സംസ്ഥാനത്തെ ഏറ്റവുംമികച്ച മുനിസിപ്പൽ ചെയർമാനുള്ള മഹാത്‌മജി പുരസ്ക്കാര ജേതാവ്അഷറഫ് അമ്പലത്തിങ്കലിന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്. 

 ഒരു പറ്റം സ്നേഹനിധികളുടെ കൂട്ടായ്‌മയായ കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്ബ് വളാഞ്ചേരി മുനിസിപ്പൽചെയർമാന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി .  ക്ലബിലെ കാരണവരും രക്ഷാധികാരിയുമായ ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരിക്കൾ മൊമൻ്റോനൽകിയും ചാസിയ മുരളി പൊന്നാട അണിയിച്ചും ചെയർമാനെ ആദരിച്ചു. ലളിതവുംസ്നേഹനിർഭരവുമായ ചടങ്ങിൽ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും ഇകബാൽ നന്ദിയും പറഞ്ഞു . ക്ലബ് ഗ്രൂപ്പ് അഡ്മിൻ അബ്ബാസ് മാസ്റ്റർ അന്ധ്യക്ഷനായിരു ന്നു .ഉംറ തീർത്ഥാടനത്തിന് പോകുന്ന ഗ്രൂപ്പ്അഡ്മിൻ അബ്ദുള്ളക്കുട്ടിക്ക് ഷാൾ അണിയിച്ച് യാത്രാമംഗളം നേർന്നു ചെയർമാൻ സംസാരിച്ചു. ബാബു,ഇബ്നുസീന അബ്ദുൽ കലാം, അബ്ദുൾ ഗഫൂർ, റഷീദ്, മുസ്തഫ VP പി.എം. ഫാറൂഖ്,സർഫുദ്ദീൻ, ശശി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോക്ടർ ദീപു ജേക്കബ്, ഡോക്ടർ സുശാന്ത്, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനു ശേഷം കൂട്ടായ പ്രഭാത ഭക്ഷണംകഴിച്ച് പരിപാടികൾ അവസാനിച്ചു.

നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ(88) അന്തരിച്ചു. 

ടി പി മാധവൻ(88) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽകൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരംഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചിലസഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യംഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.

യോഗ പരിശീലനം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെസ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന *യോഗ പരിശീലനത്തിന്റെ* ഔദ്യോഗികഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  *ഹസീന ഇബ്രാഹിം* നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർപുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസസ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട്ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും  ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻമാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍…

നടൻ മോഹൻ രാജ് അന്തരിച്ചു; കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന്സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലനെ മോഹൻ രാജ്മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാക്കി മാറ്റി. വിവിധ മലയാള ചിത്രങ്ങളിലെ എണ്ണംപറഞ്ഞവില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.നിര്‍മാതാവ് എന്‍എം ബാദുഷമോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. 

MDMA യുമായി  യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെലഹരിക്കെതിരെ കർശന നിലപാട്  എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാ

*തിരൂർ:തിരൂരിലും പരിസരപ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നിനത്തിൽഉൾപ്പെട്ട MDMA യുമായി  യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെ ലഹരിക്കെതിരെ കർശന നിലപാട്  എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽതിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ്  (27)നെയാണ്  80ഗ്രാം MDMAയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്.   തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെകേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിൽ ആയതെന്നാണ് പ്രാഥമികനിഗമനം. തിരൂർ പോലീസ് 10 ദിവസം മുമ്പ് 45 ഗ്രാം എം ഡി എം എ യുമായി മൂന്ന് പേരെ അറസ്റ്റ്ചെയ്തു റീമാന്റ് ചെയ്തിരുന്നു. തിരൂർ ഡി. വൈ. എസ്. പി  ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിൽതിരൂർ ഇൻസ്‌പെക്ടർ ജിനേഷ് കെ .ജെ, സബ് ഇൻസ്‌പെക്ടർ സുജിത് ആർ. പി സീനിയർ സി.പി.ഒഅരുൺ സി.പി.ഒ മാരായ സതീഷ് കുമാർ, ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി  പാർക്കിൽ വെച്ച് നടന്നപരിപാടി പ്രശസ്‌ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ നേതൃ ത്വത്തിൽ വയോജനദിനം ആ ഘോഷിച്ചു.ഒക്ടോബർ 1 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടി പ്രശസ്‌ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ കാലഘട്ടം വിശ്രമത്തിനുള്ളതല്ല എന്നും സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണെന്നും അദ്ധേ ഹം അഭിപ്രായപെട്ടു.നഗരസഭ ചെയർമാൻ…

 കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.

വളാഞ്ചേരി:-ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ടി.പി ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ടി.പി അബ്ദുള്ളകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ്കസ്റ്റഡിയില്‍

ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെകസ്റ്റഡിയിലെടുത്തത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെഅപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്. ശ്വേത മേനോന്റെ പരാതയില്‍ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട്പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയാറാകാതിരുന്നതോടെയാണ്കസ്റ്റഡിയിലെടുത്തത്. ശ്വേത മേനോന്‍ നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങള്‍ഉള്‍പ്പെടെ ഉപയോഗിച്ചാണ് വിഡിയോ നിര്‍മിച്ചത്. ചോദ്യം ചെയ്യലിനു ശേഷം തുടര്‍നടപടികള്‍സ്വീകരിക്കും. വിഡിയോയില്‍ അപകീര്‍ത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാര്‍ പൊലീസിനെഅറിയിച്ചത്. എന്നാല്‍ വിഡിയോ മുഴുവന്‍ സ്ത്രീവിരുദ്ധമാണെന്ന നിലപാട് പൊലീസ്സ്വീകരിക്കുകയായിരുന്നു.

കെ ആയിഷക്കുട്ടി ടീച്ചർ സ്മാരക പുരസ്‌കാരം ഉണ്ണി ശുകപുരത്തിന്

ചങ്ങരംകുളം: മാതൃക പൊതു പ്രവർത്തകയും നന്നംമുക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായിരുന കെആയിഷകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയമികച്ച പ്രാദേശിക മാധ്യമ പ്രാർത്തകനുള്ള  'ജ്യോതിർഗ്ഗമയ' മാധ്യമ പുരസ്കാരത്തിന്‌ മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം അർഹനായി. പട്ടയവുമായി ബന്ധപ്പെട്ട കുരുക്കുകള്‍ വിശദമാക്കുന്ന "കെട്ടഴിയണം പട്ടയക്കുരുക്കിന്റെ" എന്നലേഖനപരമ്പരയാണ് ഉണ്ണി ശുകപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വിവിധ തലങ്ങളില്‍അന്വേഷണം നടത്തിയാണ് സമഗ്രതയോടെ ഉണ്ണി ശുകപുരം പരമ്പര തയ്യാറാക്കിയതെന്ന് ജൂറിവിലയിരുത്തി. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ളതില്‍ കയറിക്കിടക്കാന്‍ സ്വന്തമായിസ്ഥലമുണ്ടാവുകയെന്നത് പ്രധാനമാണ്. അതിന്റെ നൂലാമാലകളാണ് ഉണ്ണി ശുകപുരത്തിന്റെപരമ്പരകള്‍ കാണിച്ചുതരുന്നത് ജൂറി ചെയര്‍മാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ  എന്‍ ശ്രീകുമാര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരായ എം.വി വിനീത, എം കെ അബ്ദുൽ ഷുക്കൂർഎന്നിവർ ജൂറി അംഗമായിരുന്നു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്പുരസ്‌കാരം. ഒക്ടൊബർ 12 ന്‌ ബാങ്ക്‌ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്‌ വിതരണംചെയ്യുമെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ദിഖ്‌ പന്താവൂർ അറിയിച്ചു.