തള്ളിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

അപകടത്തിൽ കാറിന്റെ ഒരുഭാഗം പൂർണമായും തകർന്നുപടിഞ്ഞാറങ്ങാടി മേഖലയിലെഎല്ലാറോഡിലും പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി ജെ.സി.ബിഉപയോഗിച്ച് ചാൽകീറിയിരിക്കുന്നതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു