വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “വർണ്ണ പ്രഭ” ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ICDS സൂപ്പർവൈസർ അസ്റ റസ്റിൻ സ്വാഗതം പറഞ്ഞു.പരിപാടിയിൽ 70 ഓളം ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികൾ പങ്കെടുത്തു. മാപ്പിളപാട്ട്, ഗ്രൂപ്പ് ഡാൻസ് , ദഫ്,ഒപ്പന,പ്രഛന്ന വേഷം,നാടൻപാട്ട്,തുടങ്ങിയ വിവിധ തരത്തിലുള്ള കലാ പരിപാടികളുമായി രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 4 വരെ നീണ്ടു . തുടർന്ന് പങ്കെടുത്ത മുഴുവൻ പേർക്കുള്ള സമ്മാന ദാന ചടങ്ങ് നടന്നു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്,മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,CDPO സൈനബ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ഷിഹാബ് പാറക്കൽ,കെ.വി ഷൈലജ,സുബിത രാജൻ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,ഹസീന വട്ടോളി,ഷൈലജ പിലാക്കോളിൽ പറമ്പിൽ , ഉമ്മു ഹബീബ, റസീന മാലിക്ക്,മാനുക്ക,അങ്കണവാടി ടീച്ചേഴ്സ്,വർക്കേഴ്സ് തുടങ്ങിയർ പങ്കെടുത്തു. കൗൺസിലർ ആബിദ മൻസൂർ നന്ദി പറഞ്ഞു.
