ചേർത്തല: വാഹനത്തിൽ ഒളിച്ചുകടത്തിയ, ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ. പാലക്കാട് പുലവട്ടത്ത് ഉനൈസ് (24), തൃത്താല മേലേതിൽ സഹീർ (27), വയനാട് കൊണ്ടർനാട് കുറാന വീട്ടിൽ ഷിബി തോമസ് (42) എന്നിവരെയാണ് ചേർത്തല പോലീസ് 29,200 പാക്കറ്റ് ഹാൻസുമായി അറസ്‌റ്റ് ചെയ്തത്.
ദേശീയപാതയിൽ ചേർത്തല പോലീസ് സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെ രഹസ്യവിവരത്തെത്തുടർന്നു നടത്തിയ വാഹന പരി ശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാഹനത്തിൽ സവാള ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് പാക്കറ്റുകൾ. 32 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. പാലക്കാട്ടുനിന്ന് ആലപ്പുഴയിലെ ഇടനിലകാർക്കു കൈമാറാൻ കൊണ്ടുപോകുകയായിരുനെന്നു പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ലഹരി വേട്ട; തൃത്താല സ്വദേശി ഉൾപ്പെടെ പിടിയിൽ
പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. സി.ഐ: ജി. അരുൺ, എസ്. ഐ: കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.