മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. ഭാരമേറിയ വാഹനങ്ങൾക്ക് അഞ്ചുരൂപയാണ് കൂടിയിരിക്കുന്നത്. ബസിനും ലോറിക്കും ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 485 രൂപയാണ് പുതുക്കിയ നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയ്യുന്ന വാഹനയാത്രക്ക് നിലവിലെ നിരക്ക് തന്നെയായിരിക്കും. മാസനിരക്കുകള്ക്ക് എല്ലാ ഇനം വാഹനങ്ങള്‍ക്കും10 മുതല്‍ 40 രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്.