*ലഹരി വിരുദ്ധ ബോധവൽകരണ സദസ്സ് ശ്രദ്ധേയമായി

ബി പി അങ്ങാടി: ഖാദിമുൽ ഇസ്ലാം സഭ, ലഹരി ഉപയോഗം,  വിവാഹ ആഘോഷങ്ങളോടനുബന്ധിച്ചുനടക്കുന്ന ആർഭാടങ്ങൾ-ആഭാസങ്ങൾ മുതലായ സാമൂഹിക വിപത്തുകൾക്കെതിരെ ബി പി അങ്ങാടിമഹല്ലിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ സദസ്സുകൾക്ക് തുടക്കമായി. മണ്ണാറാട് മദ്രസ ഹാളിൽ നടന്ന ആദ്യ സദസ്സിന് മഹല്ല് ഖത്തീബ് സൈനുൽ ആബിദീൻ ഹുദവിനേതൃത്വം നൽകി. ശൗകത്ത് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ എൻ. അബ്ദുറഹിമാൻ, പി. സുലൈമാൻ, എം. ഷാഫി എന്നിവർ സംസാരിച്ചു. സുന്നി മഹല്ല് ഫെഡറേഷൻആഹ്വാനം ചെയ്ത "ദർശനം 2024" എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കോട്ടത്തറ, പൂകൈത, പൂഴിംകുന്നു, ബി പി അങ്ങാടി ടൌൺ എന്നിവിടങ്ങളിൽ വിപുലമായ ജന പങ്കാളിത്തത്തോടെബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കുന്നത്തിനള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മലപ്പുറം മുണ്ടുപറമ്പിൽ വാഹനാപകടം ഒരു മരണം

ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്.  സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ളവിവരമാണ് ലഭിച്ചിട്ടുള്ളത് വാസുദേവൻ മുണ്ടുപറമ്പ് എന്നയാളാണ് മരണപ്പെട്ടത്.  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .

*ആദരിക്കപ്പെടുന്നവർ സാമൂഹിക മുന്നേറ്റത്തിന് ഊർജ്ജം പകരും. വഖഫ് ബോർഡ് ചെയർമാൻ*

ചങ്ങരംകുളം: അറിവിൻ്റെയും സേവനത്തിൻ്റെയും പേരിൽ ആദരിക്കപ്പെടുന്നവർ പുതിയതലമുറയുടെ മുന്നേറ്റത്തിന് ഊർജ്ജം പകരുകയാണെന്നും ഗുരുക്കന്മാർക്കും വയോജനങ്ങൾക്കുംനല്കുന്ന പരിഗണനയാണ് അവർക്കു നല്കാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും  കേരള വഖഫ്ബോർഡ് ചെയർമാൻ അഡ്വ : എം കെ സക്കീർ അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ്  ചെയർമാനായിരുന്ന എം വി ഉമ്മർ മുസ്‌ലിയാരുടെ സ്മരണാർത്ഥം ഇർശാദ് കേന്ദ്രകമ്മിറ്റി പ്രതിവർഷം  നൽകിവരുന്ന അവാർഡ് പ്രമുഖ പണ്ഡിതൻ എരമംഗലം സഈദ് മുസ്‌ലിയാർക്ക്സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർഥനക്കു നേതൃത്വം നല്കി. ടി.എം. അബൂബക്കർ ഹാജി യുടെആധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശംസു കല്ലാട്ടയിൽ ഉദ്ഘാടനം ചെയ്തു. എസ് ഐകെ തങ്ങൾ , എം ഹൈദർ മുസ്‌ലിയാർ ,വി.വി. അബ്ദുറസാഖ് ഫൈസി  ,സിദ്ദീഖ് മൗലവിഅയിലക്കാട് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈദ് പുഴക്കര  ,മജീദ് പാടിയോടത്ത് ,  വി.കെ. ശാഹുൽ ഹമീദ് , അബൂതാഹിർ ബാഖവി , വാരിയത്ത് മുഹമ്മദലി, പി.പി. നൗഫൽ സഅദി  സി.കെ.കുഞ്ഞുമോൻ ഹാജി എന്നിവർ പ്രസംഗിച്ചു . ഇർശാദ് ഭാരവാഹികളായ വി പി ഷംസുദ്ദീൻ ഹാജി,എം കെ ഹസൻ നെല്ലിശ്ശേരി ,എ മുഹമ്മദുണ്ണിഹാജി,വി കെ അലവി ഹാജി,അബ്ദുറഷീദ് അൽ- ഖാസിമി,കെ സി  മൂസ ഹാജി,പി ഇബ്രാഹിംമൗലവി,എം എ കുട്ടി മൗലവി,ഡോ. നിസാർ എരമംഗലം,അഷ്കർ ഉളിയത്ത് നേതൃത്വം നൽകി

ശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ  നടന്നു.  

എടയൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് സെൻ്റർ നമ്പർ 17 അങ്കണവാടിയിലെശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ  നടന്നു.  അങ്കണവാടി കുരുന്നുകളുടെ ശിശുദിനറാലിക്ക് അങ്കണവാടി ജീവനക്കാരായ ഗ്രീഷ്മ, ഗീത, വാർഡ് മെമ്പർ കെ. പി. വിശ്വനാഥൻ, ഖാലിദ്തൊട്ടിയൻ, റിയാസ് കണിക്കരകത്ത്, എ.എൽഎം.സി. അംഗങ്ങൾ തുടങ്ങിയവർ  നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവർക്കെല്ലാം മൂന്നാം കുഴി ഷിഹാബ് മധുര പലഹാരം വിതരണം ചെയ്തു.

പ്രമേഹ രോഗ  ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു.

വളാഞ്ചേരി:-നവംബർ 14 ലോക പ്രമേഹ രോഗദിനത്തിൽ നഗരസഭയുടെയും നടക്കാവിൽ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ "തടസ്സങ്ങൾ മറികടക്കുക വിടവുകൾ നികത്തുക" എന്ന ആശയത്തിൽ പ്രമേഹ രോഗ ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു. വാർഡ് 5 കാരാടിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് വികസന…

വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരകറോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.

കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഓവറോൾ നേടിയ എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗം സ്കൂളുകൾക്കുള്ള വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക റോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.ഹയർ സെക്കന്ററി വിഭാഗം ഓവറോൾ ട്രോഫി മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം…

ലേബർ ലൈസൻസ് ക്യാമ്പ് നടത്തി.

കൊളത്തൂർ.പെരിന്തൽമണ്ണ ലേബർ ഓഫീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിംഗ്  കൊളത്തൂർ യൂണിറ്റും സംയുക്തമായി ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു .യൂണിറ്റ്പ്രസിഡണ്ട് പി പി ഹംസ വിതരണ ഉൽഘാടനം നിർവഹിച്ചു ,യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദലിറഹ്മത്ത് അധ്യക്ഷത വഹിച്ചു ,മങ്കട മണ്ഡലം സെക്രട്ടറി ഷബീർ കൊളത്തൂർ,ലേബർ ഓഫീസ്ജീവനക്കാരൻ ഷാജുമോൻ പി, പറവ ഹനീ ഫ,ശോഭ ഉണ്ണി, പ്രഭാ ദാസ് ബ്രദേഴ്സ്, കുഞ്ഞാപ്പസി.എസ്.സി,നാസർ ഡോളർമാൻ എന്നിവർ പങ്കെടുത്തു

*നഗരസഭ ഫുട്ബോൾ പരിശീലനം രണ്ടാം വർഷത്തിലേക്ക്

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഫുട്ബോൾപരിശീലനത്തിനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ  ഭാഗമായി തെരഞ്ഞെടുക്ക പ്പെട്ടവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സോക്കർ അവൈയ്ർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായികസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷ വഹിച്ചു.കായിക മേഖലയിൽ നിരവധിപദ്ധതികളാണ് നഗരസഭ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അതിൻ്റെ ഭാഗമായാണ്തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കായി നഗരസഭ ഫുട്ബോൾ പരിശീലനംനടത്തികൊണ്ടിരിക്കുന്നത്.

സബ്ജില്ലാ കലാമേളയിൽ മത്സരിച്ച ഇനങ്ങളിൽ എല്ലാം Aഗ്രേഡ് കരസ്ഥമാക്കി കൊച്ചു മിടുക്കി

പരപ്പനങ്ങാടി*:സൂപ്പിക്കുട്ടി ഹയർസെക്കൻഡറി സ്ക്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ സംസ്കൃതം ഗ്രൂപ്പ് സോങ്ങ്,വന്ദേമാതരo എന്നീ  ഇനങ്ങളിൽ  ഫസ്റ്റ് വിത്ത് Aഗ്രേഡ്കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങിൽ  സെക്കൻഡ് വിത്ത് A ഗ്രേഡും ലളിതഗാനത്തിൽ തേർഡ് വിത്ത് A ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടിരമേഷ്,ഷീബ ദമ്പതിമാരുടെ ഏക മകളാണ് അനുശ്രീ എന്ന ഈ കൊച്ചു മിടുക്കി കലാകായികരംഗങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്.അമ്മഷീബ മാസ്റ്റേഴ്സ് മീറ്റിലെ ഇന്റർനാഷണൽ മെഡലിസ്റ്റ് ആണ് .തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വർക്ക് ചെയ്തുവരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കം

2025 ഫെബ്രുവരി 28ന് നടക്കുന്ന ചാലിശ്ശേരി പൂരത്തിലേക്കാണ് 13 ലക്ഷം രൂപയ്ക്ക് ചാലിശ്ശേരിപടിഞ്ഞാറേമുക്ക്  കമ്മിറ്റി രാമചന്ദ്രൻ ആനയെ  ലേലത്തിൽ നേടിയിരിക്കുന്നത്. ... തെച്ചിക്കോട്ടുകാവ്രാമചന്ദ്രൻ ആഴ്ചയിൽ രണ്ടു എഴുന്നള്ളിപ്പ് പരിപാടി മാത്രമാണ് എടുക്കുന്നത്. ചാലിശ്ശേരി പൂരംവരുന്ന ആഴ്ചയിൽ പഴഞ്ഞി അരുവായ്  ചെറുവരമ്പത്തുകാവ് പൂരം കൂടിയുണ്ട്. അരുവായ്പൂരക്കാരും, ചാലിശ്ശേരിയിലെ തന്നെ മറ്റ് രണ്ട് പൂര കമ്മിറ്റിക്കാരും ഉൾപ്പെടെ  16 അപേക്ഷകർരാമചന്ദ്രന് വേണ്ടി ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ഏറ്റവും കൂടിയ തുകയായ 13 ലക്ഷത്തിപതിമൂവായിരം രൂപയ്ക്ക് പടിഞ്ഞാറേമുക്ക് കമ്മിറ്റി  ആനയെ നേടിയെടുത്തത്. പതിനേഴാമത്തെവർഷമാണ്  ഈ കമ്മിറ്റി രാമചന്ദ്രനെ ചാലിശ്ശേരിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്നത്. എഴുന്നള്ളിപ്പിന്റെ ചരിത്രത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു ദിവസം  ലഭിക്കുന്ന ഏറ്റവുംഉയർന്ന ഏക്കം തുകയാണിത്..