/*മണൽക്കടത്ത് റീൽസ് ചെയ്ത സംഭവത്തിൽ : ബിരുദവിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിൽ

*മണൽക്കടത്ത് റീൽസ് ചെയ്ത സംഭവത്തിൽ : ബിരുദവിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിൽ

നിലമ്പൂർ : പോലീസ് സ്റ്റേഷനു മുൻപിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ച ശേഷംറീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മണൽ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽമമ്പാട്ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടികമർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്‌ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്ഷാമിൽഷാന്റെറെഉടമസ്ഥതയിലുള്ള ടിപ്പർലോറിയിൽ പുള്ളിപ്പാടം കടവിൽനിന്ന് അനധികൃതമായി മണൽകടത്തിക്കൊണ്ടു പോകുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്മണൽക്കടത്ത് ലോറിയിൽ ക്ലീനറായിപോകുന്ന ബിരുദവിദ്യാർഥിയായ അമീൻ ഓടായിക്കൽ പാലത്തിൽവെച്ചും നിലമ്പൂർ പോലീസ്സ്റ്റേഷന് മുൻപിൽവെച്ചും ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത്റീൽസാക്കി മാറ്റിഷാമിൽ ഷാൻ്റെ വണ്ടി ഭ്രാന്തൻ കെ.എൽ. 71 എന്ന അക്കൗണ്ടുമായി ടാഗ്ചെയ്ത് അമീൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇത് പോസ്റ്റ് ചെയ്യുകയായിരുന്നുതുടർന്ന് വീഡിയോസാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെനിർദേശപ്രകാരം കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്വീഡിയോചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമിൽ ഷാനും ലോറിയിൽ ഉണ്ടായിരുന്നുഅൽത്താഫ്സവാദ്മജീദ്സഹീർ എന്നിവർ ബൈക്കിൽ വഴിയിൽ പോലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായിലോറിക്ക് എസ്കോർട്ടായി പോയിരുന്നുഷാമിൽഅൽത്താഫ് എന്നിവർ മുൻപും മണൽകടത്ത്കേസിൽ ഉൾപ്പെട്ടയാളുകളാണ്ഇരുവരും ഗൾഫിൽ ജോലി തരപ്പെടുത്തി പോകാനിരിക്കെയാണ്പോലീസിനെതിരേ റീൽസ് ചെയ്തത്വിദേശത്തെത്തിയാൽ പിടിക്കപ്പെടില്ല എന്ന ധാരണയായിരുന്നുപ്രതികൾക്ക്കോടതിപ്പടിയിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ച മണൽകടത്താനുപയോഗിച്ച ലോറിപിടിച്ചെടുത്തു.