വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്ത്യ വിഹിതം…
തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന…
ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,തത്കാലം…
എല്ലാ പരീക്ഷകളും മാറ്റിവെച്ചു
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു ജൂലൈ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കും. മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ്…
*മണൽക്കടത്ത് റീൽസ് ചെയ്ത സംഭവത്തിൽ : ബിരുദവിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിൽ
നിലമ്പൂർ : പോലീസ് സ്റ്റേഷനു മുൻപിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ച ശേഷംറീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മണൽ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽ. മമ്പാട്ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടികമർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്‌ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാമിൽഷാന്റെറെഉടമസ്ഥതയിലുള്ള ടിപ്പർലോറിയിൽ പുള്ളിപ്പാടം കടവിൽനിന്ന് അനധികൃതമായി മണൽകടത്തിക്കൊണ്ടു പോകുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. മണൽക്കടത്ത് ലോറിയിൽ ക്ലീനറായിപോകുന്ന ബിരുദവിദ്യാർഥിയായ അമീൻ ഓടായിക്കൽ പാലത്തിൽവെച്ചും നിലമ്പൂർ പോലീസ്സ്റ്റേഷന് മുൻപിൽവെച്ചും ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത്റീൽസാക്കി മാറ്റി. ഷാമിൽ ഷാൻ്റെ വണ്ടി ഭ്രാന്തൻ കെ.എൽ. 71 എന്ന അക്കൗണ്ടുമായി ടാഗ്ചെയ്ത് അമീൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വീഡിയോസാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെനിർദേശപ്രകാരം കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. വീഡിയോചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമിൽ ഷാനും ലോറിയിൽ ഉണ്ടായിരുന്നു. അൽത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ ബൈക്കിൽ വഴിയിൽ പോലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായിലോറിക്ക് എസ്കോർട്ടായി പോയിരുന്നു. ഷാമിൽ, അൽത്താഫ് എന്നിവർ മുൻപും മണൽകടത്ത്കേസിൽ ഉൾപ്പെട്ടയാളുകളാണ്. ഇരുവരും ഗൾഫിൽ ജോലി തരപ്പെടുത്തി പോകാനിരിക്കെയാണ്പോലീസിനെതിരേ റീൽസ് ചെയ്തത്. വിദേശത്തെത്തിയാൽ പിടിക്കപ്പെടില്ല എന്ന ധാരണയായിരുന്നുപ്രതികൾക്ക്. കോടതിപ്പടിയിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ച മണൽകടത്താനുപയോഗിച്ച ലോറിപിടിച്ചെടുത്തു.
ഒത്തു ചേരലും കുടുംബ സംഗമവും നടത്തി
വളാഞ്ചേരി : വളാഞ്ചേരി ഹൈസ്കൂൾ 1976 /77 എസ്എസ്എൽസി ബാച്ച് ഒത്തുചേരലും കുടുംബസംഗമവും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ കാവനാഴി അധ്യക്ഷനായി. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി,പ്ലസ് ടുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. എഴുത്തുകാരൻ സത്യനാഥൻ, കവി ബാലൻ വെങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി ഗോപാലകൃഷ്ണൻ, വി പി അബ്ദുൽഅസീസ്, അലിപാലാറ,മുഹമ്മദലി നീറ്റുകാട്ടിൽ, പി അബൂബക്കർ മാസ്റ്റർ, കെ വി മോഹനൻ, എം.എ ദിനേശ്, എം .ടി അബൂബക്കർ, സുധാ ദേവി, ജ്യോതി പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെയുംകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി പ്രതീക്ഷാ ഭവനിലെ അശരണർക്ക്വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ്സ്
കുറ്റിപ്പുറം* : "പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളുമായി *ഹൃദയപൂർവ്വം യൂത്ത് കെയർ "* - കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി തവനൂർ പ്രതീക്ഷ ഭവനിലെ അശരണരായകുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങൾ നൽകി യൂത്ത് കോൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി. യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി *മുഹമ്മദ് പാറയിൽ* ഉദ്ഘാടനംചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ സെക്രട്ടറിസൽമാൻ ഷറഫ് ,മണ്ഡലം പ്രസിഡൻ്റ് ബാസിൽ വി പി,സലാം പാഴൂർ,രമേശ്,റിയാസ് പലേത്ത്, സാബാകരീം,അഹമ്മദ് കുട്ടി ചെമ്പിക്കൽ,അഷ്‌റഫ് രാങ്ങാട്ടൂർ ,കെ.പി അസിസ്, സുൽഫിക്കർഎ.എ,മനോജ് പേരശന്നൂർ ,വേലായുധൻ ,ടിപി അബ്ദുള്ള കുട്ടി,സിഎം മുഹമ്മദ് കുട്ടി. ബാപ്പുതായങ്ങാടി,ഫൈസൽ,ഇസ്മായിൽ (intuc),ശിവ ശങ്കരൻ,നിഷാന്ത്, ഷലീജ് കുട്ടൻ തുടങ്ങിയവർസംബന്ധിച്ചു.
കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.
ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി ആദരിച്ച സംഭവം വാര്‍ത്തകളില്‍ഇടം നേടിയിരുന്നു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്പിന്നാലെ നടന് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആസിഫ്. വാര്‍ത്ത കേട്ടപ്പോള്‍ ഏറെസന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായിആസിഫ് പറഞ്ഞു. ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെതാഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂഎന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട്പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യംചെയ്തുകൊണ്ട് എല്ലാവര്‍ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയുംഅറിയിച്ചുകൊണ്ടായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ദുബായ് മറീനയിലെവാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്.വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നായിരുന്നുഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിഷയത്തില്‍വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ്അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന്ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.
വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ.
മൂവാറ്റുപുഴ: വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ വികാരിയെ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പുലർച്ചെ അഞ്ചിനാണ് പള്ളിയുടെ പാചകപുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല. ബുധനാഴ്ച നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക്ശതാബ്ദി ആഘോഷങ്ങളിൽ ഫാ. ജോസഫ് സജീവമായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമലമെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ പുളിമുത്തശ്ശൻ യാത്രയായി.
ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തൊഴിയൂർ ഭദ്രാസന പള്ളിയുടെ അങ്കണത്തിലെ വൻപുളിമരം കടപുഴകി വീണു. നിരവധി വിശ്വാസികൾക്ക് നേർക്കാഴ്ചയായി പടർന്നുപന്തലിച്ചുനിന്നിരുന്ന ഈ പുളിമരത്തിന് 300 വർഷത്തോളം പഴക്കമുണ്ട്.. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കൂറീലോസ്ബാവാമാർക്ക് ഹൈദ്രോസ് കുട്ടി മൂപ്പനിൽ നിന്നും തന്റെ മാതുലന് ലഭിച്ച സൗഖ്യത്തിന്പാരിതോഷികമായി ലഭിച്ച 200 ഏക്കറോളം വരുന്ന മണലാരണ്യത്തിൽ ദൈവാലയ നിർമ്മിതിക്കുമുൻപേ ധ്യാനത്തിനും പ്രാർത്ഥനക്കുമായി പരിശുദ്ധ പിതാക്കന്മാർ ഈ പുളിമരത്തണലിനെആശ്രയിച്ചിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.ബാധ ദോഷങ്ങൾ ഒഴിപ്പിക്കൽ കാര്യത്തിന് പ്രസിദ്ധി കേട്ട തൊഴിയൂരിലെ വടക്കനച്ഛൻ ഈ പ്രവർത്തികൾ ചെയ്തിരുന്നത് ഈ പുളിമരത്തെസാക്ഷിയാക്കിയായിരുന്നു..ഇത്തരത്തിൽ പുളിമരവും വിശ്വാസത്തിൻ്റെ ഒരു പ്രതീകമായി.. തൊഴിയൂർ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ ഏറെ വർഷം പഴക്കമുള്ള ഒന്നാണ് ഈ പുളിമരവും. പിന്നിട്ട നൂറ്റാണ്ടുകളുടെ ഓർമ്മകളും പൈതൃക ശേഷിപ്പുകളും ആയി തൊഴിയൂർ ഭദ്രാസന പള്ളിഅങ്കണത്തിൽ തലയുയർത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂർ ഭദ്രാസന പള്ളി സന്ദർശിക്കുന്നഏവരും തന്നെ വളരെ കൗതുകത്തോടെയും അശ്ചര്യത്തോടെയും ചെന്നു കാണുന്നത് ഒരുപതിവായിരുന്നു. 'ചെകുത്താൻ പുളി' എന്ന പേരിൽ എല്ലാം അറിയപ്പെട്ടിരുന്ന ഈ പുളിമരത്തെസംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂർ ദേശത്ത് പറഞ്ഞു കേട്ടിരുന്നു. തൊഴിയൂർപള്ളിയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന ഒരുപാട് കഥകൾക്ക് പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നപുളിമരം ആ ഓർമ്മകളെല്ലാം ബാക്കിയാക്കിക്കൊണ്ട് വിട പറഞ്ഞിരിക്കുന്നു. പുതിയ കാലത്തിന്റെപുതിയ തലമുറയ്ക്ക് എന്നും ഒരു കൗതുകമായി നിലകൊണ്ട നിലകൊണ്ട ആ പുളിമരം തൊഴിയൂർപള്ളിയെ അറിയുന്ന ഏവരുടെയും മനസ്സിൽ ഒരു വിശ്വാസ വൃക്ഷമായി തന്നെ നിലനിൽക്കും.










