കിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരനായ പി.ടി.എം. ആനക്കര പുരസ്കാര നിറവിലാണ്. ഒരുമാസം മുൻപ് കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനകമ്മിറ്റി സമ്മാനിച്ച ഏഴ് അവാർഡുകളിലൊന്ന് ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞദിവസം മലപ്പുറം മഅദിൻ അക്കാദമിയിൽ നടന്ന കിസ്സ പാടിപ്പറയൽ പരിപാടിയിൽ കിസ്സപ്പാട്ട് ആലാപനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ടവർക്കുള്ള പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.
മുൻവർഷങ്ങളിൽ കേരള മാപ്പിള കലാ സാഹിത്യ അക്കാദമി പുരസ്കാരം, ഇശൽ മാപ്പിള കലാ അക്കാദമി അവാർഡ്, ഇശാറ കലാ കൂട്ടായ്മ പുരസ്കാരം, മാസ്റ്റർ വോയ്സ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ആനക്കര പോട്ടൂർ ചെറളശ്ശേരി പുലാക്കൽ തെക്കേതിൽ പരേതനായ അബ്ദുവിെന്റയും ആമിനയുടെയും മകനാണ് ഈ കലാകാരൻ. തവനൂർ കടകശ്ശേരി ഐഡിയൽ ഇൻറർനാഷണൽ കാംപസിലെ ആർട്സ് വിഭാഗം കോ-ഓർഡിനേറ്ററും മീഡിയ ഇൻചാർജുമായി ജോലിചെയ്യുന്നു.










