വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്നഅങ്കണവാടികൾക്കുള്ള ഫർണിച്ചർ  വിതരണം ചെയ്തു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന അങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 19 അങ്കണ വാടികൾക്കാണ് ആദ്യഘട്ട വിതരണം നടത്തുന്നത്.രണ്ടാം ഘട്ടത്തിൽ മുഴുവൻ അങ്കണവാടികൾക്കും ഫർണിച്ചർ…

ചൂണ്ടലിൽ നിയന്ത്രണം വിട്ട  ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി അപകടം; 16 പേർക്ക് പരിക്ക്.

കുന്നംകുളം: ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫിസുമോൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക്…

നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി നഗരസഭയുടെ ആരോഗ്യ മേഖലക്ക് പുത്തനുനർവ് നൽകി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കാവുംപുറം ബ്ലോക്ക് ഓഫീസിന് സമീപം ആരംഭിക്കുന്ന നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നിലവിലെ…

ബോട്ടിബൂത്തുകൾ സ്ഥാപിക്കൽ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ബോട്ടിബൂത്തുകൾ സ്ഥാപിക്കൽ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യഷത വഹിച്ചു.മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് മാത്രമായാണ് ബോട്ടിൽ ബൂത്തുകൾ…

എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. 

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. അനുദിനംമാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമീപനത്തോടൊപ്പം വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് "എജ്യു @ ഇരിമ്പിളിയം''.പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ…

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച ഗുണഭോക്ത്യ വിഹിതം അടവാക്കിയവരാണ്…

2024 – 25 ബജറ്റ് അവതരിപ്പിച്ചു.

വളാഞ്ചേരി :ആരോഗ്യം,ക്ഷേമം,കൃഷി,വിദ്യാഭ്യാസം,കായികം മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു. 773100083 രൂപ വരവും748990597രൂപ ചെലവും രൂപ24109486നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ് . ഹാപ്പിനസ്സ് ഇക്കോ പാർക്ക് 7.5 കോടി,മഡ് ടർഫ് നിർമ്മാണം…

സർവ്വോദയ മേള ഡോ.കെ ടി ജലീൽ  എം.എൽ.എ ഉദ്ഘാടനം ചെയ്തു

തവനൂർ: തിരുന്നവായ സർവ്വോദയ മേള ഡോ.കെ .ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു മേള ചെയർമാൻ സി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ മുഖ്യാതിഥിയായി. ലോകസമാധാനത്തിന് ഗാന്ധിമാർഗ്ഗം മേള സന്ദേശം പീതാംബരൻ മാസ്റ്റർ പറഞ്ഞു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ,പി. ജ്യോതി, ടി.കെ.എ…

യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം.

മലപ്പുറം: യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം. യു.എസ്. ഡിപ്പാർട്ട്മെന്റ്‌ ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ് സംഘടിപ്പിക്കുന്നതാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഡർഷിപ്പ് പ്രോഗ്രാം. പരിപാടിയിൽ പങ്കെടുക്കാനായി നജ്മ ഇന്ന് യു.എസിലേക്ക് യാത്ര തിരിക്കും.…

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ്ചെയ്തു. 

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ 62 വയസ്സുള്ള അബൂബക്കറിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള…