യാത്രയ്ക്കിടെ കൈ പുറത്തിട്ടു; ഇലക്ട്രിക് പോസ്റ്റിലിടിച്ച് അറ്റു പോയി, ചോര വാർന്ന് 55 കാരൻമരിച്ചു

വിഴി‍ഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽസഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

ലഹരി മാഫിയക്കെതിരെ  ചാനലിൽ വെളിപ്പെടുത്തല്‍ നടത്തിയ വളാഞ്ചേരി സ്വദേശിക്ക് മർദനം, കൊല്ലുമെന്ന് ഭീഷണി.

വളാഞ്ചേരി : വളാഞ്ചേരിയില്‍  ലഹരി മാഫിയയെ തുറന്നുകാട്ടിയ യുവാവിന് മര്‍ദ്ദനമെന്ന് പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയെക്കുറിച്ച് നിസാംറിപ്പോര്‍ട്ടറിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നേരത്തെ ലഹരി ഉപയോഗിച്ചിരുന്ന നിസാം പിന്നീട് ലഹരി ഉപയോഗം നിര്‍ത്തുകയും ലഹരിമാഫിയക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുകയുമായിരുന്നു. ഇതിന്പിന്നാലെയാണ് ഇന്നലെ രാത്രി മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ നിസാമിൻ്റെ കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു. നാട്ടുകാരനായ അന്‍സാര്‍എന്നയാളാണ് മര്‍ദ്ദിച്ചതെന്ന് നിസാം പറഞ്ഞു. റിപ്പോര്‍ട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍പരാമര്‍ശിച്ചായിരുന്നു മര്‍ദ്ദനമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിസാം ആരോപിക്കുന്നു. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്തു. വെളിപ്പെടുത്തലിന് പിന്നാലെ ഇദ്ദേഹം ലഹരിമാഫിയയുടെ നിരന്തര ഭീഷണി നേരിടുന്നുണ്ടായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു; 

പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം*  വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെപിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

നെന്മാറ ഇരട്ടക്കൊല കേസില്‍ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് .

നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഗിനെ സസ്പെൻഡ് ചെയ്തു*  ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ് പി നെന്മാറ എസ്എച്ച്ഒയ്ക്ക് എതിരെ ഐജിയ്ക്ക്റിപ്പോർട്ട് നൽകിയിരുന്നു. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്ന്ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നത്ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ളഅനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്. ഇക്കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം പൊലീസ് കൊടുത്തില്ലെന്നുംറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

എടപ്പാൾ: കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മുളക്കൽ വീട്ടിൽഅമീറിനാണ് ഗുരുതരമായി പരിക്കേറ്റത്.കുമരനെല്ലൂരിൽ ഒരു മാസത്തിനിടെ രണ്ട് പേർക്കാണ്കാട്ടുപന്നി ഇടിച്ച് പരിക്കേറ്റത്.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. 

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപിനു കൂടുതല്‍ സ്ഥാനം നല്‍കുമെന്നാണ് വിവരം. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്.ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടും.

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയാണ് ഇടിഞ്ഞത്. 86.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെസ്വാധീനിക്കുന്നത്. വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ നയങ്ങളെഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോഎന്ന ചിന്തയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. ഓഹരിവിപണിയിലെ ഇടിവും രൂപയെ ബാധിച്ചിട്ടുണ്ട്.

സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍

മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍…

*രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്ആര്‍ലേക്കര്‍*

രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ആറരയോടെ മുഖ്യമന്ത്രി ഭാര്യയ്‌ക്കൊപ്പമാണ് രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനായി എത്തിയത്. പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്. അതിനിടെ, രാജ്ഭവനില്‍ നടക്കാനൊക്കെ നല്ലസ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോളാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊൊതുക്കി.

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍പാലഭിഷേകം നടത്താന്‍ ശ്രമം

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എംബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായികൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനംചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നുംസംഘടനാ നേതാവ് പറഞ്ഞു.