അൽബർ ഇസ്ലാമിക് പ്രീ സ്കൂൾ കോൺവെക്കേഷൻ
താത്തൂർ : താത്തൂർ മർകസുൽ ഉലൂം ഇസ്ലാമിക് പ്രീ സ്കൂളിൽ രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോൺ വെക്കേഷൻ സംഘടിപ്പിച്ചു.പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി വിതരണം ചെയ്തു.. മലയമ്മ അബൂബക്കർ ഫൈസി, മൊയ്തു മലയമ്മ മരക്കാർ ഹാജി ഷുക്കൂർ മാസ്റ്റർ അയ്യൂബ് കൂളിമാട്,റസാക്ക് എംപി ശിഹാബ് താത്തൂർ ഹബീബ് ദാരിമി, ജിഷാദ് ദാരിമി സംബന്ധിച്ചു.










