സ്വയം രാജാവാണെന്നാണ് സതീശന് കരുതുന്നത്. വിഡി സതീശന് അഹങ്കാരത്തിന്റെആള്രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച്അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്കൂട്ടിച്ചേര്ത്തു. കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചുതന്നെ സതീശന് എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെമൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്ഗ്രസ്പ്രശ്നങ്ങള് ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ KPCC പ്രസിഡന്റുമാരെയും പ്രതിപക്ഷനേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്നവനെ കണ്ടിട്ടില്ല
ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കോട്ടക്കൽ ഒതുക്കുങ്ങൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു ഇന്നലെ രാത്രി ( ബസ്സ് ഡ്രൈവർ) ജോലി കഴിഞ്ഞു ഭാര്യ വീട്ടിലേക്ക് ഓട്ടോയുംമായിപോകുന്നതിനിടയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു പരിക്ക് പറ്റിയ മുബഷീർ എന്ന വ്യക്തിയെ കോട്ടക്കൽ സ്വകാര്യഹോസ്പിറ്റലിൽ എത്തിച്ചു. തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല ,ഇന്ന് പുലർച്ചെ മുബഷിർ മരണപ്പെടുകയായിരുന്നു.
ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.
കൊണ്ടോട്ടി കൊളത്തൂർ നീറ്റാനിമ്മൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾമരണപ്പെട്ടു.കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടിഎന്നവരാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പുലർച്ചെ ആറരയോട് കൂടിയാണ് അപകടം സംഭവിച്ചത്.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചു. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും നാളെ രാവിലെ 7.30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ…
ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ
കുലുക്കല്ലൂര്‍ : ഷൊർണൂർ - നിലമ്പൂര്‍ ട്രെയിൻ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് ഒരുപവന്റെ മാലമോഷ്ടിച്ചയാൾ അറസ്റ്റിൽ. വല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ വീട്ടിൽ എം കെ ഷാഹുൽ ഹമീദാണ്(43) പിടിയിലായത്. ബുധൻ പകൽ 11.20ന് കുലുക്കല്ലൂരിൽ ഷൊർണൂർ–-നിലമ്പൂർ ട്രെയിൻനിർത്തിയപ്പോൾ നിലമ്പൂർ പുത്തൻപുരയ്ക്കൽ സാനിയുടെ മാലയാണ് കവർന്നത്. ചികിത്സയിലുള്ള അമ്മയെ കാണാൻ നിലമ്പൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മോഷ്ടാവ് പിന്നിൽ നിന്ന് മാല പൊട്ടിച്ച് ഓടി. ഷൊർണൂർ റെയിൽവേ പൊലീസ് നടത്തിയഅന്വേഷണത്തിൽ ചെർപ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി മാല പണയം വെയ്ക്കാൻഎത്തിയതായി വിവരം കിട്ടി. പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് മോഷ്ടിച്ചഅഞ്ചുഗ്രാം സ്വർണം കണ്ടെടുത്തു. ചേലക്കര, ചെറുതുരുത്തി, ഷൊർണൂർ, കോഴിക്കോട്സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, ബാബു, നിഷാദ്മജീദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് എഎസ്ഐ കെ എം ഷിജു, സ്ക്വാഡ് അംഗങ്ങളായ എംബൈജു, പി കെ പ്രവീൺ, ഒ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘം. പ്രതിയെ റിമാൻഡ്ചെയ്തു.
തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറിമരിച്ചു*
തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസിബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറിഇറങ്ങി. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്കെഎസ്ആര്ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മലപ്പുറം മമ്പാടിൽ പ്ലസ് ടു വിദ്യാർത്തിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം മമ്പാട്: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് MES സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മരണപ്പെട്ട ഫാത്തിമ ഫിദ. ഉടനെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.. മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.. മരണ കാരണം അറിവായിട്ടില്ല..
ക്യാമ്പ് വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ് സ്കൂളിൽ വച്ചു
തിരൂർ ജില്ല സ്കൗട്ട്സ് & ഗൈഡ്സ്, ഡി എസ് ടെസ്റ്റും റോവർ & റേഞ്ച്ർ നിപുൻ ടെസ്റ്റിംഗ് ക്യാമ്പ്വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ് സ്കൂളിൽ വച്ചു ഡിസംബർ 6,7,8 ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ടെസ്റ്റിംഗ് ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ട് DTC അബ്ദുൽ റഹ്മാൻ സാറും, റോവേഴ്സ് ക്യാപ്റ്റൻ മുഹമ്മദ് നജീബ് സാറും, DTC കോമളവല്ലി ടീച്ചറും, ഗൈഡ് ചീഫ് സുജരാജേഷും, റേഞ്ചേഴ്സ് ക്യാപ്റ്റൻ ശശികല ടീച്ചറും പങ്കെടുത്തു
കേരളോത്സവം “ഉത്സവ് 2024” ൻ്റെ ഭാഗമായി മെഹന്തി മത്സരം നടന്നു.
വളാഞ്ചേരി നഗരസഭ കേരളോത്സവം "ഉത്സവ് 2024" ൻ്റെ ഭാഗമായി മെഹന്തി മത്സരംനടന്നു.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ രജിസ്ട്രർ ചെയ്തക്ലബ്ബുകളെ പ്രതിനിതീകരിച്ച് 16 മത്സരാർത്ഥികൾ പങ്കെടുത്തു.ഒന്നരമണിക്കൂറോളം നീണ്ടുനിന്നമത്സരത്തിൽ ബ്രേദേഴ്സ് മീമ്പാറയുടെ ഹുസ്ന നൗഫൽ,റംഷീന എന്നിവർ ഒന്ന്,രണ്ട് സ്ഥാനങ്ങൾകരസ്ഥമാക്കിയപ്പോൾ ലിറ്റിൽ ഫ്ലവർ കാളിയാലയുടെ ഫാത്തിമത്തുൽ മിസ്റിയ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.വിദ്യാഭ്യസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതംപറഞ്ഞ ചടങ്ങിൽ,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺഷൈനി എന്നിവർ മുഖ്യാത്ഥികളായി.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തിഷൈലേഷ്,കൗൺസിലർമാരായ ബദരിയ്യ മുനീർ,ആബിദ മൻസൂർ,പി.പി ഷൈലജ,ശിഹാബ്പാറക്കൽ,കെ.വി ഷൈലജ,സിദ്ധീഖ് ഹാജി കളപ്പുലാൻ,സുബിത രാജൻ,തസ്ലീമനദീർ,എൻ.നൂർജഹാൻ,ഷാഹിന റസാഖ്,തുടങ്ങിയവർ സംസാരിച്ചു.
പുരസ്കാര നിറവിൽ വീണ്ടും
*മലപ്പുറം ജില്ലാ പഞ്ചായത്ത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രൊജക്ടിനുള്ള പുരസ്കാരംമലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിച്ചു._ _2023-24 കാലഘട്ടത്തിൽ എച്ച്.ഐ.വി നിയന്ത്രണ - പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെഅടിസ്ഥാനത്തിലാണ് പുരസ്കാരം._ _തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജനിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അവാർഡ് ഏറ്റുവാങ്ങി._










