‘പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വച്ചതെന്നും‘ പ്രതികൾ പൊലീസിനോട് പറഞ്ഞതായി വിവരം. ട്രെയിൻകടന്നുപോകുമ്പോള് പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവർ പറഞ്ഞു.
മുൻപും ഇവർക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ഒരാൾക്കെതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ 5 ക്രിമിനൽ കേസുകളുമുണ്ട്. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് കൊല്ലം റൂറൽഎസ്പി സാബു മാത്യു അറിയിച്ചു.