ചങ്ങരംകുളം:വയനാട് ദുരിത ബാധിതർക്ക് ഡിവൈഎഫ്ഐ വെച്ച് നൽകുന്ന 25 വീടുകൾക്ക്വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി ചിയ്യാനൂർ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി
പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ
പണമായി 25,555 രൂപസമാഹരിച്ചു.ചിായ്യാനൂരിലെ വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച ആക്രിസാധനങ്ങൾ വിറ്റ് കിട്ടിയ പണം വീട് നിർമിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്കമ്മറ്റിക്ക് കൈമാറി.