നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനന് നായര്‍ (67), ചെല്ലാംകോട് വേണുമന്ദിരത്തില് വേണു (63) എന്നിവരാണ് അറസ്റ്റിലായത്. മുക്കോല ജങ്ഷനില്‍ വച്ചായിരുന്നുകേസിനാസ്പദമായ സംഭവമുണ്ടായത്. പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍ വിഷ്ണുഭവനില്‍ മോഹനന് ആശാരി (62) ആണ് മര്ദ്ദനമേറ്റ്തിങ്കളാഴ്ച മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനന്, മോഹനന് ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ സൈഡില്‍ തലയിടിച്ചു വീണ അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മഴനനഞ്ഞു കിടന്നു. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ ഭാര്യയും മകനുമാണ് മോഹനന് ആചാരിയെആശുപത്രിയില് എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണംസംഭവിച്ചത്.
ഇയാളെ കണ്ടാൽ ഉടൻ അറിയിക്കണം; കൊല്ലത്ത് അമ്മയെ കൊന്ന് ഫോൺ ഓഫാക്കി മുങ്ങി
അഖിലിനായി ലുക്ക് ഔട്ട് നോട്ടീസ്* ചുറ്റികയും കൂര്‍ത്ത ഉളിയും ഉപയോഗിച്ചാണ് അമ്മയെ അഖില്‍ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട്തലയ്ക്ക് പലതവണ അടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17ആം തീയതി രാവിലെയാണ്പുഷ്പലതയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്ത്യയിലുടനീളം ഇടക്കിടെ യാത്രചെയ്യുക പതിവുള്ളയാളാണ് അഖിൽ. അതിനാൽ തന്നെ ഇയാൾ കേരളം വിട്ട് പോയിട്ടുണ്ടെന്നാണ്പൊലീസിന്റെ പ്രാഥമിക നിഗമനം.
യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ്അപകടം. പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ്അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ഓഫീസ് കെ പി ജലീൽ ഉദ്ഘാടനം ചെയ്തു
എടപ്പാൾ:പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എടപ്പാൾ പ്രസ്റിപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. തൃശൂർ റോഡിൽ കൽപക ബിൽഡിങിൽ നടന്ന ഉദ്ഘാടനത്തിനു ശേഷം സന്തോഷ് ആലങ്കോടിന്റെവാദ്യഘോഷത്തോടെ നടന്ന വിളംബര റാലി എമിറേറ്റ്സ് മാളിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ്എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് വി. സെയ്ത് അധ്യക്ഷനായി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. മൺമറഞ്ഞ പത്രപ്രവർത്തകരായ ഹംസ അണ്ണക്കമ്പാട്, എം.ടി. വേണു, എം.പി. സിജീഷ്, വിക്രമൻപൊന്നാനി, മുരളി പീക്കാട്, എം.വി. നൗഫൽ എന്നിവരെ അനുസ്മരിക്കലും ഓൺലൈൻ ചാനലിന്റെലോഞ്ചിങും ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറിയായ സുരേഷ് എടപ്പാളിനെ കേരളവിഷൻ എം.ഡി. എം. രാജ്മോഹൻ അനുമോദിച്ചു. അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷാകാർഡ് സുരേഷ് എടപ്പാൾ വിതരണം ചെയ്തു. ലോഗോ ഡിസൈൻ ചെയ്ത ഇ. ശ്രീജേഷിനെഅനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. നജീബ് വട്ടംകുളം, കെ.ജി.ബാബു കാലടി, അഡ്വ.എ.എം. രോഹിത്, പ്രഭാകരൻ നടുവട്ടം, എം. നടരാജൻ, ആത്മജൻ പള്ളിപ്പാട്, പത്തിൽഅഷ്റഫ്, എം.എ. നവാബ്, ഇ. പ്രകാശ്, സഫ ഷാജി, ഇബ്രാഹിം മുതൂർ, പ്രസ് ക്ലബ്ബ് ഭാരവാഹികളായ ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, കെ.ടി. പ്രശാന്ത്, പി.ആർ. ഹരികുമാർ, രഞ്ജിത് പുലാശ്ശേരി, ബഷീർ അണ്ണക്കമ്പാട്, പ്രേമദാസൻ, വി.കെ.എ. മജീദ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
വളാഞ്ചേരി ..വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78മത്സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു .രാവിലെ 9 മണിക്ക് മണ്ഡലം പ്രസിഡണ്ട് രാജൻമാസ്റ്റർ പതാക ഉയർത്തി .മുഹമ്മദ് പാറയിൽ ,കെ വി ഉണ്ണികൃഷ്ണൻ,നൗഫൽ പാലാറ ,റംല മുഹമ്മദ്, അജേഷ് പാട്ടേരി ,രാജേഷ് കാർത്തല ,പി ഭക്തവത്സലൻ,പി മുഹമ്മദാലി, എൻ അലി , ശബാബ്വക്കരത്ത്,ബാപ്പു പാണ്ടികശാല , ഹബീബ്, വി ടി മുസ്തഫ ,കരുണ കുമാർ,ശശി, റൗഫ് മൂച്ചിക്കൽ,പൈങ്കൽ അസി ,ബീരാപ്പ ,മുഹമ്മദാലി, മുബഷിർ ,സുബിതാ രാജൻ ,ദീപ്തി ശൈലേഷ്, റഹ്മത്ത്,അലവിക്കുട്ടി,റസാഖ്, പ്രവീൻ,കുമാരൻ പച്ചീരി ,ആക്ക കാവുമ്പ്രം ,അപ്പു,തുടങ്ങിയവർ പങ്കെടുത്തുപതാക ഉയർത്തലിനു ശേഷം മണ്ഡലത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര നടത്തി.
78-ാമത് സ്വാതന്ത്ര്യദിനാഘോഷം
എടയൂർ എച്ച് .എ .എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി ടി എ പ്രസിഡൻ്റ് ടി .കെ ജംഷീദ്ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ .എസ് സുരേഷ് ദേശീയ പതാക ഉയർത്തി. കുറ്റിപ്പുറം മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .വി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒഎസ്എ പ്രസിഡൻ്റ് കെ റഷീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ, ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ്കയ്യാല കുഞ്ഞുട്ടി ,സിഷാനി, അബ്ദുൾ ലത്തീഫ് ,ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾനേർന്നു സംസാരിച്ചു .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ദേശഭക്തി ഗാനാലാപനം, ക്വിസ്,ഗാന്ധിജിയ വരക്കൽ, പതാക നിർമാണം, പ്രസംഗം എന്നീ മത്സരങ്ങൾ രക്ഷിതാക്കൾക്കുംകുട്ടികൾക്കും സംഘടിപ്പിച്ചു .വിജയികൾക്ക് പി ടി എ സമ്മാനങ്ങൾ വിതരണം ചെയ്തു.
മജ്ലിസ് ഹയർസെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷംവിപുലമായി ആഘോഷിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർ പതാക ഉയർത്തി. PTA പ്രസിഡണ്ട് അഡ്വക്കേറ്റ് നജ്മുദ്ദീൻ, PTA എക്സിക്യൂട്ടീവ് മെമ്പർ ഷംസു തങ്ങൾ, മജ്ലിസ് TTI പ്രിൻസിപ്പൽ ഇഖ്ബാൽ മാസ്റ്റർ എന്നിവർപരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വേഷ പകർച്ചകുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. NSS,സ്കൗട് & ഗൈഡ്സ്, JRC യൂണിറ്റ് അംഗങ്ങൾഅവതരിപ്പിച്ച മാർച്ച് പാസ്റ്റ്, ഏറോബിക് ഡാൻസ്, മാസ്സ്ഡ്രിൽ എന്നിവ പരിപാടിയുടെ ഭാഗമായിനടന്നു. സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വയനാട് പുനരധിവാസഫണ്ടിലേക്ക് പിരിച്ചെടുത്ത തുക വിദ്യാർത്ഥികൾ ചടങ്ങിൽ വെച്ച് പ്രിൻസിപ്പലിന് കൈമാറി.വൈസ്പ്രിൻസിപ്പൽ Dr. പ്രസന്ന ടീച്ചർ, സ്കൂൾ കോഡിനേറ്റർ ഖാലിദ്, Nss,സ്കൗട്ട്, ഗൈഡ്സ്, Jrc കോഡിനേറ്റർ മാരായ അബ്ദുൽ റൗഫ്, മുഹമ്മദ് കുഞ്ഞി, രാജേഷ് മാസ്റ്റർ, ഉമ്മു ഹബീബടീച്ചർ,അനുഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപിക പത്മജ ടീച്ചർ, സ്കൂൾ PET അധ്യാപകൻ ഷമീം മാസ്റ്റർ,മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. മധുര വിതരണത്തോടുകൂടി പരിപാടികൾ അവസാനിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
തൃശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറസ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ്വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കരഎസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം
വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെകെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്കെകെ ശൈലജ പറഞ്ഞു. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട്പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾഅന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവുംഅന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കാഫിർ പ്രചരണം സിപിഎമ്മിന്റെ ഭീകരപ്രവർത്തനമെന്ന വി ഡീ സതീശൻ്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ കാന്തപുരത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു.
പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ
ആറ്റിങ്ങൽ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽപൊയ്മുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ്ചെയ്തത്. ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സ്കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്കൂള്‍ കൗണ്‍സിലറെ കൊണ്ട്കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന് ഇവർപൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്തു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെപീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടർന്ന്താമസിക്കണമെങ്കിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന്ആവശ്യപ്പെടുകയായിരുന്നു.









