എസ്എന്‍ഡിപി യോഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസികള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ്എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും ജി സുകുമാരന്‍നായരുടെ അഭിപ്രായത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി ആരായാലും പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം വിമര്‍ശനംസ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സനാതന ധര്‍മത്തിന്റെ കാര്യത്തില്‍ തനിക്ക്ഗഹനമായ അറിവ് ഇല്ല. അക്കാര്യം പണ്ഡിതരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരിയില്‍ സച്ചിദാനന്ദ സ്വാമി ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതിനെ കുറിച്ച് ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി ഒരഭിപ്രായം പറഞ്ഞു. അതിന് എതിരായി സുകുമാരന്‍ നായരുംപറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് സച്ചിദാനന്ദ സ്വാമി തന്നെ മറുപടി നല്‍കിയതോടെ ആ കാര്യംഅവിടെ അവസാനിച്ചു. ഈ രാജ്യത്ത് എന്തെല്ലാം അനാചാരങ്ങളുണ്ട്. അതെല്ലാം പിഴുതെടുത്തത്ഗുരുദേവന്‍ അല്ലേ.