/കേരളോത്സവം “ഉത്സവ് 2024” ൻ്റെ ഭാഗമായി മെഹന്തി മത്സരം നടന്നു.

കേരളോത്സവം “ഉത്സവ് 2024” ൻ്റെ ഭാഗമായി മെഹന്തി മത്സരം നടന്നു.

വളാഞ്ചേരി നഗരസഭ കേരളോത്സവം “ഉത്സവ് 2024″ ൻ്റെ ഭാഗമായി മെഹന്തി മത്സരംനടന്നു.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തുനഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ രജിസ്ട്രർ ചെയ്തക്ലബ്ബുകളെ പ്രതിനിതീകരിച്ച് 16 മത്സരാർത്ഥികൾ പങ്കെടുത്തു.ഒന്നരമണിക്കൂറോളം നീണ്ടുനിന്നമത്സരത്തിൽ ബ്രേദേഴ്സ് മീമ്പാറയുടെ ഹുസ്ന നൗഫൽ,റംഷീന എന്നിവർ ഒന്ന്,രണ്ട് സ്ഥാനങ്ങൾകരസ്ഥമാക്കിയപ്പോൾ ലിറ്റിൽ ഫ്ലവർ കാളിയാലയുടെ ഫാത്തിമത്തുൽ മിസ്റിയ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.വിദ്യാഭ്യസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതംപറഞ്ഞ ചടങ്ങിൽ,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺഷൈനി എന്നിവർ മുഖ്യാത്ഥികളായി.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ്‌ കമ്മിറ്റിചെയർമാൻമാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തിഷൈലേഷ്,കൗൺസിലർമാരായ ബദരിയ്യ മുനീർ,ആബിദ മൻസൂർ,പി.പി ഷൈലജ,ശിഹാബ്പാറക്കൽ,കെ.വി ഷൈലജ,സിദ്ധീഖ് ഹാജി കളപ്പുലാൻ,സുബിത രാജൻ,തസ്ലീമനദീർ,എൻ.നൂർജഹാൻ,ഷാഹിന റസാഖ്,തുടങ്ങിയവർ സംസാരിച്ചു.