കൈകോർക്കാം വയനാടിനായി

കൊളത്തൂർ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വയനാട്ദുരന്ത ബാധിത പുനരധിവാസ ഫണ്ടിലേക്ക്  യൂണിറ്റ് മെമ്പർ പ്രഭാ ദാസ് ബ്രദേഴ്സ് ഏജൻസി  യൂണിറ്റ്പ്രസിഡന്റ്  പി പി ഹംസക്ക്   നൽകി യൂണിറ്റ്തല കളക്ഷൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ്  ജനറൽ സെക്രട്ടറി നാണി അമ്പലപ്പടി, വർക്കിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ, ട്രഷർ ഹാരിസ്ഫാത്തിമ ഗോൾഡ്,  ഹനീഫ പറവ, പ്രമീള സിയ ബ്യൂട്ടി പാർലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

മത പണ്ഡിതർ ഭിന്നത തീർക്കുന്നവരാവണം സമസ്ത ഉലമാ ക്യാമ്പ്

പെരിന്തൽമണ്ണ  സമസ്ത : സമൂഹത്തിൽ നിലനിൽകുന്ന ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുംതീർക്കുന്നതിൽ മത പണ്ഡിതർ മുൻനിരയിൽ ഉണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമാപെരിന്തൽ മണ്ണ മേഖല ഉലമാ ക്യാമ്പ് അഭിപ്രായപ്പെട്ടു.  പെരിന്തൽമണ്ണ സി.ടി പ്ലാസഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ മേഖലയിലെ മെമ്പർഷിപ്പെടുത്ത  മത പണ്ഡിതർ പങ്കെടുത്തു.കാമ്പിന് വാപ്പുട്ടി ദാരിമി എടക്കര, അബ്ദു റഷീദ് സഖാഫി ഏലം കുളം തുടങ്ങിയവർ നേതൃത്വംനൽകി. സയ്യിദ് ഹബീബ് കോയ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. KKS തങ്ങൾ മാനത്ത് മംഗലം, സയ്യിദ്മുർതളാ സഖാഫി തിരൂർക്കാട്,TT മഹ്മൂദ് ഫൈസി, V M ഉസ്താദ് വേങ്ങൂർ, ബാഖവി മുതുകുറ്റി, ഉമർസഖാഫി മേലാറ്റൂർ, ഖാസിം മന്നാനി എന്നിവർ സംബന്ധിച്ചു. മാനു സഖാഫി പുത്തനങ്ങാടിസ്വാഗതവും നന്ദിയും പറഞ്ഞു.

മൂന്നിയൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. കുത്തക തകർത്ത് വിജയിച്ചടി.പി.സുഹ്റാബി സത്യപ്രതിക് ജ്ഞ ചെയ്തു

മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 61 വർഷത്തെസി.പി. എം. കുത്തക തകർത്ത്   യു.ഡി. എഫ്. പിന്തുണയോടെ  മുസ്ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ടി.പി. സുഹ്റാബി മെമ്പറായി സത്യപ്രതിക് ജ്ഞ ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എൻ.എം. സുഹ്റാബി മുമ്പാകെയാണ് സത്യപ്രതിക് ജ്ഞ നടന്നത്. രണ്ടാം വാർഡ് മെമ്പറായിരുന്ന സി.പി. എം. അംഗം ബിന്ദു ഗണേശന്റെ നിര്യാണം മൂലമാണ്ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി.പി. എം. പ്രതിനിധികളാണ്ഇവിടെ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കായിരുന്നു ഇവിടെ ബിന്ദു ഗണേശൻവിജയിച്ചിരുന്നത്. എന്നാൽ 144 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ 61 വർഷങ്ങൾക്ക് ശേഷംവാർഡ് യു.ഡി. എഫ് പിടിച്ചെടുക്കുകയായിരുന്നു. സത്യപ്രതി ക്ജ്ഞ ചടങ്ങ് ഇടതുപക്ഷ മെമ്പർ മാർബഹിഷ്കരിച്ചു. അന്തരിച്ച മുൻ അംഗത്തിന്റെ പേരിൽ പിരിച്ച ചികിൽസാ ഫണ്ട്നൽകിയില്ലെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.

ദേശീയപാത കേന്ദ്രീകരിച്ച് കോടികള്‍ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറി

അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില്‍ കനകാമ്പരന്‍ (38), വെറ്റിലപ്പാറ വഞ്ചിക്കടവ്അമ്പലത്തിന് സമീപം ചിത്രകുന്നേല്‍ വീട്ടില്‍ സതീശന്‍ (48), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിന്സമീപം പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ(42), നോര്‍ത്ത് കൊന്നക്കുഴി സ്വദേശിയും പാലക്കാട്വടക്കഞ്ചേരിയില്‍ താമസിക്കുന്ന ഏരുവീട്ടില്‍ ജിനു എന്ന ജിനേഷ്(41), വടക്കാഞ്ചേരി കമ്മാന്തറസ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരെയാണ് ചാലക്കുടി പൊലീസ് പിടികൂടി മുബൈപൊലീസിന് കൈമാറിയത്. ഇക്കഴിഞ്ഞ 10 -ാം തിയതി ഗുജറാത്തിലെ വ്യവസായി റഫീക്ഭായ് സെയ്തിന്‍റെ കാർ മുംബൈ - അഹമ്മദാബാദ് ദേശീയപാതയില്‍  തടഞ്ഞ് കൊള്ളനടത്തിയ കേസിലാണ് അഞ്ചംഗ സംഘംപിടിയിലായിരിക്കുന്നത്. വ്യവസായിയേയും ഡ്രൈവറേയും മര്‍ദിച്ച് പുറത്താക്കി കാര്‍ തട്ടികൊണ്ട്പോയി കാറിലുണ്ടായിരുന്ന 73 ലക്ഷം കൊള്ളയടിച്ച് മുങ്ങുകയായിരുന്നു പ്രതികൾ. വ്യവസായിയുടെപരാതിയുടെ തുടര്‍ന്നാണ് മുബൈ പൊലീസ് അന്വേഷണം തുടങ്ങിയത്. 

എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്ത്യ വിഹിതം…

തിരിച്ചറിയാന്‍ സാധിക്കാത്ത 74  മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന…

ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,തത്കാലം…

എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു ജൂലൈ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കും. മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ്…

*മണൽക്കടത്ത് റീൽസ് ചെയ്ത സംഭവത്തിൽ : ബിരുദവിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിൽ

നിലമ്പൂർ : പോലീസ് സ്റ്റേഷനു മുൻപിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ച ശേഷംറീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മണൽ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽ. മമ്പാട്ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടികമർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്‌ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാമിൽഷാന്റെറെഉടമസ്ഥതയിലുള്ള ടിപ്പർലോറിയിൽ പുള്ളിപ്പാടം കടവിൽനിന്ന് അനധികൃതമായി മണൽകടത്തിക്കൊണ്ടു പോകുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. മണൽക്കടത്ത് ലോറിയിൽ ക്ലീനറായിപോകുന്ന ബിരുദവിദ്യാർഥിയായ അമീൻ ഓടായിക്കൽ പാലത്തിൽവെച്ചും നിലമ്പൂർ പോലീസ്സ്റ്റേഷന് മുൻപിൽവെച്ചും ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത്റീൽസാക്കി മാറ്റി. ഷാമിൽ ഷാൻ്റെ വണ്ടി ഭ്രാന്തൻ കെ.എൽ. 71 എന്ന അക്കൗണ്ടുമായി ടാഗ്ചെയ്ത് അമീൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വീഡിയോസാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെനിർദേശപ്രകാരം കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. വീഡിയോചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമിൽ ഷാനും ലോറിയിൽ ഉണ്ടായിരുന്നു. അൽത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ ബൈക്കിൽ വഴിയിൽ പോലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായിലോറിക്ക് എസ്കോർട്ടായി പോയിരുന്നു. ഷാമിൽ, അൽത്താഫ് എന്നിവർ മുൻപും മണൽകടത്ത്കേസിൽ ഉൾപ്പെട്ടയാളുകളാണ്. ഇരുവരും ഗൾഫിൽ ജോലി തരപ്പെടുത്തി പോകാനിരിക്കെയാണ്പോലീസിനെതിരേ റീൽസ് ചെയ്തത്. വിദേശത്തെത്തിയാൽ പിടിക്കപ്പെടില്ല എന്ന ധാരണയായിരുന്നുപ്രതികൾക്ക്. കോടതിപ്പടിയിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ച മണൽകടത്താനുപയോഗിച്ച ലോറിപിടിച്ചെടുത്തു.

ഒത്തു ചേരലും കുടുംബ സംഗമവും നടത്തി 

 വളാഞ്ചേരി : വളാഞ്ചേരി ഹൈസ്കൂൾ 1976 /77 എസ്എസ്എൽസി ബാച്ച് ഒത്തുചേരലും കുടുംബസംഗമവും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ കാവനാഴി  അധ്യക്ഷനായി. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി,പ്ലസ് ടുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. എഴുത്തുകാരൻ സത്യനാഥൻ, കവി ബാലൻ വെങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി ഗോപാലകൃഷ്ണൻ, വി പി അബ്ദുൽഅസീസ്, അലിപാലാറ,മുഹമ്മദലി  നീറ്റുകാട്ടിൽ, പി അബൂബക്കർ മാസ്റ്റർ, കെ വി മോഹനൻ, എം.എ ദിനേശ്,  എം .ടി അബൂബക്കർ, സുധാ ദേവി, ജ്യോതി പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെയുംകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.